Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...

16 DECEMBER 2025 01:40 PM IST
മലയാളി വാര്‍ത്ത

 

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം. കോര്‍പ്പറേഷനുകളിൽ ചരിത്ര വിജയം നേടിയ മുന്നണി നഗരസഭകളിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും ഇടത് മുന്നണിയെ മലര്‍ത്തിയടിച്ചു. മിന്നും ജയത്തോടെ നാല് കോർപ്പറേഷനുകളിലാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന് മനസില്‍ കുറിച്ചായിരുന്നു തദ്ദേശപ്പോരില്‍ യുഡിഎന്‍റെ പ്രചരണം. തദ്ദേശത്തിലെ തോല്‍വി കേരള ഭരണത്തിലേയ്ക്ക് മടങ്ങി വരാനുള്ള സാധ്യതകളെ തകര്‍ക്കും. മൂന്നാമതും പ്രതിപക്ഷത്തായാൽ പിന്നെ രാഷ്ട്രീയ വനവാസം. ജയിച്ചേ തീരുവെന്ന് ഉറപ്പിച്ച യുഡിഎഫുകാരെല്ലാം പ്രചരണത്തിന് കൈയ്മെയ് മറന്നിറങ്ങി. പണ്ടത്തെപ്പോലെ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. സംഘടനാ ശക്തിയില്ലാത്തയിടത്ത് ഉള്ളവര്‍ ഒറ്റയ്ക്കെങ്കിലും വോട്ട് തേടി വീടുകയറി. പണവും ആളുമില്ലെന്ന് ആരും പരാതി പറഞ്ഞിരുന്നില്ല. അക്ഷരാര്‍ത്ഥത്തിൽ ജീവൻമരണ പോരാട്ടമായിരുന്നു യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പ്. തോറ്റ് പോയ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും ആഹ്ലാദിക്കാൻ കഴിയുന്ന മിന്നും ജയം മുന്നണി നേടി.

 

 

2010 ന് സമാനായ 'വിജയ' തരംഗം
തദ്ദേശ ചരിത്രത്തിൽ യുഡിഎഫ് മികച്ച ജയം നേടിയ 2010 ന് സമാനായ തരംഗം. അന്ന് പോലുമില്ലാതിരുന്ന വമ്പൻ നേട്ടമാണ് കോര്‍പറേഷനുകളില്‍ കണ്ടത്. കണ്ണൂര്‍ നിലനിര്‍ത്തിയ മുന്നണി, കൊച്ചിയും തൃശ്ശൂരും വ്യക്തമായ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ചു. അതിലുമേറെ ആഹ്ലാദം ചരിത്രത്തിൽ ആദ്യമായി കൊല്ലത്ത് മുന്നിലെത്തി എന്നതാണ്. കോഴിക്കോട്ട് വ്യക്തമായ ഭൂരിപക്ഷം കൊടുക്കാതെ എൽഡിഎഫിനെ പിടിച്ചു നിര്‍ത്തി. തിരുവനന്തപുരത്ത് സീറ്റ് ഏതാണ്ട് ഇരട്ടിയോളമാക്കി. 2010 ലേതിനെ പോലെ നഗരസഭകളിൽ മുന്നിൽ മുന്നണി. 2010 നേടിയ 582 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് എത്തിയില്ലെങ്കിലും 500 കടന്ന ജയം. 349 ഇടത്താണ് നിലവിൽ ഭരണമുണ്ടായിരുന്നത്. ഇരട്ടിയിലധികം ബ്ലോക്കുകളിൽ ഭരണത്തിലെത്തി. ജില്ലാ പഞ്ചായത്തിൽ 8, 6 എന്ന 2010 ചരിത്രം ആവര്‍ത്തിച്ചില്ല. പക്ഷേ, ജില്ലാ പഞ്ചായത്തുകളുടെ എണ്ണം 2020ൽ മൂന്നായിരുന്നവെങ്കിൽ ഏഴാക്കി. തോറ്റിടത്ത് സീറ്റ് കൂട്ടി.

തദ്ദേശം കടന്ന് നിയമസഭയിലേയ്ക്ക് പോകുമ്പോള്‍ യുഡിഎഫിന് അതിന്‍റെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ് ജില്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും നേട്ടം. പത്തനംതിട്ട മുതൽ എറണാകുളം വരെ ജില്ലകളിലെ ആധികാരിക ജയം വഴുതിപ്പോയ വോട്ടുകള്‍ തിരികെ വരുന്നുവെന്നതിന്‍റെ സൂചനയാണ്. സഭകളുമായി മുന്നണി നേതൃത്വം നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള മുഖ്യ പ്രചാരണ വിഷയമാക്കിയതിന്‍റെ വോട്ടുപങ്കും മുന്നണിക്ക് കിട്ടി. പിഎം ശ്രീ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് സിപിഎമ്മിനെതിരെ ബിജെപി ബാന്ധവം ആരോപണം കടുപ്പിച്ചതും യുഡിഎഫിന് വോട്ടുപാലമായി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് പ്രചാരണത്തിൽ പ്രതിരോധത്തിലാക്കിയെങ്കിലും അതിന്‍റെ ആഘാതത്തിനും മേലെയായി ഭരണ വിരുദ്ധ വികാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ഡി.എഫിന്റെ അടിത്തറ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ ഒന്നുകൂടി വിപുലീകരിക്കും; കുറെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണി മാത്രമല്ല യു.ഡി.എഫ്; യു.ഡി.എഫിന് ഏറ്റവും മികച്ച രാഷ്ട്രീയ വിജയമുണ്ടായത് കോട്ടയം ജില്  (21 minutes ago)

ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല; പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്ന് കെപിസിസി  (29 minutes ago)

ഇന്ത്യന്‍ ഗ്രാമങ്ങളെ പട്ടിണിക്കിട്ടു കൊല്ലാനുള്ള ശ്രമം; തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (34 minutes ago)

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ  (2 hours ago)

സ്ഥാനാര്‍ഥി ജീവനൊടുക്കി...  (2 hours ago)

മോദി തലസ്ഥാനത്ത്..! CBI ശബരിമലയിൽ...! രണ്ടാളും ഒരുമിച്ച് കേരളത്തിൽ വെള്ളിടിവെട്ടി പിണറായി..!  (2 hours ago)

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി...പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചൂ  (2 hours ago)

ഏത്തവാഴ കർഷകർ ദുരിതത്തിൽ...  (3 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (3 hours ago)

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...  (3 hours ago)

എല്ലാം തകർത്തത് കാവ്യയുടെ മെസേജുകള്‍' മഞ്ജു കണ്ട PRIVATE CHAT എവിടെ..?കോടതിയുടെ ചോദ്യം. ഇറങ്ങി പോയി അഡ്വ മിനി  (3 hours ago)

18ന് കേസ് പരിഗണിക്കും  (3 hours ago)

26ന് വൈകിട്ട്‌ സന്നിധാനത്തെത്തും.  (4 hours ago)

തൂങ്ങി മരിച്ച നിലയിൽ...  (4 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കാൻ എസ്ഐടി  (4 hours ago)

Malayali Vartha Recommends