ഒരു വര്‍ഷമായി യുവാവിനൊപ്പം താമസിക്കുന്ന സ്ത്രീസുഹൃത്ത് കുറച്ചുനാളുകളായി ഇയാളോട് അകന്നു നിൽക്കുന്നു.. ഇതിന്റെ പ്രതികാരം തീർക്കാൻ ഉപയോഗിച്ചത് ആ ചിത്രങ്ങൾ... സ്ത്രീയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ മകനും ബന്ധുക്കള്‍ക്കും അയച്ചു !!

കൂടെ താമസിച്ചിരുന്ന സ്ത്രീയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സ്ത്രീയുടെ മകനും ബന്ധുക്കള്‍ക്കും അയച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ഇരവിപേരൂര്‍ വള്ളംകുളം ജേക്കബ് ഭവനില്‍ അജയ് ജോസഫിനെയാണ് (37) മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷമായി യുവാവിനൊപ്പം താമസിക്കുന്ന സ്ത്രീസുഹൃത്ത് കുറച്ചുനാളുകളായി ഇയാളോട് അകന്നതായി പറയുന്നു. ഇതിനെത്തുടര്‍ന്ന് പ്രതികാരത്തിനായി സ്ത്രീയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മകനും അയയ്ക്കുകയായിരുന്നു. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ലഭിച്ചതോടെ മകന്‍ മുളന്തുരുത്തി പോലീസില്‍ പരാതി നല്‍കി.പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























