മന്ത്രി വീണാ ജോര്‍ജ് ഐസിയുവില്‍ തുടരും; ശസ്ത്രക്രിയ വേണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ്

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ച് ആക്രമിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനു ചികിത്സ നല്‍കുന്നതു തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതു കയ്യിലേക്കും തലയുടെ പിന്‍ഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് ഇപ്പോഴത്തെ ചികിത്സയിലൂടെ നേരിയ ആശ്വാസം ലഭിച്ചെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയര്‍ന്ന രക്ത സമ്മര്‍ദം നിയന്ത്രണ വിധേയമായിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യം ഇല്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാല്‍ ഐസിയുവില്‍ തന്നെ ചികിത്സ തുടരാന്‍ തീരുമാനിച്ചു. എംആര്‍ഐ സ്‌കാന്‍, എംആര്‍ ആന്‍ജിയോ ഗ്രാം ഇവയുടെ റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് വിലയിരുത്തി.
കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും അഭിനയം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല.
റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍, അക്രമം നടന്നതിനു യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ട്. മന്ത്രിയുടെ കയ്യിലുണ്ടെന്ന് പറയുന്ന പരുക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാം. സംഭവത്തിനു ദൃക്‌സാക്ഷിയല്ലാത്ത സ്പീക്കര്‍ ഇത്തരമൊരു ഗൂഢാലോചനയില്‍ പങ്കാളിയാകാന്‍ പാടില്ലായിരുന്നെന്നും സതീശന്‍ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























