ശ്രീലേഖയെ തൂക്കിയെടുത്ത് ഹൈക്കോടതി; ദിലീപുമായുള്ള ആ നാടകം പൊളിഞ്ഞു.... ചോദ്യം ചെയ്യല്‍ ഉടന്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് വിചാരണ കോടതിയില്‍ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച്. അതേ സമയം കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടു കള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പ്രോസിക്യൂഷന്‍ വീണ്ടും വീണ്ടും നീട്ടി ആവശ്യപ്പെടുകയാണെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി. കേസിന്റെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ പശ്ചാത്തലത്തില്‍ കേസിന്റെ തുടരന്വേഷണത്തിനു കൂടുതല്‍ സമയം വേണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തല്‍.
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ പ്രാധാന്യം എന്താണെന്നും കോടതി തിരികെ ചോദിച്ചു. ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.
മെമ്മറികാര്‍ഡിന്റെ ക്‌ളോണ്‍ഡ് കോപ്പി, മിറര്‍ ഇമേജ് എന്നിവ വിചാരണകോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം കേസില്‍ സമയപരിധി നീട്ടിനല്‍കണം എന്ന ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസില്‍ തുടരന്വേഷണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ തൃശൂര്‍ റൂറല്‍ പോലീസ് പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസ് വിചാരണ കോടതി ഇനി നാളെയാണ് പരിഗണിക്കുക.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റുക, ശ്രീലേഖ ഐപിഎസിന്റെ ഗൂഢാലോചനയ്‌ക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. നടിയെ പിന്തുണയ്ക്കുന്നവര്‍. വെള്ളിയാഴ്ച എറണാകുളത്ത് 'അതിജീവിതയ്‌ക്കൊപ്പം' കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നത്. എറണാകുളം വഞ്ചി സ്‌ക്വയര്‍ പരിസരത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുക.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കൂട്ടായ്മ ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള തെളിവുകള്‍ വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് നടത്തിയ നുണപ്രചരണങ്ങള്‍ കോടതിയലക്ഷ്യവും എട്ടാം പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്.
സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ കേസിലെ ഒന്നാംപ്രതി ലൈംഗിക പീഡനം നടത്തി ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടിയതായി ഡിജിപി ആയിരുന്ന കാലത്ത് തനിക്ക് അറിയാമായിരുന്നുവെന്ന പ്രസ്താവന സര്‍വീസില്‍ ഇരിക്കെ ഒരു ഐപിഎസ് ഉദ്യോഗസ്ഥ ക്രിമിനല്‍ പ്രതിയെ സംരക്ഷിച്ചുവെന്ന വെളിപ്പെടുത്തലാണ്. സര്‍വ്വീസിലിരിക്കെ പ്രതികളെ സംരക്ഷിച്ചതിന് ശ്രീലേഖക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും നുണപ്രചരണം നടത്തുന്ന യൂട്യൂബ് വീഡിയോ റിമൂവ് ചെയ്യണമെന്നും 'അതിജീവിതയ്‌ക്കൊപ്പം' കൂട്ടായ്മ ആവശ്യപ്പെട്ടു.
നടിയെ അക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയും പ്രോസിക്യൂഷനും നേരത്തെ തന്നെ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വിചാരണക്കോടതിയുടെ കസ്റ്റഡിയില്‍ നിന്ന് അതീവ രഹസ്യസ്വഭാവമുള്ള ഒരു മെമ്മറി കാര്‍ഡ് അനധികൃതമായി ചോര്‍ന്നിട്ടുണ്ടെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വിചാരണക്കോടതി ജഡ്ജിക്ക് ഒഴിഞ്ഞുമാറാനാവില്ല. ഈ ജഡ്ജിയുടെ കീഴില്‍ കോടതി നടപടികള്‍ നീതിപൂര്‍വ്വമാകാനുള്ള സാധ്യതയില്‍ ആശങ്കയുണ്ടെന്നും കൂട്ടായ്മ ആരോപിച്ചു.
https://www.facebook.com/Malayalivartha

























