സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, അപകടം പ്രാഥമികാവശ്യത്തിന് പുറത്തിറങ്ങിയപ്പോൾ

ഇടുക്കി ബൈസൺവാലിയിൽ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റു പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈസൺവാലി റ്റീ കമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരിച്ചത്. വൈദ്യുതി സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ പ്രാഥമികാവശ്യത്തിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം.
ഷേക്കേറ്റതിനെ തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ശ്രീജിത്തിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ബൈസൺവാലി ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് ശ്രീജിത്ത്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം തൃശൂരിൽ ഇരട്ട കുട്ടികളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ്, കെഎസ്ആർടിസി ബസിന് പുറകിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ ഷെഫീഖ്, അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ വെച്ച് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ പൂർണ്ണമായി തകർന്നു. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha