Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ജലീലിന്റെ പരാതിയിലെടുത്ത ലഹള പ്രകോപന ഗൂഢാലോചന കേസ്... പി സി ക്ക് സോപാധിക ജാമ്യം, 22 ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം, ഒപ്പോ വിരല്‍ പതിപ്പോ ആവശ്യപ്പെടുന്നെങ്കില്‍ നല്‍കണം, അന്വേഷണവുമായി സഹകരിക്കണം, 24 മണിക്കൂറിനകം വിട്ടയക്കണം, മുന്‍ എം എല്‍ എ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു

20 JULY 2022 09:09 AM IST
മലയാളി വാര്‍ത്ത

മുന്‍ സി മി പ്രവര്‍ത്തകനും എല്‍ ഡി എഫ് മന്ത്രിസഭയിലെ മുന്‍ മന്ത്രിയുമായ കെ.റ്റി. ജലീലിന്റെ പരാതിയില്‍ സിറ്റി കന്റോണ്‍മെന്റ് പോലീസ് എടുത്ത് ഡി ജി പി യുടെ ഉത്തരവനുസരിച്ച് ക്രൈംബ്രാഞ്ച് എസ്.പി സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്ന ലഹള പ്രകോപന ഗൂഢാലോചന കേസില്‍ പി. സി. ജോര്‍ജിന് സോപാധിക മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.


തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ജൂലൈ 22 ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം. ഒപ്പോ വിരല്‍ പതിപ്പോ ആവശ്യപ്പെടുന്നെങ്കില്‍ നല്‍കണം.അന്വേഷണവുമായി സഹകരിക്കണം. 24 മണിക്കൂറിനകം വിട്ടയക്കണം. അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ 25,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യത്തിലും വിട്ടയക്കണം. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പട്ടാല്‍ മാത്രം ഹാജരാകണം എന്നീ ജാമ്യ ഉപാധിയിലാണ് ജഡ്ജി പ്രസുന്‍ മോഹന്‍ ജാമ്യം നല്‍കിയത്.




കേസില്‍ മുന്‍ എം എല്‍ എ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യരുതെന്ന് തലസ്ഥാന ജില്ലാ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെയും പി സി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ അന്തിമ തീര്‍പ്പ് വരെയും പി സി യുടെ അറസ്റ്റ് വിലക്കിയത്. കേസ് ഡയറി ഫയല്‍ ഹാജരാക്കാനും ജഡ്ജി പ്രസുന്‍ മോഹന്‍ ഉത്തരവിട്ടിരുന്നു.


സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ജൂണ്‍ 13 വരെ 208 നാശനഷ്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അതില്‍ 12 എണ്ണം തലസ്ഥാന ജില്ലയിലാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. തല്‍സമയം ഇതേ കുറ്റത്തിനാണോ കേസെന്ന് കോടതി അഡീ. പ്രോസിക്യൂട്ടറോട് ചോദിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിക്കൊണ്ടാണ് പി സിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആദ്യം ഇടക്കാല ഉത്തരവിട്ടത്. ന്യൂസ് വാല്യു ഉണ്ടാക്കാന്‍ ചില മാധ്യമങ്ങളും കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ജാമ്യത്തെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച 12 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്.



സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എന്‍ ഐ എ കേസുകളിലുമായി എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയിലടക്കം നടന്നു വരുന്ന കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി മാധ്യമ വാര്‍ത്തയായതിനെതിരെ ജലീല്‍ നല്‍കിയ പോലീസ് പരാതിയിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. സ്വര്‍ണ്ണക്കടത്തിലും മറ്റും തന്നെയും മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റും ചേര്‍ത്ത് സ്വപ്ന സുരേഷ് മൊഴി കൊടുത്തെന്ന് കാട്ടിയാണ് ജലീലിന്റെ പോലീസ് പരാതി. സ്വപ്ന സുരേഷ് , പി.സി.ജോര്‍ജ് എന്നിവര്‍ക്കെതിരെ 120 (ബി) ( ക്രിമിനല്‍ ഗൂഡാലോചന) ,153 (ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി തോന്ന്യാസമായി പ്രകോപനം ഉണ്ടാക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.


മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടന്ന് രഹസ്യമൊഴി കോടതിയില്‍ കൊടുത്തത് മാധ്യമ വാര്‍ത്തയായാല്‍ എങ്ങനെ സര്‍ക്കാരിനെതിരായ ഗൂഢാലോചനയാകുമെന്ന് പി സി ജോര്‍ജിന് വേണ്ടി അഭിഭാഷകന്‍ വാദിച്ചു. 35 വര്‍ഷം എം എല്‍ എ യും പൊതു പ്രവര്‍ത്തകനുമായ തന്നെ കാണാന്‍ സ്വപ്നക്ക് വന്നു കൂടെ. അതിലെന്താണ് തെറ്റ്. പൊതു പ്രവര്‍ത്തകരെ കാണാന്‍ എല്ലാ തുറയിലുള്ളവരും വരാറുണ്ട്. താനും സ്വപ്നയും തമ്മില്‍ സംസാരിച്ചു കൂടേ.സ്വപ്ന വന്ന് തന്നോട് സങ്കടങ്ങള്‍ പറഞ്ഞപ്പോള്‍ താന്‍ തന്നെയാണ് ഇത് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിയട്ടെയെന്ന് പറഞ്ഞത്. പൊതു സേവകരുടെ നല്ലതും ചീത്തയും ജനങ്ങള്‍ അറിയട്ടെയെന്നും പറഞ്ഞു.


അതെങ്ങനെ സര്‍ക്കാരിനെതിരായ ഗൂഡാലോചനയാകും. ആരോപണം കളവാണെങ്കില്‍ അപകീര്‍ത്തി കേസ് കൊടുക്കാതെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഈ യുഗത്തില്‍ വിമര്‍ശന സ്വാതന്ത്ര്യത്തില്‍ മേലുള്ള കടന്നുകയറ്റമാണ് കേസ്. ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. ചൈനയല്ലെന്നും പി സി ബോധിപ്പിച്ചു. അമേരിക്കയില്‍ സ്റ്റാലിനെ വിമര്‍ശിച്ചവരെയും കേസെടുത്ത് ജയിലിലടച്ചിട്ടില്ല. പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു , ഇന്ദിര ഗാന്ധി എന്നിവരെ വിമര്‍ശിച്ചിട്ടും എം.എം.മത്തായിയെ ജയിലിലടച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends