തിരുവനന്തപുരത്തേക്ക് പോകാനായി രാത്രിയിൽ സാധനങ്ങൾ എടുത്ത് വച്ചു; വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കിടന്ന പെൺകുട്ടിയെ രാവിലെ കാണ്മാനില്ല; ആരെയും അറിയിക്കാതെ പെൺകുട്ടി പുറത്തേക്ക് പോയി; അന്വേഷിച്ചെത്തിയ കുടുംബം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; കോട്ടയം തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി അർദ്ധരാത്രിയിൽ പുഴയിൽ ചാടി മരിച്ചു; ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ രാത്രിയിൽ കണ്ടത്!

തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു. വെട്ടിക്കാട്ട് മുക്ക് പാലത്തിൽ മുകളിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു. വ്യാഴാഴ്ച അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. തലയോലപ്പറമ്പ് കുഴിക്കാട്ടിൽ കുഞ്ഞുമോൻ- മോളി ദമ്പതികളുടെ മകൾ ജിൻസി ആണ് മരിച്ചത്.
തിരുവനന്തപുരം നവോദയ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ ആണ് സംഭവം. സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം, ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരെയും അറിയിക്കാതെ പുറത്തേക്ക് പോയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടം കഴിഞ്ഞു തിരിച്ചെത്തിയ ഓട്ടോ ഡ്രൈവർ കണ്ടിരുന്നു. പിന്നാലെ ഓടി എത്തി വിളിച്ചെങ്കിലും കുട്ടി പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് വൈക്കം ഫയർസ്റ്റേഷനിൽ നിന്നുള്ള അഞ്ച് യൂണിറ്റ് സംഘം എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം പുലർച്ചെ 2.30 യോടെ കണ്ടെത്തുകയായിരുന്നു. തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha