Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

ഇന്ത്യയുടെ അയൽരാജ്യങ്ങളെ നാമവശേഷമാക്കി ചൈന... നമ്മളെ തൊട്ടു; കൈ പൊള്ളി... ചൈനയെ ഇന്ത്യ പിടിച്ചുകെട്ടുന്നതിങ്ങനെ

19 JULY 2022 10:16 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയുടെ ഇപ്പോഴത്തെ അവസ്ഥ നമുക്ക് അറിയാം. ഇതേ അവസ്ഥായാണ് നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും നേപ്പാളിനും മ്യാന്‍മറിനും സംഭവിക്കാന്‍ പോകുന്നത്. എന്നാല്‍ ചൈനമൂലമുള്ള നഷ്ടങ്ങളൊന്നും ഇനി നമുക്ക് ഉണ്ടാകാന്‍ പോകുന്നില്ല. എന്താകും അതിന് കാരണം. എല്ലാത്തില്‍ നിന്നും നാം ചൈനയെ ഒഴിച്ചു നിര്‍ത്തുന്നതു കൊണ്ടാണ്. ബോയ്‌കോട്ട് ചൈന എന്നത് നമ്മുടെ ഏറ്റവും പുതിയ രാഷ്ട്രീയ തന്ത്രമാണ്. അത് ചൈനയെ ഇന്ത്യയില്‍ ഒരു സ്വാധീനവും ചെലുതത്താനാകാത്ത തരത്തില്‍ ആക്കി മാറ്റിയിട്ടുണ്ട്

എന്നാല്‍ ചൈനയുടെ സാമ്പത്തിക വാണിജ്യ കുടുക്കില്‍പ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും ചൈനാ അനുകൂല രാഷ്ട്രീയ നേതാക്കള്‍ക്കും നമ്മുടെ അയല്‍ രാജ്യങ്ങള്‍ ഒരു പാഠമാണെന്ന നിലയിലാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്താനും നേപ്പാളും മ്യാന്‍മറുമെല്ലാം ചൈനയുടെ ബോര്‍ഡര്‍ റോഡ് ഇനിഷ്യേറ്റീവ് എന്ന വളഞ്ഞുപിടിക്കല്‍ തന്ത്രത്തില്‍പ്പെട്ട് തകര്‍ന്നിരിക്കുകയാണ്.

വന്‍ ആഗോളീകരണം ലക്ഷ്യമിട്ട് ശ്രീലങ്കയില്‍ ചൈനയെക്കൊണ്ട് മുതല്‍ മുടക്കി സ്വയം സമ്പന്നരാവുകയാണ് രജപക്‌സെ കുടുംബം ചെയ്തത്. സ്വന്തം കുടുംബത്തിലെ 73 പേരെയാണ് ഭരണകൂടത്തിലെ സുപ്രധാന പദവികളില്‍ തിരുകി കയറ്റി സമ്പത്ത് കൊള്ളയടിച്ചത്. എല്ലാ ക്യാബിനറ്റ് മന്ത്രിമാരും അവരുടെ സമ്പത്ത് വിദേശരാജ്യങ്ങളില്‍ മുതല്‍മുടക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഗോതബായയെ മാലിദ്വീപും സിംഗപ്പൂരും തുടക്കത്തില്‍ സ്വീകരിക്കാന്‍ കാരണം.

ഗള്‍ഫ് രാജ്യങ്ങളിലും രജപക്‌സെ കുടുംബങ്ങള്‍ക്ക് നിക്ഷേപ മുണ്ടെന്നാണ് വെളിപ്പെടുത്തല്‍. സിംഗപ്പൂര് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് പറഞ്ഞതോടെ ഏതെങ്കിലും ജിസിസി രാജ്യങ്ങളിലേയ്‌ക്കോ ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്‌ക്കോ ഗോതബായ പോകുമെന്നാണ് സൂചന. ഗോതബായയ്‌ക്കൊപ്പം ശ്രീലങ്കയിലെ ധനകാര്യമന്ത്രി ബേസില്‍ രജപക്‌സേയും രാജിവെച്ച് ഒളിവില്‍ പോയിരുന്നു. ഇതിനിടെ മഹിന്ദ രജപക്‌സെ അടക്കമുള്ളവരോട് ഒരു കാരണവശാലും രാജ്യം വിടരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സുപ്രീംകോടതി നല്‍കിയത്.

ചൈനയുടെ തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യയും അമേരിക്കയും പല തവണ നല്‍കിയ മുന്നറിയി പ്പുകളേയും തള്ളിയ രജപക്‌സെ കുടുംബം രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ കീഴടങ്ങേണ്ടിവരികയും ചെയ്തു. മുതല്‍മുടക്കുന്ന രാജ്യങ്ങളുമായി ആദ്യം കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ മറ്റ് രാജ്യങ്ങളില്‍ നിന്ന് പരമാവധി സഹായങ്ങള്‍ സ്വീകരിക്കാ തിരിക്കാനാണ് ചൈന തന്ത്രം മെനയുക. എന്താവശ്യത്തിനും സമ്പത്തും വാണിജ്യ സഹായവും വാരിക്കോരി ചൈന നല്‍കും. അതിനായി രാജ്യങ്ങളിലെ ഭരണകൂടങ്ങളെ മാത്രമല്ല പ്രതിപക്ഷത്തെ ശക്തരായ നേതാക്കളെ വരെ വിലയ്‌ക്കെടുക്കും. വിദേശങ്ങളില്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചൈനീസ് കമ്പനികള്‍ വഴി നല്‍കലാണ് രീതി.

ശ്രീലങ്കയെക്കൊണ്ടും മറ്റെല്ലാ രാജ്യങ്ങളുടേയും ഒരു സഹായവും സ്വീകരിക്കാതിരിക്കാനുള്ള രഹസ്യ നീക്കങ്ങളാണ് ചൈന നടത്തിയത്. കൊറോണ മൂലം ഉല്‍പ്പാദനവും ഒപ്പം പ്രധാന വരുമാനമായ വിനോദസഞ്ചാരവും നിലച്ചതോടെ ശ്രീലങ്ക തകര്‍ന്നു. ഇതോടെയാണ് രജപക്‌സെ കുടുംബങ്ങളുടെ തനിനിറം ശ്രീലങ്കയിലെ സാധാരണക്കാര്‍ അനുഭവിക്കാന്‍ തുടങ്ങിയത്.

വന്‍ കലാപത്തിലേയ്ക്കും അവസാനം പ്രസിഡന്റിന്റെ വസതി കയ്യേറിയതിലേയ്ക്കും പ്രധാനമന്ത്രിയുടെ സ്വകാര്യവസതി കത്തിക്കലിലേയ്ക്കും പ്രതിഷേധം എത്തുകയായിരുന്നു. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പലരാജ്യങ്ങളും പതുക്കെ രക്ഷപെട്ടു വരുമ്പോഴും ചൈനയുടെ സഹായം വാങ്ങിക്കൂട്ടിയവര്‍ക്ക് അടുത്ത അരനൂറ്റാണ്ട് ശ്രമിച്ചാല്‍ പോലും കടം വീട്ടാനാകാത്ത അവസ്ഥയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 minute ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (14 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (21 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends