പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ (88) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ജെഎൻയുവിൽ ദീർഘകാലം അധ്യാപകനായിരുന്ന ടി കെ ഉമ്മന്റെ വിവിധ രംഗങ്ങളിലെ സംഭാവനകളെ മാനിച്ച് 2008ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ടായിരുന്നു.
ആലപ്പുഴ വെൺമണി സ്വദേശിയാണ്. സാമൂഹിക ശാസ്ത്രജ്ഞൻ എന്നതിന് പുറമേ എഴുത്തുകാരൻ, അധ്യാപകൻ എന്നി നിലകളിലും പ്രശസ്തനാണ് ടി കെ ഉമ്മൻ. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിലെ പ്രൊഫസർ എമെറിറ്റസ് ആയിരുന്നു. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടായിരുന്നു.
അതേസമയം ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഡൽഹി സ്‌കൂൾ ഓഫ് സോഷ്യൽ വർക്കിൽ സോഷ്യൽ സയൻസസിൽ ലക്ചററായാണ് ഉമ്മൻ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് . അവിടെ അദ്ദേഹം സോഷ്യോളജിയിൽ റീഡറായി ജോലി ചെയ്തു. തുടർന്ന് ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ (സിഎസ്എസ്എസ്) അസോസിയേറ്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു . പിന്നീട് സോഷ്യോളജി പ്രൊഫസറായി നിയമിതനാവുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























