Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സി പി എം പി.ആർ. ഏജൻസിയുടെ തിരക്കഥയുടെ അടിസ്ഥാനത്തിൽ സംവിധാനം ചെയ്ത സിനിമയോ ? കോൺഗ്രസുകാരിൽ നിന്ന് പരിക്കേറ്റെന്ന് തെളിയിക്കാനുള്ള ഒന്നും കണ്ണൂരിൽ ഉണ്ടായില്ല...

26 FEBRUARY 2026 12:45 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിൽ മന്ത്രി വീണാ ജോർജിന്  പരിക്കേറ്റ സംഭവം സി പി എം പി.ആർ. ഏജൻസിയുടെ തിരക്കഥയുടെ അടിസ്ഥാനത്തിൽ സംവിധാനം ചെയ്ത സിനിമയോ ?മോഹൻലാൽ മുഖ്യമന്ത്രി  പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന്റെ മാതൃകയിൽ ടീസർ പുറത്തുവിട്ട് ആഘോഷിക്കാനുള്ള ഒന്നായി മന്ത്രിക്കുണ്ടായെന്ന് പറയപ്പെടുന്ന പരിക്ക് മാറിയെന്നാണ് ആരോപണം.ആലപ്പുഴ മെഡിക്കൽ കോളേജിൽ കത്രിക വയറിൽ കുടുങ്ങിയ സംഭവത്തെ തുടർന്ന് ആരോഗ്യ മന്ത്രിക്കെതിരെ കഴിഞ്ഞ കുറെ നാളുകളായി പ്രതിഷേധം കനക്കുകയായിരുന്നു. കണ്ണൂർ റയിൽവേ സ്റ്റേഷനിലുംസമാനമായ  പ്രതിഷേധം തന്നെയാണ് നടന്നത്. എന്നാൽ പെട്ടെന്ന് ചിത്രം വഴിമാറി. മന്ത്രിക്ക് കോൺഗ്രസുകാരിൽ  നിന്ന് പരിക്കേറ്റെന്ന് തെളിയിക്കാനുള്ള ഒന്നും കണ്ണൂരിൽ ഉണ്ടായില്ല.

 

എന്നാൽ മന്ത്രി ഐ.സി യുവിലായി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മന്ത്രിയെ സന്ദർശിച്ചു. നാടു മുഴുവൻ പ്രതിഷേധം ഉയർന്നു. സമൂഹ മാധ്യമങ്ങളിൽ ഇടതു ഹാൻഡിലുകൾ പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രിയുടെ പ്രവർത്തനങ്ങൾ പരക്കെ വിമർശിക്കപ്പെട്ട സാഹചര്യത്തിലും മന്ത്രി ആശുപത്രിയിലായതിനാൽ ദുഃഖം തളം കെട്ടി. ഇതിനിടയിൽ ചാനൽ കാമറകൾ യഥാർത്ഥ വിഷ്യലുകൾ പുറത്തുവിട്ടു. ഇതിനിടയിൽ സി പി എമ്മിന്  വേണ്ടി പ്രവർത്തിക്കുന്ന പി.ആർ ഏജൻസികൾ മന്ത്രിയെ ആശുപത്രിയിലാക്കാൻ നിർദ്ദേശം നൽകിയെന്നാണ് വിവരം. മന്ത്രിക്കും വകുപ്പിനുമെതിരെ  നിലനിൽക്കുന്ന ചീത്ത പേര് ഇല്ലാതാക്കാനുള്ള  നീക്കമാണ് ഏജൻസികൾ നടത്തിയത്.

മന്ത്രിയുടെ കഴുത്തിന് എങ്ങനെ പരിക്കേറ്റെന്നാണ് കോൺഗ്രസുകാർ പോലും അത്ഭുതപെടുന്നത്. പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തെത്തിയിട്ടില്ല. എന്നാൽ മന്ത്രി അവർക്ക് നേരേ ആക്രോശിക്കുന്ന സമയത്ത് കഴുത്തിൽ എന്തെങ്കിലും സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. മന്ത്രിക്ക് എം.ആർ ഐ പരിശോധന വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏതായാലും മന്ത്രിയെ പുറത്തിറക്കാൻ ഏജൻസികൾ തത്കാലം സമ്മതിക്കില്ല. മന്ത്രിയുടെ പരിക്ക് ഗുരുതരമായിരുന്നെങ്കിൽ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സ്പീക്കർ വന്ദേ ഭാരതിൽ തിരുവനന്തപുരത്തേക്ക് മടങ്ങില്ലായിരുന്നു. തിരിച്ചടിക്കും എന്ന ധ്വനിയോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എഴുതിയ എഫ്.ബി പോസ്റ്റ് പോലും ഏജൻസികളുടെ തീരുമാനപ്രകാരം എഴുതിയതാണെന്നാണ് ആക്ഷേപം.

 

തുടർ ഭരണം എന്ന ചിന്ത മാത്രം ഒപ്പം കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിക്കും സി. പി. എമ്മിനും വീണു കിട്ടിയ ഒരായുധമായി വീണാ ജോർജിന്റെ പരിക്ക് മാറി. ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനു നേരെ നടക്കുന്ന പ്രതിഷേധം ഇത് രണ്ടാം തവണയാണ് വിവാദമാകുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റീത്തുവെച്ച് പ്രതിഷേധിച്ചത് ഇടത്-വലത് മുന്നണികൾ തമ്മിൽ വലിയ വാക്‌പോരിനിടയാക്കിയിരുന്നു. അത് കഴിഞ്ഞ് ഒരാഴ്ച പിന്നിടുംമുമ്പാണ് കെഎസ്‌യു പ്രതിഷേധവും  മന്ത്രിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സിപിഎം വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലുമാണ്.

 

ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിച്ച മന്ത്രി വീണയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗമെത്തി.എന്നാൽ മന്ത്രിയുടേത് നാടകമാണെന്ന് പറഞ്ഞ് പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മന്ത്രിയുടെ വീട്ടിൽ കയറി റീത്തുവെച്ച് പ്രതിഷേധിച്ചുള്ള നടപടിയെ അന്ന് തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് ഇത്തവണ പ്രതിരോധത്തിന് മുന്നോട്ട് വന്നിട്ടുണ്ട്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടേത് അടുത്തേക്ക് പോലും എത്തിയില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു.മന്ത്രി തകർത്ത് അഭിനയിക്കുകയാണെന്നാണ് കെഎസ്‌യു നേതാവ് അലോഷ്യസ് സേവ്യർ പറഞ്ഞത്. 'നടിപ്പിൻ നായിക' എന്ന് കുറിച്ച് കൊണ്ട് മന്ത്രികാലത്ത് മന്ത്രിക്ക് മോണോ ആക്ടിൽ ഒന്നാം സ്ഥാനം കിട്ടിയ പ്രകടനത്തിന്റെ ചിത്രം  ഒപ്പം നൽകിയിട്ടുണ്ട്.

കോൺഗ്രസ്-യുഡിഎഫ് നേതാക്കളും സൈബർ ഹാൻഡിലുകളും സമാനമായ ആരോപണമുയർത്തി പ്രതിരോധിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും നല്ലൊരു അഭിനേത്രിയാണെന്ന് കെ സുധാകരൻ പരിഹസിച്ചു.ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണമെന്ന് സന്ദീപ് വാര്യർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. .'സമരത്തിന്റെ ദൃശ്യങ്ങളിൽ കെഎസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല. മന്ത്രി കെഎസ് യു പ്രവർത്തകരുടെ നേർക്ക് തട്ടിക്കയറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഉണ്ട് . മാധ്യമങ്ങളുടെയും പോലീസിന്റെയും പൊതുജനങ്ങളുടെയും ഇടയിലാണ് ജനാധിപത്യപരമായ സമരം നടന്നത്. പച്ചക്കള്ളം പറഞ്ഞ് രക്തസാക്ഷി പരിവേഷം കിട്ടാനുള്ള പരിശ്രമം വിലപ്പോകില്ല.

 

ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം .ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്..' സന്ദീപ് വാര്യർ വ്യക്തമാക്കി.വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ടും എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ സംഭവത്തെയും ചൂണ്ടിക്കാട്ടിയാണ് വി.ടി.ബൽറാമിന്റെ പരിഹാസം.'സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട് 'പറയുന്നത് സിപിഎം മന്ത്രി വീണാ ജോർജും കേട്ടത് സിപിഎം മുഖ്യമന്ത്രി വിജയനുമായത് കൊണ്ട് ഇക്കാര്യം ശരിയാവാനാണ് സാധ്യത. നല്ല പരിക്ക് പറ്റിയിട്ടുണ്ടാവണം, നല്ല വേദനയുണ്ടാവാൻ സാധ്യതയുണ്ട്.പിണറായി വിജയൻ സാർ ഇതുപോലെ ഇൻഡിഗോ ഫ്‌ലൈറ്റിനകത്ത് വച്ച് പോലും വധശ്രമം നേരിട്ടയാളാണ്. അന്ന് ജയരാജേട്ടൻ ഇടപെട്ടില്ലായിരുന്നെങ്കിൽ എന്തെങ്കിലും അത്യാഹിതം നടന്നേനെ. ജയരാജേട്ടനാണെങ്കിൽ പത്തു മുപ്പത് വർഷമായി ഇങ്ങനെ വെടിയുണ്ടയും കഴുത്തിൽപ്പേറി നടക്കുകയാണ്.

 

എന്നാലും കണ്ണിൽച്ചോരയില്ലാത്ത ഇൻഡിഗോക്കാർ പാവം ജയരാജേട്ടനാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.എകെജി സെന്ററിനു മുകളിൽ ആറ്റംബോംബ് ഇട്ടപ്പോൾ ആദ്യമൊന്ന് കിടുങ്ങിപ്പോയെങ്കിലും പിന്നീട് ധൈര്യപൂർവ്വം അതിനെ നേരിട്ട ശ്രീമതി ടീച്ചറും വടകരയിൽ കാഫിർ സ്‌ക്രീൻഷോട്ടിനാൽ ആക്രമിക്കപ്പെട്ടിട്ടും മതസൗഹാർദ്ദത്തിനായി വിട്ടുവീഴ്ച ചെയ്ത ശൈലജ ടീച്ചറുമൊക്കെയുള്ള സിപിഎമ്മിന്റെ ഭാഗമാണ് ഇപ്പോൾ വീണാ ജോർജും. അതു കൊണ്ട് അവർ പറയുന്നത് സത്യമാവാൻ തന്നെയാണ് സാധ്യത' ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്പീക്കർ എ.എൻ.ഷംസീർ സംഭവശേഷം തിരുവനന്തപുരത്തേക്ക് പോയതിനെ ചൂണ്ടിക്കാട്ടിയായിരുന്നു കെ.എസ്.ശബരിനാഥന്റെ പോസ്റ്റ്.

 

'എന്നാലും ഞാൻ ആലോചിക്കുന്നത് സ്പീക്കർ AN ഷംസീർ എന്തൊരു മനുഷ്യനാണ് എന്നാണ് .റെയിൽവേ സ്റ്റേഷനിൽ തന്റെ കണ്മുന്നിൽവച്ച് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ICUയിലേക്ക് പാഞ്ഞുപോയ ആരോഗ്യമന്ത്രിയെ ഒന്ന് മൈൻഡ് ചെയ്യാതെ അപ്പോൾ തന്നെ വന്ദേ ഭാരത്തിൽ തിരുവനന്തപുരത്തേക്ക് കയറി പോയ ആ മനസ്സ്....'ശബരിനാഥൻ കുറിച്ചു.അതേസമയം സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് വരികയാണ് സിപിഎം. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും മന്ത്രിമാരും നേതാക്കളും അപലപിച്ച് രംഗത്തെത്തി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പടെയുള്ളവർ പ്രതിഷേധത്തിനിറങ്ങുകയും ചെയ്തു. സംഭവം നടന്നയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

'ഈ ഗുണ്ടകളുടെ കെണിയിൽപ്പെട്ട് അതേരീതിയിൽ പ്രകോപനങ്ങൾ സൃഷ്ടിക്കാതിരിക്കണം. ജനങ്ങളാണ് ഇത്തരം കാര്യങ്ങളിൽ ശരിയായ വിധിയെഴുതേണ്ടവർ. അവരുടെ അടുത്തേക്ക് കാര്യങ്ങളെത്തിക്കാൻ ജനാധിപത്യ രീതിയിലുള്ള കടുത്ത പ്രതിഷേധം ഉയരണം. ഏതെല്ലാം രീതിയിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ കഴിയുന്നവോ അതിലെല്ലാം പങ്കാളികളാകണം' മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ ആദ്യം ആക്രമണ ശ്രമമുണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉടനെ അത് തിരുത്തി ആക്രമിച്ചുവെന്ന് പറഞ്ഞു.ആക്രമണശ്രമം ആക്രമണമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതും പി. ആർ,  ഭാഗം തന്നെയാണ്. സത്യത്തിൽ ഇപ്പോൾ കേരളത്തിൽ എന്തെല്ലാം നടക്കണമെന്ന് തീരുമാനിക്കുന്നത് പി.ആർ. ഏജൻസികളാണ്. അവരുടെ ചിട്ടകൾ അനുസരിച്ചാണ് നേതാക്കൾ പ്രവർത്തിക്കുന്നത്.



മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പിടിച്ച് തിരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതും വെറുതെയല്ല.കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധവുമായി സിപിഎം. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും എംഎൽഎമാരുൾപ്പെടെയുള്ളവരും പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നഗരത്തിലേക്കാണ് നേതാക്കളടക്കമുള്ളവർ പ്രതിഷേധപ്രകടനം നടത്തിയത്. കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ പ്രധാന നേതാക്കളെല്ലാം ഈ പ്രകടനത്തിൽ പങ്കെടുത്തു..

 

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ടി.വി രാജേഷ്, എം. വിജിൻ എംഎൽഎ എന്നിവർ പ്രതിഷേധമാർച്ചിന്റെ ഭാഗമായി. സിപിഎം പ്രവർത്തകരുടെ വലിയനിര പ്രതിഷേധമാർച്ചിലുണ്ട്. കെ.എസ്.യു വിനെതിരേയും കോൺഗ്രസിനെതിരേയും മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകരുടെ പ്രതിഷേധം.സിപിഎം നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. റീത്ത് വെച്ചതിന്റെ തുടർച്ചയായി മന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമാണ് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. മന്ത്രിയുടെ കഴുത്തിന് ഗുരുതരമായ പരിക്കാണ് ഉണ്ടായിട്ടുള്ളത്. ഒരു വനിതാമന്ത്രിയെ കായികമായി കടന്നാക്രമിക്കുകയാണ്. അത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഇത് പ്രതിഷേധമല്ല. തെമ്മാടിത്തരമാണ്. ശക്തമായ പ്രതിഷേധം ഉയർന്നുവരും. - അദ്ദേഹം പറഞ്ഞു.

 

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത തരത്തിലുള്ള നീചമായ ആക്രമണമാണ് ഒരു വനിതാ മന്ത്രിക്ക് നേരെ ഉണ്ടായിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയിലെയും യുവജന സംഘടനയിലെയും ക്രിമിനലുകൾ ആസൂത്രിതമായി നടത്തിയ ആക്രമണമാണിത്. മന്ത്രിയുടെ വീട് ആക്രമിച്ചതിന്റെ തുടർച്ചയാണിത്. മന്ത്രി വീണാ ജോർജിന്റെ കയ്യിലും കഴുത്തിലും പരിക്കുപറ്റിയിട്ടുണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്ത ക്രിമിനലുകളെ നിലയ്ക്കുനിർത്താനുള്ള കെൽപ്പ് യുഡിഎഫിന് ഇല്ല. ഈ ക്രൂരമായ ആക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം ജനാധിപത്യപരമായ പ്രതിരോധം ഉയർന്നുവരും.- അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരുക്കേറ്റെന്ന ആരോപണം നിഷേധിച്ച് കെ.എസ്.യു.

 

സംഭവം നടക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പും മന്ത്രിയുടെ കയ്യില്‍ പരുക്ക് ഉണ്ടായിരുന്നു എന്നാണ് കെഎസ്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയുടെ ആരോപണം. മുഖ്യമന്ത്രിയുമായി മട്ടന്നൂരിലെ പരിപാടിയില്‍ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങള്‍ ഫര്‍ഹാന്‍ ഫെയ്സ്ബുുക്കില്‍ പോസ്റ്റ് ചെയ്തു. കെഎസ്‍യുക്കാർ പരിക്കുണ്ടാക്കി എന്നത് കള്ളാപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രിക്ക് ഓസ്കാർ കൊടുക്കണമെന്നും ഫര്‍ഹാന്‍ പരിഹസിച്ചു. പൊലീസ് വലയത്തിലായിരുന്നു കെഎസ്‍യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതെന്നും തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ലെന്നും ഫര്‍ഹാന്‍ പറഞ്ഞു. മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാൻ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്.

 

ഇത് തികച്ചും ബാലിശമാണ്. കെ എസ് യു പ്രവർത്തകർ തികച്ചും ജനാധിപത്യ രീതിയിൽ മാത്രമേ സമരം ചെയ്തിട്ടുള്ളു എന്നും ഫര്‍ഹാന്‍ പറഞ്ഞു. കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധക്കാര്‍ മര്‍ദിച്ചെന്ന് വീണാ ജോര്‍ജ് പറഞ്ഞത്. മന്ത്രിയുടെ കയ്യില്‍ മുറിവേല്‍ക്കുകയും കഴുത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ ഐസിയുവിലേക്ക് മാറ്റി. മന്ത്രിക്കെതിരെ നടന്ന പ്രതിഷേധം ലഘൂകരിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ രഹസ്യാന്വേഷണ വിഭാഗം നൽകരുതെന്ന കർശന നിർദ്ദേശം ആഭ്യന്തര വകുപ്പ് പോലീസിന് നൽകിയിട്ടുണ്ട്. മന്ത്രിയെ പ്രതിഷേധക്കാർ തൊട്ടിരുന്നെങ്കിൽ  പോലീസ് വെടിവയ്ക്കുമായിരുന്നു.

പണ്ട് കൂത്തുപറമ്പിൽ എം.വി.രാഘവന് നേരേയുണ്ടായത് ഇത്തരം ആക്രമണമാണ്.അന്ന് വെടിവയ്പ്പുണ്ടായത് മന്ത്രി രാഘവന് നേരേ കൈയേറ്റശ്രമം ഉണ്ടായപ്പോഴാണ്. കണ്ണൂരിൽ മന്ത്രി വീണാ ജോർജിനെതിരെ കൈയേറ്റ ശ്രമം പോലും ഉണ്ടായില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇതിനെ അപ്രസക്തമാക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് പി.ആർ. ഏജൻസികൾ നൽകുന്നത്. വീണാ ജോർജിനേറ്റ പരുക്ക് പരമാവധി ഉപയോഗിക്കാനാണ് പി.ആർ. ഏജൻസികൾ നീക്കം നടത്തുന്നത്.എന്നാൽ വീണ ജോർജിനെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നത്. പ്രഗത്ഭയായ ഷൈലജ ടീച്ചറെ കൊണ്ടു പോലും വീണക്ക് അനുകൂലമായി പോസ്റ്റിട്ടെങ്കിലും അതിന്റെ ഫലം നിലവിലുള്ള ആരോഗ്യ മന്ത്രിക്ക് കിട്ടിയിട്ടില്ല. അവരുടെ വകുപ്പ് പൂർണ പരാജയം എന്നു തന്നെയാണ് പൊതുജനങ്ങളുടെ അഭിപ്രായം.

 

മന്ത്രി പ്രതിഷേധക്കാരോട് തട്ടി കയറുന്ന വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടിട്ടുണ്ട്. അധികാരത്തിൽ തിരികെയെത്താൻ ഇടതു മന്ത്രിസഭ പി.ആർ. ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന സർക്കസുകൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends