സംസ്ഥാനത്ത് മഴ തുടരും...മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ മഴക്കെടുതികളില്‍ മരിച്ചത് 25 പേര്

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇതേതുടർന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തില്‍ പ്രത്യേക നിയന്ത്രങ്ങളില്ല.
എന്നാൽ മണ്‍സൂണ്‍ പാത്തി വടക്കോട്ട് സഞ്ചരിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ശക്തമായ മഴ, ഇനിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ മഴക്കെടുതികളില്‍ സംസ്ഥാനത്ത് 25 പേര്‍ മരിച്ചതായി ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകള്‍ പുറത്തുവന്നു.
20ന് പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് 21ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം. 22ന് ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് 22 ാം തീയതി വരെ മഴ സാധ്യത തുടരുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുന മർദ്ദമായി തീർന്നതും വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നതും മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറിയിരിക്കുന്നിന്‍റെയും ഫലമായി 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
https://www.facebook.com/Malayalivartha


























