ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു, കേരളത്തില്‍ ജൂലൈ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

കേരളത്തില്‍ ജൂലൈ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിദര്‍ഭക്ക് മുകളില്‍ മറ്റൊരു ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്തും 20വരെ ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ പമ്പാനദിയിൽ ജലനിരപ്പ് കുറയുന്നില്ല. കുരുമ്പൻമൂഴി കോസ്‌വേയിലെ വെള്ളം ഇറങ്ങിയിട്ടുമില്ല. കുരുമ്പൻമൂഴി അടുക്കളപ്പാറ കടവിലെ കോസ്‌വേയിൽ വെള്ളം കയറിയിട്ട് രണ്ടാഴ്ചയായി. ഇടയ്ക്ക് ഒരു ദിവസം മാത്രമാണ് വെള്ളം കുറഞ്ഞത്.
പമ്പയിൽ ജലവിതാനം കുറഞ്ഞും കൂടിയും തുടരുകയാണ്. പമ്പാ നദിയുമായ സംഗമിക്കുന്ന കക്കാട്ടാറ്, കല്ലാറ്, തോടുകൾ എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.അതേസമയം, അറബികടലിലെ തീവ്രന്യൂനമര്‍ദ്ദം വടക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി ദുര്‍ബലമായതായും അറിയിപ്പിൽ പറയുന്നു. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി ദുര്‍ബലമായി ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
https://www.facebook.com/Malayalivartha



























