'ഡിപ്ലോമാറ്റിക്ക് ചാനൽ വഴി വിമാനത്തിൽ സ്വർണ്ണവും ഡോളറും കടത്തിയ ടീംസാണ് വിമാനത്തിൽ മുദ്രാവാക്യം വിളിക്കാൻ യൂത്ത് കോൺഗ്രസ്സ് ഗൂഡാലോചന നടത്തിയെന്നും പറഞ്ഞ് കരയുന്നത്...' ഇടതുപക്ഷത്തെ വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ

വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത് എത്തുകയുണ്ടായി. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനിയുടേതെന്ന് അദ്ദേഹം വിമര്‍ശിക്കുകയാണ് ചെയ്തത്. എന്നാൽ സംഭവത്തിൽ ഇടതുപക്ഷത്തെ വിമർശിച്ച് ഷാഫി പറമ്പിൽ എം.എൽ. എ രംഗത്ത് എത്തുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പ്രതിഷേധം പ്രതിഷേധം എന്ന് രണ്ട് തവണ പറഞ്ഞതിന് 2 ആഴ്ച്ച യാത്ര വിലക്ക് ഏറ്റ് വാങ്ങേണ്ടി വന്ന യൂത്ത് കോൺഗ്രസ്സുകാർക്ക് എതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിനാണ് പിണറായി പോലീസ് കേസെടുത്തത്.
അപ്പോൾ സിപിഎം ആവശ്യപ്പെട്ട റിപ്പോർട്ട്, കണ്ണൂർകാരനായ തിരുവനന്തപുരത്തെ ഇൻഡിഗോ മേധാവി കൊടുത്തിട്ട് പോലും 3 ആഴ്ചത്തേക്ക് യാത്രവിലക്ക് കിട്ടിയ ജയരാജനെതിരെ എന്ത് കേസാണ് എടുക്കേണ്ടി വരിക ?
എന്ത് കേസാണ് എടുക്കുക ? കേസെടുക്കാതിരിക്കുന്നതിന് എന്താണിനി ന്യായീകരണം ? ഡിപ്ലോമാറ്റിക്ക് ചാനൽ വഴി വിമാനത്തിൽ സ്വർണ്ണവും ഡോളറും കടത്തിയ ടീംസാണ് വിമാനത്തിൽ മുദ്രാവാക്യം വിളിക്കാൻ യൂത്ത് കോൺഗ്രസ്സ് ഗൂഡാലോചന നടത്തിയെന്നും പറഞ്ഞ് കരയുന്നത്.
https://www.facebook.com/Malayalivartha



























