നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നാല് ദിവസം പ്രായമായ നവജാതശിശു നിലത്ത് വീണതായി പരാതി... നഴ്‌സ് കുഞ്ഞിനെ എടുത്ത് മാറ്റിക്കിടത്തുന്നതിനിടെയാണ് സംഭവം

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നാല് ദിവസം പ്രായമായ നവജാതശിശു നിലത്ത് വീണതായി പരാതി. നഴ്‌സ് കുഞ്ഞിനെ എടുത്ത് മാറ്റിക്കിടത്തുന്നതിനിടെയാണ് സംഭവം. സുരേഷ് ഷീല ദമ്ബതികളുടെ കുട്ടിയാണ് നിലത്ത് വീണത്. കുഞ്ഞിന്റെ തലക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് പറയുന്നത്. നിലവില്‍ എസ്എടി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയിരിക്കുകയാണ്.
കുട്ടിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം. ശരീരത്തില്‍ മഞ്ഞനിറം ഉള്ളതിനാല്‍ പരിശോധനക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. കുഞ്ഞിന്റെ അമ്മൂമ്മ പരിശോധനാ സ്ഥലത്ത് എത്തി. നഴ്‌സ് കുഞ്ഞിനെ എടുത്ത് വാമറില്‍ കിടത്തുന്നതിനിടെയാണ് താഴെ വീണതെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടി വീണ കാര്യം താമസിച്ചാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കുട്ടി താഴെ വീണെന്നും എസ്എടിയിലേക്ക് കൊണ്ടുപോകണമെന്നും അധികൃതര്‍ പറഞ്ഞതായി കുട്ടിയുടെ അച്ഛന്‍ സുരേഷ് കുമാര്‍ പറഞ്ഞു. അധികൃതരുടെ കയ്യില്‍ നിന്നാണ് അബദ്ധം പറ്റിയത്. രക്തം എടുക്കുന്ന സമയത്ത് ഭാര്യയുടെ അമ്മയോട് മാറി നില്‍ക്കാന്‍ പറഞ്ഞു. ആ സമയത്താണ് കുഞ്ഞ് വീണതെന്നും സുരേഷ് പറയുന്നു.
https://www.facebook.com/Malayalivartha


























