ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..

ഇസ്രയേലിലെത്തിയ മോദി തിളങ്ങുകയാണ് . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം പുരോഗമിക്കുകയാണ്. രാജ്യാന്തര തലത്തില്‍ തന്നെ വലിയ മാനങ്ങള്‍ നല്‍കുന്നതാണ് മോദിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനം. ഇസ്രയേലിലെത്തിയ മോദിക്ക് പ്രതീക്ഷിച്ചതിലും അപ്പുറത്തെ വരവേല്‍പ്പാണ് ലഭിച്ചത്. ടെല്‍ അവീവിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലെത്തിയ മോദിയെ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും നേരിട്ടെത്തി സ്വീകരിച്ചു. മോദി തന്റെ പ്രിയപ്പെട്ട സഹോദരനാണെന്നായിരുന്നു നെതന്യാഹു വിശേഷിപ്പിച്ചത്.
ഇസ്രായേൽ പ്രധാനമന്ത്രിയും ഭാര്യ സാറ നെതന്യാഹുവും ഊഷ്മളമായി സ്വീകരിച്ചതിനിടെയുണ്ടായ രസകരമായ സംഭവം വൈറൽ. പ്രധാനമന്ത്രി മോദിയുടെ പോക്കറ്റ് സ്ക്വയറിന്റെ നിറം ഭാര്യ സാറ നെതന്യാഹുവിന്റെ വസ്ത്രവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നെതന്യാഹു ചൂണ്ടിക്കാട്ടി. ഇത് കാവി നിറമാണെന്ന് മോദി ഇവരെ അറിയിച്ചു. പരമ്പരാഗത ഇന്ത്യൻ വസ്ത്രത്തിലാണ് മോദി ഇസ്രായേലിൽ എത്തിയത്. സാറ നെതന്യാഹു ഒരു കാവി നിറത്തിലുള്ള പാന്റ്‌സ്യൂട്ട് ധരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ബെഞ്ചമിന്‍ നെതന്യാഹു കൗതുകപൂര്‍വ്വം ഒരു കാര്യം മോദിയോട് സൂചിപ്പിച്ചു. 'നോക്കൂ,
എന്റെ ഭാര്യയുടെ വസ്ത്രത്തിന്റെ നിറവും നിങ്ങളുടെ പോക്കറ്റ് സ്‌ക്വയറിന്റെ (പോക്കറ്റ് തൂവാല) നിറവും ഒന്നുതന്നെയാണല്ലോ!' എന്നായിരുന്നു നെതന്യാഹുവിന്റെ നിരീക്ഷണം.തന്റെ ജാക്കറ്റിലെ പോക്കറ്റ് തൂവാലയുടെ നിറവുമായിസാറയുടെ വസ്ത്രത്തിനുള്ള സാമ്യം തിരിച്ചറിഞ്ഞ മോദി പുഞ്ചിരിയോടെ അതിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. ഈ നിറം കേവലം ഒരു അലങ്കാരമല്ലെന്നും ഇന്ത്യയിലെ ഹിന്ദു ദേശീയതയുടെ പ്രതീകമായ 'കാവി' ആണെന്നും മോദി അവരെ ധരിപ്പിച്ചു. ഇന്ത്യയുടെ വികാരവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന നിറം സാറ നെതന്യാഹു തിരഞ്ഞെടുത്തത് ഇരുരാജ്യങ്ങളും
തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവായി സൈബര്‍ ലോകവും ഏറ്റെടുത്തു കഴിഞ്ഞുസാറ നെതന്യാഹു ഇന്ത്യയെ അത്ഭുതകരമായ രാജ്യമെന്നാണ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി മോദി അത്ഭുതകരമായ നേതാവാണെന്നും സാറ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു. പാർലമെന്റിലെ മോദിയുടെ ചരിത്ര പ്രസംഗത്തിനുള്ള ആദരമാണിതെന്ന് സ്പീക്കർ അമീർ ഒഹാന പറഞ്ഞു.ജെറുസലേമിലെ പ്രധാന റോഡുകളും തെരുവുകളും ഇന്ത്യൻ, ഇസ്രയേലി പതാകകളാൽ അലങ്കരിച്ചു.
https://www.facebook.com/Malayalivartha
























