മോഷണം ശ്രമം അമ്പേ പാളി; ആദ്യം കൈക്കലാക്കിയ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നപ്പോള്‍ മോഷ്ടിച്ച അടുത്തതും പണിപറ്റിച്ചു, ഒടുവിൽ കൈക്കലാക്കിയത് മൂന്നാമത്തേത്... മോഷ്ടാക്കളുടെ ഒരു ഗതികേടേ....

അതിവിദഗ്ധമായി മോഷ്ടിച്ചിട്ടും മോഷ്ടാക്കള്‍ക്ക് ഗതികേട് തന്നെ. ഒന്നിനുപുറകെ മറ്റൊന്നും ചതിച്ചു. ആദ്യം കൈക്കലാക്കിയ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നപ്പോള്‍ മോഷ്ടിച്ച അടുത്തതും മോഷ്ടാക്കൾക്ക് പണി കൊടുത്തു. ഒടുവില്‍ മൂന്നാമതൊരു ബൈക്കുമായി കടന്നുകളയുകയാണ് ചെയ്തത്.
കൂട്ടിക്കലിലാണ് സംഭവം നടന്നത്. രണ്ട് ബൈക്ക് വഴിയിൽ ഉപേക്ഷിച്ച് മറ്റൊരെണ്ണം മോഷ്ടിച്ച് കള്ളന്മാര്‍ രക്ഷപ്പെടുകയാണ് ചെയ്തത്. നാരകംപുഴ സഹകരണബാങ്കിന് എതിര്‍വശം താമസിക്കുന്ന കൊക്കയാര്‍ പഞ്ചായത്ത് ജീവനക്കാരന്‍ ജിയാഷിന്റെ ബൈക്കാണ് ആദ്യം മോഷ്ടിച്ചത്. വഴിയോരത്ത് വെച്ചിരുന്ന ബൈക്ക് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തന്നെ രണ്ടുപേര്‍ ചേര്‍ന്ന് പൂട്ടുതകര്‍ത്ത് കൊണ്ടുപോയതായി ബാങ്കിലെ സി.സി.ടി.വി.യില്‍ ദൃശ്യമുണ്ട്.
എന്നാൽ കൂട്ടിക്കല്‍ ടൗണിലെത്തിയതോടെ തന്നെ ഇതിലെ പെട്രോള്‍ തീര്‍ന്നു. പിന്നെ വഴിയിലുപേക്ഷിച്ച് അടുത്ത വര്‍ക്ക്ഷോപ്പില്‍നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിക്കുകയും ചെയ്തു. കൂട്ടിക്കല്‍ ചപ്പാത്തിലെത്തിയപ്പോള്‍ അതും പണിപറ്റിച്ചു. പെട്രോള്‍ തീര്‍ന്ന ഈ ബൈക്കും വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.
അതേസമയം ചപ്പാത്ത്-കോളനി റോഡില്‍ മനങ്ങാട്ട് അല്‍ത്താഫിന്റെ വീട്ടില്‍ കയറി അടുത്ത ബൈക്ക് എടുക്കുകയുണ്ടായി. ഏതായാലും ഈ ബൈക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മുണ്ടക്കയം, പെരുവന്താനം പോലീസ് സ്റ്റേഷനുകളില്‍ ബൈക്കുകള്‍ മോഷണം പോയതുസംബന്ധിച്ച് പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി.സി.ടി.വി.ക്യാമറ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി കള്ളന്മാരെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പോലീസ്.
https://www.facebook.com/Malayalivartha


























