മെലിഞ്ഞ് വെളുത്ത നിറത്തിലുള്ള രൂപം; വീട്ടുടമസ്ഥന്റെ പൂന്തോട്ടത്തിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് കുനിഞ്ഞ് നീങ്ങുന്നു; സിസിടിവി ക്യാമറയിൽ പതിഞ്ഞ രൂപത്തിന് പിന്നിൽ ? ആ രഹസ്യം ചികഞ്ഞെടുക്കാൻ പാരാനോർമലിസ്റ്റുകൾ

സിസിടിവി ക്യാമറയിൽ ഒരു രൂപം പതിഞ്ഞു. അത് എന്താണെന്ന് അറിയാനുള്ള ശ്രമത്തിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ. പാരാനോർമലിന് പ്രാധാന്യം കൊടുക്കുന്നവർക്കിടയിലാണ് ഈ സംഭവം ചർച്ചയാകുന്നത്. കെന്റക്കിയിലെ മൂർഹെഡിന് അരികിൽ വച്ചായിരുന്നു ഈ വീഡിയോ റെക്കോർഡ് ചെയ്തത്. വീഡിയോ ട്വിറ്ററിലാണ് ഷെയർ ചെയ്തത്.
പാരാനോർമാലിറ്റി മാഗസിൻ' എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മൂർഹെഡ്ഡിന് സമീപത്ത് നിന്നും പകർത്തപ്പെട്ടിരിക്കുന്ന നിഗൂഢമായ രൂപം' എ കാപ്ഷനാണുള്ളത്. അത് എന്തായിരിക്കും എന്നുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വീഡിയോയിൽ കാണുന്നത് മെലിഞ്ഞ് വെളുത്ത നിറത്തിലുള്ള രൂപമാണ്. വീട്ടുടമസ്ഥന്റെ പൂന്തോട്ടത്തിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് കുനിഞ്ഞ് നീങ്ങുകയാണത്.
പല അഭിപ്രായങ്ങളും ആളുകൾ ഈ വീഡിയോയെ കുറിച്ച് പറയുന്നുണ്ട്. 'ഇത് യഥാർത്ഥ വീഡിയോ അല്ലെന്നും വീഡിയോ പ്ലേ ചെയ്തിരിക്കുന്ന മോണിറ്ററിന്റെ വീഡിയോ പ്ലേ ചെയ്തിരിക്കുന്നതാണ്' എന്നും അഭിപ്രായം പറയുകയാണ് ആൾക്കാർ. ഇതിന്റെ നിറം വെള്ള ആയിരിക്കില്ല . കറുപ്പ് സ്യൂട്ട് ധരിച്ചിരിക്കുന്ന രൂപം വീഡിയോയിൽ വെള്ളയായി വന്നിരിക്കാമെന്നും അഭിപ്രായം പറയുകയാണ് ആൾക്കാർ.
https://www.facebook.com/Malayalivartha


























