Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

കെ റെയിൽ വന്നാൽ സംഭവിക്കുന്നത് വൻ ദുരന്തം! ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷൺ... പിണറായിക്കെതിരെ തുറന്ന് യുദ്ധം... സ്വപ്ന പദ്ധതിയെ പൊളിച്ചടുക്കി

19 JULY 2022 10:30 PM IST
മലയാളി വാര്‍ത്ത

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയിൽവേ ലൈനായ കെ റെയിൽ ചർച്ചകൾ കേരളത്തിൽ തണുത്തു നിൽക്കുന്ന ഒരു സാഹചര്യമാണുള്ളത്. അതിനിടയിൽ വിഷയത്തെ കണക്കിലെടുത്ത് കെ റെയിൽ വിനാശകരമായ പദ്ധതിയെന്ന് അവകാശപ്പെട്ടിരിക്കുകയാണ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ.

അടിസ്ഥാന പഠനം പോലും നടത്താതെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോന്നതെന്ന് പ്രശാന്ത് ഭൂഷൻ വിമര്‍ശിച്ചു. പദ്ധതി കേരളത്തിലുടനീളം ആയിരക്കണക്കിന് ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും പറഞ്ഞു. കെ റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് പ്രശാന്ത് ഭൂഷൺ നേരത്തെയും ആരോപിച്ചിരുന്നു.

സിൽവർ ലൈൻ പദ്ധതി ഭൂമാഫിയയെ സഹായിക്കാനാണെന്ന് ആരോപിച്ച പ്രശാന്ത് ഭൂഷൺ, സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായുമുള്ള തിരച്ചടികൾ പഠിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പാരിസ്തിഥിക പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കാതെയും ആവിക്കല്‍ത്തോട് പദ്ധതി നടപ്പാക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

വിഷയം പൂര്‍ണമായി പഠിച്ചശേഷം ആവശ്യമെങ്കില്‍ സമരസമിതിക്ക് നിയമസഹായം നല്‍കും. കോഴിക്കോട് ആവിക്കല്‍ത്തോട് പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍. മലിനജല ശുചീകരണ പ്ലാന്റിനെതിരായ സമരത്തിനെതിരെ കോഴിക്കോട് കോര്‍പ്പറേഷനും സിപിഎമ്മും സംസ്ഥാന സര്‍ക്കാരും ശക്തമായ നിലപാട് എടുത്തതോടെയാണ്, വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ പ്രശാന്ത് ഭൂഷണെ സമരപന്തലിലെത്തിച്ചത്.

ഏത് പദ്ധതിയാണെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പഠിക്കാതെയും നിര്‍മാണം ആരംഭിക്കരുതെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഗുണദോഷങ്ങളെപ്പറ്റി ഗൗരവമായി പഠിക്കുമെന്നും ആവശ്യമെങ്കില്‍ സമരം ചെയ്യുന്നവര്‍ക്ക് നിയമസഹായം നല്‍കുമെന്നും പൊതുസമ്മേളന വേദിയില്‍ അദേഹം വ്യക്തമാക്കി.

അതേസമയം, കെ-റെയിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ​ഗുണകണങ്ങളെ പറ്റി പോസ്റ്റുകൾ കൃത്യമായി വരുന്നുണ്ട് എന്നതാണ് മറ്റൊരു വശം. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ കെ-റെയിലിന് സാധിക്കുമെന്നാണ് പുതിയ പോസ്റ്റിലൂടെ അവർ അവകാശപ്പെടുന്നത്. യാത്ര എന്നാൽ ജീവൻ രക്ഷാദൗത്യം ഉൾപ്പടെയുള്ള ഇടപെടലുകൾ കൂടിയാണെന്ന് പോസ്റ്റിൽ പറയുന്നുണ്ട്.

കേരളത്തിൽ എല്ലായിടത്തും വിദഗ്ധ ഡോക്ടർമാരുടെ സേവനം അതിവേഗം ലഭ്യമാക്കാൻ കെ-റെയിലിന് കഴിയുമെന്ന് പോസ്റ്റിൽ എഴുതിയിരിക്കുന്നു. കൂടാതെ അവയവ കൈമാറ്റവും രോഗികളുടെ യാത്രയും വേഗത്തിലാക്കാനും കെ-റെയിൽ ഉപകരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

കൂടാതെ ആംബുലൻസുകളിലെ ദീർഘദൂര യാത്ര ഒഴിവാക്കാനും കെ റെയിൽ സഹായിക്കുമെന്നാണ് പോസ്റ്റിൽ അവർ പറയുന്നത്. 'ഓരോ സെക്കൻഡുകൾക്കും ജീവന്റെ വിലയാണ്. നിർണായക ഘട്ടങ്ങളിൽ ജീവന്റെ വിലയുളള സമയം റോഡിൽ നഷ്ടപ്പെടുത്താതിരിക്കാം. സിൽവർലൈൻ ഉറപ്പാക്കുന്നു മികച്ച വേഗതയും കരുതലും സുരക്ഷയും; - ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ കേരളത്തിൽ നിറഞ്ഞു നിന്നിരുന്ന കെ-റെയിൽ കല്ലിടലും പ്രതിപക്ഷ പ്രതിഷേധങ്ങളും ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാര്യമായ ചർച്ചകളിലേക്ക് വന്നിട്ടില്ല. എന്നാൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

19,691 കല്ലുകൾ വാങ്ങിയെന്നും 6744 കല്ലുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാർശ ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിതി ആയോഗും കേന്ദ്ര റയിൽവേ മന്ത്രാലയവും ഡിപ്പാർട്ട്മെന്‍റ് ഓഫ് എക്സ്പെൻഡിച്ചർ വകുപ്പുകളും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാർശ നൽകിയത്.

പദ്ധതിയുടെ ഡി പി ആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. കെ റെയിൽ കോർപറേഷൻ വഴി തിരുവനന്തപുരം കാസർകോഡ് അർധ അതിവേഗ റെയിൽ പാതയുടെ സാധ്യത പഠന റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ചിരുന്നു. ഈ റിപ്പോർട്ട് റെയൽ വേ ബോർഡിന് സമർപ്പിച്ചു.

തുടർന്ന് റെയിൽ മന്ത്രാലയം സിൽവർലൈൻ പദ്ധതിയുടെ പ്രീ ഇൻവെസ്റ്റ് ആക്സിവിറ്റീസ് ഉൾപ്പെടെ നടപടി തുടങ്ങുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിൻറെ കത്തിൽ നിക്ഷേപ പൂർവ പ്രവർത്തനങ്ങളുടെ കാര്യം പറയുന്നുണ്ട്. അതിൻറെ ഭാഗമായി സർവേ,ഭൂമി ഏറ്റെടുക്കൽ, ഭൂമി ഏറ്റെടുക്കുന്നതിനുളള ധനവിന്യാസം എന്നിവയാണ് തുടങ്ങിയത്. ഈ ജോലികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 minute ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (14 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (21 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends