ഗൂഢാലോചന കേസില്‍ ക്രൈബ്രാഞ്ചിന്റെ ചടുല നീക്കം, കേസന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, സ്വപ്ന സുരേഷിന്റെ മാതാവിനെ ചോദ്യം ചെയ്യും, മാതാവ് പ്രഭ സുരേഷിനെ ചോദ്യം ചെയ്യുക വീട്ടിലെത്തി, ചങ്കിടിപ്പോടെ സ്വപ്ന...!

സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് തന്നെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചത്. കേസന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഇപ്പോൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഗൂഢാലോചന കേസില്‍ സ്വപ്നയുടെ മാതാവ് പ്രഭ സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. നാളെ രാവിലെ 10 മണിക്ക് വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം എന്ന് അറിയാൻ സാധിക്കുന്നു.
കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നയ്‌ക്കൊപ്പം പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് സ്വപ്ന നടത്തിയതെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇതു വെറും അപകീർത്തി കേസല്ല, പകരം ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ നടത്തിയ ഗൂഢാലോചനയാണ്. ക്രിമിനൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ട് എന്നുറപ്പുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്ന കെ.ടി ജലീലിന്റെ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.അന്വേഷണ സംഘം പറയുന്നത് പ്രകാരം മൊഴി നല്‍കാത്തവരെ കേസില്‍ കുടുക്കുകയാണെന്ന് പരാതിപ്പെട്ട് സ്വപ്ന കഴിഞ്ഞ ദിവസവും രംഗത്ത് വന്നിരുന്നു.ഗൂഢാലോചന കേസിൽ തനിക്കെതിരെ മൊഴി നൽകാത്തതിനാൽ മുൻ ഡ്രൈവറെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് സ്വപ്ന സുരേഷ്.
പത്തനംതിട്ട സ്വദേശിയായ തന്റെ മുന്‍ ഡ്രൈവര്‍ അനീഷിനെ അട്ടപ്പാടി ആദിവാസി ഭൂമി കയ്യേറ്റ കേസില്‍ ആറാം പ്രതിയാക്കിയത് പ്രതികാര നടപടിയാണെന്നും പൊലീസ് എഴുതി തയ്യാറാക്കി കൊടുത്ത മൊഴി അതേപടി മജിസ്ട്രേറ്റിന് മുന്നിൽ പറയാതിരുന്നതിനാലാണ് നടപടി.തന്നെ സഹായിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയാണ് പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിച്ചു.
ഇതിന് പിന്നാലെ ആരോപണം ശരിവെച്ച് ഡ്രൈവര്‍ അനീഷ് സദാശിവന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്നും എന്നാൽ താന്‍ അത് വിസമ്മതിച്ചതിനാൽ തന്നെ പ്രതിയാക്കിയതെന്നും അനീഷ് സദാശിവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്നുമായിരുന്നു പൊലീസ് നിര്‍ദ്ദേശം. താന്‍ ഇതിന് തയ്യാറായില്ലെന്നും തുടര്‍ന്നാണ് പാലക്കാട് കേസില്‍ പ്രതിയാക്കിയതെന്നും അനീഷ് ആരോപിച്ചു.
https://www.facebook.com/Malayalivartha























