ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ദേഹപരിശോധ നടത്താനെത്തിയവർ മുൻപരിചയമില്ലാത്തവർ; ദേഹപരിശോധനയ്ക്കും മറ്റുമായി അഞ്ച് വനിതകളെ ആവശ്യമുണ്ടെന്നു കരുനാഗപ്പള്ളിയിലെ ഒരു ഏജന്‍സി മഞ്ഞപ്പാറ പാവൂരിലെ ഒരു ബേക്കറിയുടമയോട് പറയുകയായിരുന്നു; പരീക്ഷാമാനദണ്ഡങ്ങളെപ്പറ്റി ഒരറിവുമില്ലാത്തവരെ നിയോഗിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്

ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തിയ സംഭവത്തിൽ പുതിയ വിശദീകരണം വരികയാണ്. ദേഹപരിശോധന നടത്തിയത് പരീക്ഷാ നടത്തിപ്പു സംബന്ധിച്ച് മുന്‍പരിചയമില്ലാത്തവരെന്നാണ് വിശദീകരണം. ഇവരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും ഉണ്ടായിരുന്നു. നീറ്റ് പരീക്ഷയ്ക്ക് ദേഹപരിശോധനയ്ക്കും മറ്റുമായി അഞ്ച് വനിതകളെ ആവശ്യമുണ്ടെന്നു കരുനാഗപ്പള്ളിയിലെ ഒരു ഏജന്‍സി മഞ്ഞപ്പാറ പാവൂരിലെ ഒരു ബേക്കറിയുടമയോട് പറയുകയായിരുന്നു. ബേക്കറിയുടമയുടെ മകളും ജീവനക്കാരുമടക്കം നാല് സ്ത്രീകളാണ് ജോലിക്ക് വന്നത്.
.
കുട്ടികളുടെ ദേഹപരിശോധന നടത്തേണ്ടത് എങ്ങനെയാണെന്ന് വിവരിക്കുന്നതടക്കമുള്ള കാര്യങ്ങൾ അടങ്ങുന്ന വീഡിയോ ഏജന്‍സി സ്ത്രീകള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. പരീക്ഷാജോലികളിലൊന്നും മുന്‍പരിചയമില്ലാത്ത ഇവര്‍ വീഡിയോയില്‍ കണ്ടതുപോലെ കാര്യങ്ങൾ ചെയ്യുകയായിരുന്നു.
സ്ത്രീകളില്‍ ഒരാള്‍ കോളേജിനു പുറത്ത് നിന്ന്. മൂന്നു പേര്‍ ഉള്ളിൽ നിന്ന്. ശുചീകരണജോലികള്‍ക്കായി രണ്ടുസ്ത്രീകളെ കോളേജ് അധികൃതരും നിയോഗിച്ചു. സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി. അപ്പോൾ അവർ വിദ്യാര്‍ഥിനികളോടു പുറത്തുപോകാന്‍ പറഞ്ഞു. ഇത്രയെ തങ്ങള്‍ ചെയ്തതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. പരീക്ഷാമാനദണ്ഡങ്ങളെപ്പറ്റി ഒരറിവുമില്ലാത്തവരെ ഇത്തരം ജോലിക്കു നിയോഗിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
https://www.facebook.com/Malayalivartha