തിങ്കളാഴ്ച സ്വപ്നയ്ക്ക് ചങ്കിടിപ്പിന്റെ ദിനം: ഗൂഢാലോചന കേസിൽ കോടതിവിധി എന്ത്? സ്വപ്ന ഒഴിഞ്ഞുമാറുമോ? ചോദ്യം ചെയ്യലിനെത്തുമോ? ഉറ്റു നോക്കി രാഷ്ട്രീയ കേരളം

കഴിഞ്ഞദിവസം സ്വപ്നയെ സിബിഐ ചോദ്യം ചെയ്യാൻ പോകുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. തിങ്കളാഴ്ചയാണ് സ്വപ്ന സിബിഐക്ക് മുന്നിൽ എത്തേണ്ടത്. ലൈഫ്‌മിഷൻ പദ്ധതിയിൽ ഫ്ളാറ്റ് നിർമ്മിക്കാൻ വിദേശധനസഹായം സ്വീകരിച്ചു എന്ന കേസിലാണ് സ്വപ്നയെ സിബിഐ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. തിങ്കളാഴ്ച രാവിലെ 11ന് ചോദ്യംചെയ്യലിന് ഹാജരാകാൻ സ്വപ്‌ന സുരേഷിന് സി.ബി.ഐ ഇൻസ്പെക്ടർ എസ്.എസ്. ചൗഹാൻ നോട്ടീസ് നൽകികഴിഞ്ഞിരിക്കുകയാണ്.
വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ ഫ്ളാറ്റ് പണിയാൻ യു.എ.ഇ കോൺസുലേറ്റ് വഴി 18.50 കോടിരൂപ റെഡ് ക്രെസന്റ് നൽകി. കരാർ തുകയിൽനിന്ന് 4.48 കോടിരൂപ അന്ന് കോൺസൽ ജനറൽ ഓഫീസ് ജീവനക്കാരിയായിരുന്ന സ്വപ്‌നയ്ക്ക് കമ്മിഷനായി നൽകി. ഈ വിവരം കരാറുകാരായ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ മൊഴിനൽകിയിരുന്നു.
ലൈഫ് പദ്ധതിക്ക് സഹായം സ്വീകരിച്ചത് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചാണ്. മാത്രമല്ല സംഭാവനയായി ലഭിച്ച പണം കമ്മിഷനായി നൽകിയതിൽ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് സി.ബി.ഐ കേസെടുത്തത്. സന്തോഷ് ഈപ്പനെ കേസിൽ അറസ്റ്റുചെയ്തിരുന്നു. യു.എ.ഇ കോൺസൽ ഉദ്യോഗസ്ഥനും സ്വപ്നയുടെ കൂട്ടാളിയുമായ പി.എസ്. സരിത്തിനെ നേരത്തെ ചോദ്യംചെയ്തിരുന്നു. എന്തായാലും ഈ കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സിബിഐക്ക് മുന്നിൽ ഹാജരാകാൻ സ്വപ്ന നിർദ്ദേശം കിട്ടിയിരിക്കുകയാണ്. ഈഡിക്ക് മുന്നിൽ ഹാജരാകാൻ വിളിച്ചിട്ടും സ്വപ്ന പല പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറി നടക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സിബിഐക്ക് മുന്നിലും ഇത്തരത്തിലുള്ള ഒഴിഞ്ഞുമാറൽ ഉണ്ടാകുമോ അതോ നേരിട്ട് എത്തി ഹാജരാകുമോ എന്നൊക്കെയാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. അതേ സമയം . ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരിക്കുകയാണ് .
ഹർജി നിലനിൽക്കുമോ എന്ന് വാദം കേട്ട ശേഷം തീരുമാനിക്കാം എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. മാത്രമല്ല കോടതി നിർണായകമായ ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്നാണ് സ്വപ്ന ആവശ്യപ്പെടുന്നത്. എന്നാൽ എന്തുകൊണ്ട് കേസ് റദ്ദാക്കണമെന്ന് വ്യക്തമാക്കണമെന്നും കോടതി സ്വപനയോട് തറപ്പിച്ച് പറഞ്ഞു. എന്തായാലും സ്വപ്ന തന്റെ ആവശ്യം കോടതിക്ക് മുന്നിൽ ഉന്നയിക്കുമ്പോൾ അതിന് വ്യക്തമായ ഒരു വിശദീകരണം കോടതി ചോദിച്ചിരിക്കുന്നുവെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യം. ചില കാര്യങ്ങൾ കോടതിക്ക് മുന്നിൽ സ്വപ്ന ഇനിയും വിശദമാക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha


























