"സാറേ പ്ലെയിൻ യാത്ര സേഫല്ല”; യാത്രാശീലങ്ങൾ മാറും, അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സേഫെന്ന് കെറെയിൽ; ചിറ്റപ്പനെ ട്രോളാൻ എങ്ങനെ മനസ് വന്നു k റെയിലെ? ആരൊക്കെ ട്രോളിയലും ഇൻഡിഗോ വിമാനങ്ങൽ ബഹിഷ്കരിക്കാൻ പാർട്ടി തീരുമാനം വമ്പൻ ട്രോളുകളുമായി ട്രോളേന്മാർ...

യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജന് പരോക്ഷ പിന്തുണയുമായി കെ റെയിൽ. അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സേഫെന്ന് കെ റെയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് സജീവ ചർച്ചയായത്. സിൽവർലൈൻ വരും, യാത്രാശീലങ്ങൾ മാറും എന്ന ക്യാപ്ഷനോടെ ആണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. കെറെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന് കഴിഞ്ഞ ദിവസം ഇപി ജയരാജൻ പ്രതികരിച്ചിരുന്നു.
അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സേഫ്’ എന്ന് കുറിച്ച് ഗുണവശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെറെയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സുരക്ഷിതം, പരിസ്ഥിതി സൗഹൃദം, ഏറ്റവും കുറവ് അപകടനിരക്ക്, കുറഞ്ഞ യാത്രാനിരക്ക്, ഇന്ധന ചെലവ് കുറവ്, പുനരുപയോഗ ഊർജ്ജത്തിന്റെ പരമാവധി വിനിയോഗം തുടങ്ങിയവയാണ് കെ റെയിലിന്റെ ഗുണങ്ങളായി അവകാശപ്പെടുന്നത്. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വ്യാപക ട്രോളും കെറെയിലിന് എതിരായി പ്രത്യക്ഷപ്പെടുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് കഴിഞ്ഞ ദിവസം ഇൻഡിഗോ കമ്പനി ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇൻഡിഗോ ഏർപ്പെടുത്തി.
തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് പരോക്ഷ പിന്തുണയുമായി സില്‍വര്‍ലൈന്‍. സില്‍വര്‍ലൈന്‍ വരും, യാത്രാശീലങ്ങള്‍ മാറുമെന്ന് കെ റെയിലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 'കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടു'മെന്ന് കഴിഞ്ഞ ദിവസം ജയരാജന്‍ പറഞ്ഞിരുന്നു.
'അല്ലെങ്കിലും ട്രെയിന്‍ യാത്ര തന്നെയാണ് സേഫ്' എന്ന് കുറിച്ച് കെ റെയില്‍ അതിന്റെ ഗുണവശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. സുരക്ഷിതം, പരിസ്ഥിതി സൗഹൃദം, ഏറ്റവും കുറവ് അപകടനിരക്ക്, കുറഞ്ഞ യാത്രാനിരക്ക്, ഇന്ധന ചെലവ് കുറവ്, പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പരമാവധി വിനിയോഗം തുടങ്ങിയ ഗുണങ്ങളാണ് കെ റെയില്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം 'ഞാന്‍ യുവജനരംഗത്ത് പ്രവര്‍ത്തിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് ഒരു ട്രെയിനുണ്ടായിരുന്നു അത് മൂന്നു ദിവസം കഴിഞ്ഞേ ഡല്‍ഹിയില്‍ എത്തൂ. ആ ട്രെയിനില്‍ കണ്ണൂരില്‍നിന്ന് ഡല്‍ഹിയില്‍ പോയും ആ ട്രെയിനില്‍ തിരിച്ചുവന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ആളാണ്. അതുകൊണ്ട് ട്രെയിനില്‍ പോകുന്നതിലൊന്നും എനിക്ക് ഒരു പ്രയാസവുമില്ല. പിന്നീട് വിമാനസര്‍വീസ് വന്നു, സൗകര്യങ്ങള്‍ വന്നു. അപ്പോള്‍സ്വാഭാവികമായും മനുഷ്യര്‍ ആ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
ഇന്‍ഡിഗോയുടെ നിലപാട് തെറ്റായ നിലപാടാണ്, ആ തെറ്റ് മാറ്റുമോയെന്ന് നമുക്ക് നോക്കാം. ഞാന്‍ ചെയ്തത് ശരിയാണ്. അന്വേഷണം നടത്തിയവര്‍ക്ക് കേരളത്തിലെ സ്ഥിതിഗതികള്‍ അറിയില്ല, എന്നെ അവര്‍ നിരോധിച്ചെങ്കില്‍ ഞാന്‍ അവരെ അങ്ങ് നിരോധിച്ചു'- ഇ.പി. ജയരാജന്‍ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരേ ട്രോളുകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കുറേ ഭ്രാന്തന്മാര്‍ ഇങ്ങനെ ട്രോളുകള്‍ അയക്കുമെന്നും അതൊന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'മാനസികരോഗമുള്ളവരെല്ലാം ട്രോള്‍ അയക്കുന്നില്ലേ. കുറേ മാനസികരോഗികളുണ്ട്, കുറേ ചിന്താക്കുഴപ്പമുള്ളവരുണ്ട്, കുറേ ഭ്രാന്തന്മാര്‍ ഇങ്ങനെ അയക്കും. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.'- ജയരാജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























