Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

മണിയാശാനെ ചിമ്പാൻസിയാക്കി മഹിളാ കോൺഗ്രസ്... ഇത് വെറൈറ്റി സമരമെന്ന്! ചിമ്പാൻസിയെ പോലെയാണ് മണിയുടെ മുഖമെന്ന് സുധാകരനും

19 JULY 2022 12:15 AM IST
മലയാളി വാര്‍ത്ത

അധിക്ഷേപങ്ങളുടെ പൊടിപൂരമാണ് ഇപ്പോൾ കേരളത്തിൽ ഇടതു-വലതുപക്ഷങ്ങൾ തമ്മിൽ നടത്തുന്നത്. ഇതിന് തുടക്കമിട്ടത് ഇടുക്കിയിലെ മണിയാശാനാണ്. കെ. കെ. രമയെ നിയമസഭയിൽ വച്ച് അധിക്ഷേപം നിരഞ്ഞ വാക്കുകൾ കൊണ്ട് പ്രഹരമേൽപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ആനിരാജയിലും ഏറ്റവുമൊടുവിൽ രാജ്മോഹൻ ഉണ്ണിത്താനിലും എത്തി നിൽക്കുകയായിരുന്നു. അതിനു ശേഷമാണ് ഇന്ന് എംഎം മണി എംഎൽഎയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് രം​ഗത്ത് എത്തിയത്.

ചിമ്പാൻസിയുടെ ചിത്രത്തിൽ എം. എം. മണിയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു അധിക്ഷേപം. കെ. കെ. രമയ്ക്കെതിരായ എം. എം. മണിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിലായിരുന്നു സംഭവം. ഇത് വൻ വിവാദമായതോടെ പ്രവർത്തകർ പിന്നീട് ചിത്രം ഒഴിവാക്കി. എന്നാൽ ചിമ്പാൻസിയുടെ പടം വെച്ചതിനെ ന്യായീകരിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നു. ഇത് വേറിട്ട സമരമെന്നായിരുന്നു അവരുടെ വിശദീകരണം.

എന്നാൽ ഈ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ ഒരു കമന്റാണ് ഇപ്പോൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നത്. മുൻമന്ത്രി എം.എ മണിയെ അധിക്ഷേപിച്ചാണ് കെ. സുധാകരൻ രം​ഗത്ത് വന്നിരിക്കുന്നത്. എം.എം മണിയുടേത് ചിമ്പാൻസിയുടെ മുഖം തന്നെയാണെന്നായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമർശം.

ഒർജിനലല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു, സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു. മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ് മണിയ്‌ക്കിതൊന്നും ഇല്ലല്ലോ എന്നും സുധാകരൻ ചോദിച്ചു

ഇന്ന് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് എംഎം മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചത്. ചിമ്പാൻസിയുടെ ചിത്രത്തിൽ എം. എം മണിയുടെ തലയൊട്ടിച്ചായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ അധിക്ഷേപം. സംഭവം വിവാദമായതിനു പിന്നാലെയാണ് കെ. സുധാകരന്റെയും അധിക്ഷേപ പരാമർശം. സ്ത്രീത്വത്തെ അപമാനിച്ച മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തിയത്.

പിന്നാലെ വംശീയമായ അധിക്ഷേപമാണിതെന്ന ആരോപണവും ഉയർന്നു. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. സംഭവം വിവാദമായതോടെ മഹിളാ കോൺഗ്രസ് ഖേദം പ്രകടിപ്പിക്കുകയായിരുന്നു. നിയമസഭാ മാർച്ചിന് എത്തിയ പ്രവർത്തകരിൽ ഒരാളാണ് ബോർഡ് കൊണ്ടുവന്നതെന്നത്.

മഹിളാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല ഇതെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോർഡ് മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.

ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'- എന്നായിരുന്നു മണിയുടെ പരാമര്‍ശം.

എം. എം. മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ആനി രാജയും രംഗത്തെത്തിയിരുന്നു. ഇതിനുള്ള പ്രതികരണത്തില്‍ ആനി രാജയ്‌ക്കെതിരായും മണി അധിക്ഷേപം നടത്തി. ആനി രാജ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കുന്നത് എന്നായിരുന്നു പരാമര്‍ശം.

അതേസമയം, വിമാനത്തിനുള്ളിൽ അക്രമം നടത്തിയത് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനാണെന്നും കെ. സുധാകരൻ പറഞ്ഞു. ഇതിൽ നിയമനടപടികൾ തുടരുക തന്നെ ചെയ്യും. പിണറായി വിജയനോടും തോമസ് ഐസക്കിനോടും ഇ.ഡിക്ക് രണ്ട് നീതിയാണെന്നും അദ്ദേഹം ആരോപിച്ചു. മോദിയുള്ളത് കൊണ്ട് പിണറായി രക്ഷപെട്ട് നിൽക്കുകയാണെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

ജയരാജനെതിരായ നിയമ നടപടിയിൽ നിന്ന് പിന്നോട്ടില്ല. കോടതിയുണ്ടെങ്കിൽ ജയരാജൻ ശിക്ഷിക്കപ്പെടും. ഇപിക്കെതിരായ ഇൻഡിഗോ നടപടി ആദ്യപടിയാണെന്നും കെ.സുധാകരൻ പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം പാർട്ടി ആസൂത്രണം ചെയ്തതല്ല. മുൻ എംഎൽഎ ശബരീനാഥൻ ഗൂഢാലോചന നടത്തിയെന്ന വാദം തള്ളുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.

ഇൻഡിഡോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു. ഇനി ചാർട്ടേണ്ട് വിമാനത്തിലാകും യാത്ര എന്നായിരുന്നു പരിഹാസം. വിമാനത്തിൽ മാത്രം യാത്ര ചെയ്തുള്ള പാരമ്പര്യം ഒന്നും ജയരാജനില്ലെന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു. വിമാനത്തിലെ കയ്യേറ്റ ശ്രമവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിൽ ഇൻഡിഗോ വിമാന കമ്പനിയെ വിമർശിച്ച് നേരത്തെ ഇ.പി.ജയരാജൻ രംഗത്തെത്തിയിരുന്നു. ഇത്ര നിലവാരമില്ലാത്ത ഇന്‍ഡിഗോയിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ല. മാന്യൻമാരായ വിമാനക്കമ്പനികൾ വേറെയും ഉണ്ട്. നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (22 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (48 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends