ഇത്രയും പ്രതീക്ഷിച്ചില്ല... കെടി ജലീലിനെതിരായ രേഖകളും തെളിവുകളും സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും; ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിലുറച്ച് സ്വപ്ന; ഇതോടെ എന്താണ് ചെയ്തതെന്ന് കോടതിക്ക് വ്യക്തമാവുമെന്നും സ്വപ്ന സുരേഷ്

സ്വപ്ന സുരേഷും മുന്‍ മന്ത്രി കെടി ജലീലും തമ്മില്‍ ജയിക്കാനുള്ള പ്രസ്താവനങ്ങള്‍ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ജലീലിനെതിരായ രേഖകളും തെളിവുകളും സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പറയുന്നത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കെ ടി ജലീലിന്റെ പങ്ക് വ്യക്തമാവുന്ന തെളിവുകളാണ് കോടതില്‍ സമര്‍പ്പിക്കുകയെന്ന് ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഈ തെളിവുകള്‍ പരിശോധിക്കുന്നതോടെ ആരാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും എന്താണ് ചെയ്തതെന്നും കോടതിക്ക് വ്യക്തമാവുമെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് കെ ടി ജലീലിനെതിരെയുള്ള തെളിവുകള്‍ സ്വപ്ന സുരേഷ് ഹൈക്കോടതില്‍ ഹാജരാക്കുന്നത്.
മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വപ്നക്കെതിരെ ഗൂഡാലോചനാക്കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇ ഡി നീക്കത്തില്‍ പ്രതീക്ഷയുണ്ടെന്ന് സ്വപ്ന പറഞ്ഞു. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് തെളിയില്ല. പലതരത്തില്‍ കേസില്‍ മുഖ്യമന്ത്രി ഇടപെടുന്നുണ്ട്. കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ അഭിഭാഷകന് കൈമാറി. ഇത് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും സ്വപ്ന വിശദീകരിച്ചു.
അതേസമയം സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇ ഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ഇ ഡിയുടെ പുതിയ നീക്കം. നടപടികള്‍ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇ ഡിയുടെ ഹര്‍ജിയില്‍ പറയുന്നത് ഇതാണ്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. കേസില്‍ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്റെ മൊഴി മാറ്റിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. വിസ്താരം കേരളത്തില്‍ നടന്നാല്‍ സ്വാധീനമുളള ഉന്നതര്‍ തടസമുണ്ടാക്കുകയും വ്യാജ തെളിവുകള്‍ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്.
അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തു. കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡ്യഷ്യല്‍ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
കേസിലെ പ്രതികള്‍ അന്വേഷണ ഏജന്‍സിക്കെതിരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായര്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി. ഇത് സ്വാധീനം മൂലമാണെന്നും ശിവശങ്കറിന്റെ ഉപകരണമായി സന്ദീപ് മാറിയതിന്റെ തെളിവായി സംശയിക്കുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ സുത്യാരമായ വിചാരണ ഉറപ്പാക്കാന്‍ കേസ് കേരളത്തിന്റെ അയല്‍ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha