സ്വപ്ന സുരേഷിനെ എച്ച് ആർ ഡി എസിൽ നിന്നും പിരിച്ച് വിട്ടിട്ടില്ല; സ്വപ്നയെ നീക്കിയത് എച്ച് ആർ ഡി എസിന്റെ പേ റോളിൽ നിന്നു മാത്രം; അതിന് പകരം ഉയർന്ന മറ്റൊരു പദവി നൽകി; വിദേശ ഫണ്ട് കിട്ടാൻ സ്വപ്നയുടെ ഇടപെടൽ അത്യാവശ്യമാണ്; സ്വപ്നയെ പുറത്താക്കാൻ വലിയ സമ്മർദമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി എച്ച് ആർ ഡി എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ

സ്വപ്ന സുരേഷിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതായ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന് ഭാഗമാണെന്ന് എച്ച് ആർ ഡി എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞിരിക്കുകയാണ്. സ്വപ്നയെ നീക്കിയത് എച്ച് ആർ ഡി എസിന്റെ പേ റോളിൽ നിന്നും മാത്രമാണ്.
അതിന് പകരം ഉയർന്ന മറ്റൊരു പദവി നൽകുകയും ചെയ്തുവെന്നും അജി കൃഷ്ണൻ പറഞ്ഞു . വിദേശ ഫണ്ട് കിട്ടാൻ സ്വപ്നയുടെ ഇടപെടൽ ആവശ്യമാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നും അജി കൃഷ്ണൻ പറഞ്ഞു. സ്വപ്നയെ പുറത്താക്കാൻ വലിയ സമ്മർദമുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി .
സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നായിരുന്നു സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം നൽകിയത്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലായിരുന്നു സ്വപ്‌നയ്ക്ക് നിയമനം കൊടുത്തത്. എന്നാൽ ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു .
സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തു. നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ചആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്. പിന്നീട് പുറത്ത് വന്നത് ജോലി പോയെന്ന വിവരമായിരുന്നു.
സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നു. അതുകൊണ്ടാണ് എച്ച്ആര്‍ഡിഎസ് ഈ തീരുമാനം എടുത്തതെന്ന വിശദീകരണമായിരുന്നു വന്നത് . സ്വപ്‌നയുടെ കൂടി താത്പര്യം പരിഗണിച്ച് തന്നെയാണ് ഈ നടപടി സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇപ്പോൾ സ്വപ്ന സുരേഷ് ഇപ്പോഴും എച്ച് ആർ ഡി എസിന് ഭാഗമാണെന്ന് എച്ച് ആർ ഡി എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























