വനിതാ പഞ്ചായത്ത് ഓവര്‍സിയറെ കെണിവച്ച് കുടുക്കിയ വിജിലന്‍സ് കൈക്കൂലി ട്രാപ്പ് കേസ്... ജൂലൈ 6 മുതല്‍ റിമാന്റില്‍ കഴിഞ്ഞ വനിതാ ഓവര്‍സിയര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം, എല്ലാ ബുധനാഴ്ചയും വിജിലന്‍സ് ഓഫീസില്‍ ഒപ്പിടണം, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാര പരിധിയില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടി വക്കണം, എടുത്തിട്ടില്ലെങ്കില്‍ വിവരത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണം,സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, തെളിവുകള്‍ നശിപ്പിക്കരുത്

വനിതാ പഞ്ചായത്ത് ഓവര്‍സിയറെ കെണിവച്ച് കുടുക്കിയ വിജിലന്‍സ് കൈക്കൂലി ട്രാപ്പ് കേസില്‍ ജൂലൈ 6 മുതല്‍ റിമാന്റില്‍ കഴിഞ്ഞ വനിതാ ഓവര്‍സിയര്‍ക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ എല്ലാ ബുധനാഴ്ചയും വിജിലന്‍സ് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണം. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അധികാര പരിധിയില്‍ പ്രവേശിക്കരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടി വക്കണം. പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെങ്കില്‍ വിവരത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണം.
സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവുകള്‍ നശിപ്പിക്കരുതെന്നും വിജിലന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടു.
ജൂലൈ 6 നാണ് വിജിലന്‍സ് കെണിയൊരുക്കി വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ ഗ്രേഡ് - 2 ശ്രീലതയെ കൈക്കൂലി ട്രാപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. ജൂലൈ 6 മുതല്‍ റിമാന്റില്‍ കഴിയുന്ന ഓവര്‍സിയര്‍ക്ക് 12 -ാം ദിവസം 18 നാണ് ജാമ്യം അനുവദിച്ചത്.
താന്‍ നിരപരാധിയാണെന്നും പരാതിക്കാരന്‍ താന്‍ ആവശ്യപ്പെടാതെ നോട്ടുകള്‍ കൈയ്യില്‍ തിരുകി വച്ച് കേസില്‍ കുടുക്കുകയാണെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രതി ബോധിപ്പിച്ചത്.. ചട്ടലംഘനമുള്ളതിനാല്‍ അത് ക്ലിയര്‍ ചെയ്താലേ മൂന്നാം നില കെട്ടിട പെര്‍മിറ്റ് നല്‍കാന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കാനാവൂവെന്ന് താന്‍ ശഠിച്ചതില്‍ വച്ചുള്ള വിരോധത്താല്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ ബോധിപ്പിച്ചു.
" f
https://www.facebook.com/Malayalivartha


























