Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

പുതിയ വാഹന ഭാഗ്യം, വൻ സാമ്പത്തിക നേട്ടം! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

26 FEBRUARY 2026 11:55 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): തൊഴിൽപരമായ തടസ്സങ്ങൾ നീങ്ങി പുതിയ അവസരങ്ങൾ തെളിഞ്ഞുവരുന്ന ദിവസമാണിത്. ഉന്നതമായ സ്ഥാനങ്ങളിലേക്ക് എത്താനുള്ള സാഹചര്യങ്ങൾ കാണുന്നു. അപ്രതീക്ഷിതമായി ബന്ധുജനങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കുന്നത് വലിയ ആശ്വാസമാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കുടുംബത്തിൽ ചില സ്വസ്ഥതക്കുറവുകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായും ബന്ധുജനങ്ങളുമായും അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. മാനസികമായ കരുത്ത് അല്പം കുറയാൻ ഇടയുള്ളതിനാൽ സംയമനം പാലിക്കുക.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സമൂഹത്തിൽ അംഗീകാരവും ബഹുമാനവും ലഭിക്കുന്ന ദിവസമാണിത്. മാന്യതയും അന്തസ്സും വർദ്ധിക്കും. പുതിയ വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹം സഫലമായേക്കാം. തൊഴിൽ മേഖലയിൽ വിജയങ്ങൾ കൈവരിക്കാനും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാനും സാധിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഈ ദിവസം ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സ് സംബന്ധമായ കാര്യങ്ങളിൽ അല്പം മന്ദത അനുഭവപ്പെട്ടേക്കാം. മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ മനസ്സാന്നിധ്യം കൈവിടരുത്.

ചിങ്ങം രാശി (മകം, പൂരം, ઉത്രം ആദ്യ കാൽഭാഗം): ബന്ധങ്ങളിൽ സ്നേഹവും ഐക്യവും വർദ്ധിക്കുന്ന ശുഭദിനമാണിത്. കുടുംബാംഗങ്ങളുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറുകയും മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ കൂടുതൽ അടുപ്പവും സ്നേഹവും അനുഭവപ്പെടും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): സ്നേഹവും പിന്തുണയുമുള്ള ഒരു പങ്കാളിയെ കണ്ടെത്താൻ ഈ ദിവസം സാഹചര്യമൊരുങ്ങും. പൊതുജന മധ്യത്തിൽ ശ്രദ്ധിക്കപ്പെടാനും പ്രശസ്തി നേടാനും അവസരങ്ങൾ ലഭിക്കും. സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കാനും സമ്മാനങ്ങൾ ലഭിക്കാനും ഭാഗ്യമുണ്ടാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ജീവിതപങ്കാളിക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം. വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ചൂട് മൂലമുള്ള അസുഖങ്ങൾ എന്നിവ അലട്ടിയേക്കാം. അഗ്നിഭയം ഉണ്ടാകാതെ ജാഗ്രത പാലിക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഭക്ഷണശീലങ്ങളിൽ വരുത്തുന്ന വീഴ്ചകൾ ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ശത്രുക്കളെ കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്കും കാര്യതടസ്സങ്ങൾക്കും സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും തിരിച്ചടികൾ നേരിടാൻ ഇടയുള്ളതിനാൽ ക്ഷമയോടെ കാത്തിരിക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): പ്രശസ്തി വർദ്ധിക്കുന്ന ദിവസമാണിത്. നിയമപരമായ തർക്കങ്ങളിൽ വിജയം നേടാൻ സാധ്യതയുണ്ട്. വസ്ത്രങ്ങളിലും ആഭരണങ്ങളിലും താല്പര്യം വർദ്ധിക്കും. ദീർഘകാലമായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് മോചനം ലഭിച്ച് ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): നല്ല സുഹൃത്തുക്കളെ ലഭിക്കാനും അവരിൽ നിന്ന് ഗുണകരമായ സഹായങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വസ്ത്ര വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. സന്താനങ്ങളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് വലിയ ആശ്വാസം തോന്നും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ശാരീരിക വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വീഴ്ചകൾ സംഭവിക്കാതെ ശ്രദ്ധിക്കണം. ഉഷ്ണരോഗങ്ങൾ പോലുള്ള ദേഹാസ്വാസ്ഥ്യങ്ങൾ അവഗണിക്കരുത്. പ്രിയപ്പെട്ടവരുടെ വേർപാട് മനസ്സിനെ അല്പം വിഷമിപ്പിച്ചേക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ ദിവസം അതീവ ജാഗ്രത പുലർത്തണം. വീഴ്ചകൾ, മുറിവുകൾ, ചതവുകൾ എന്നിവ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നത് നിർബന്ധമാണ്.

 ജ്യോതിഷസംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്കും പരിഹാരങ്ങൾക്കും  ജയറാണി ഇ വി 9746812212

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (2 hours ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (3 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (3 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (3 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (3 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (3 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (3 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (5 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (5 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (5 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (5 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (5 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

Malayali Vartha Recommends