റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിൽ

റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം. ഇതിനുപിന്നാലെ ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിലായതായി റിപ്പോർട്ട്. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് അർഷിദ് (19), പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ പാത്തക്കുഞ്ഞാലിന്റെ പുരക്കൽ ഉമറുൽ മുക്താർ (21), വള്ളിക്കുന്ന് ആനങ്ങാടിയിലെ സൽമാനുൽ ഫാരിസ് (18), വള്ളിക്കുന്ന് ആനങ്ങാടിയിലെ കിഴക്കന്റെ പുരക്കൽ മുഷ്താഖ് അഹമ്മദ് (18) എന്നിവരാണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായിരിക്കുന്നത്.
അതായത് പരപ്പനങ്ങാടി ഓവർ ബ്രിഡ്ജിന് താഴെ റെയിൽവേ ട്രാക്കിൽ നിന്നും, വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ നിന്നും, അയപ്പൻ കാവ് റെയിൽവെ പുറമ്പോക്കിൽ നിന്നുമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ വീട്ടിൽ നിന്നും സ്‌കൂളിൽ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ഒമ്പതാം ക്ലാസുകാരൻ കഞ്ചാവ് വലിക്കുവാനായി റെയിൽവേ ട്രാക്കിൽ എത്തുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് പിടികൂടിയത്. പിന്നാലെ പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha



























