മൊബൈലില്‍ വനിത കണ്ടക്ടറുടെ വീഡിയോ എടുത്തു, വിലക്കിയപ്പോള്‍ അസഭ്യം പറഞ്ഞ് കൈയേറ്റം, കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി വനിത കണ്ടക്ടറെ മർദ്ദിച്ച ചെയ്ത സ്വകാര്യബസ് ജീവനക്കാർ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സി ബസില്‍ വനിത കണ്ടക്ടറെ കൈയേറ്റം ചെയ്ത കേസിൽ സ്വകാര്യബസ് ജീവനക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍. വടയാര്‍ പുതിയത്ത് താഴ്ചയില്‍ സാബു ഗോപി (47), വെള്ളൂര്‍ ഐക്യരശ്ശേരിയില്‍ അനന്തുപ്രസാദ് (30) എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രി വൈറ്റില-കോട്ടയം ബസിന്‍റെ അവസാന ട്രിപ്പിലാണ് സംഭവം.
വൈറ്റില ഹബിനു പുറത്തുനിന്നാണ് ഇവര്‍ രണ്ടുപേരും മദ്യപിച്ച് ബസിൽ കയറിയത്.ബസിലെ സ്ഥിരം യാത്രക്കാരും ഇതേ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറുമായ ഇവര്‍ വനിത കണ്ടക്റോടു മോശമായി പെരുമാറുക പതിവായിരുന്നു. പലതവണ താക്കീത് നല്‍കിയിട്ടുള്ളതുമാണ്. ടിക്കറ്റ് നല്‍കിയെങ്കിലും കുറച്ചുകഴിഞ്ഞാണ് ഇവർ പണം നല്‍കിയത്.
തുടര്‍ന്ന് ഇവര്‍ മൊബൈലില്‍ വനിത കണ്ടക്ടറുടെ വീഡിയോ എടുത്തു. വിലക്കിയപ്പോള്‍ അസഭ്യം പറഞ്ഞു. ഇതോടെ മറ്റു യാത്രക്കാര്‍ ഇടപെട്ടു.ചോദ്യം ചെയ്ത യാത്രക്കാരനെ തല്ലി. ഇതുകണ്ട് പൊലീസിനെ വിളിക്കാന്‍ കണ്ടക്ടര്‍ മൊബൈല്‍ എടുത്തും മൊബൈല്‍ തട്ടിപ്പറിച്ച് കണ്ടക്ടറുടെ കൈയില്‍ പിടിച്ചുവലിച്ചു സീറ്റിലേക്കു തള്ളിയിട്ടു.തുടര്‍ന്ന് ഇവരുടെ തോളില്‍ പലതവണ അടിക്കുകയും ചെയ്തു. . ഉടന്‍ തലയോലപ്പറമ്പ് സ്റ്റേഷനില്‍ ബസ് എത്തിച്ച് പരാതി നല്‍കി.
ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരും ഇരുവര്‍ക്കുമെതിരെ സ്റ്റേഷനില്‍ മൊഴി നല്‍കി. കോട്ടയം സ്വദേശിനിയായ കണ്ടക്ടര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികള്‍ പല സ്വകാര്യബസുകളിലായി ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























