സ്വപ്‌നാ സുരേഷ് ജലീലിനെ തീര്‍ത്തു; ജമാ അത്തെ ഇസ്ലാമുടെ ചുതലയില്‍ 35 വര്‍ഷമായി നടത്തുന്ന മാധ്യമം ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചതായാണ് സ്വപ്‌നാ സുരേഷിന്റെ തെളിവടക്കമുള്ള വെളിപ്പെടുത്തല്‍

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും പിന്നാലെ കെടി ജലീലിനെയും സ്വപ്‌നാ സുരേഷ് പൂട്ടി. ആരോപണങ്ങളില്‍ കഴമ്പുള്ളതായി കണ്ടാല്‍ ജലീലിന് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നേക്കാം. ജമാ അത്തെ ഇസ്ലാമുടെ ചുതലയില്‍ 35 വര്‍ഷമായി നടത്തുന്ന മാധ്യമം ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചതായാണ് സ്വപ്‌നാ സുരേഷിന്റെ തെളിവടക്കമുള്ള വെളിപ്പെടുത്തല്‍. ഏറെക്കാലം മാധ്യമം പത്രത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ് ഗള്‍ഫ് എഡിഷനില്‍ നിന്നായിരുന്നു.
കോവിഡ് കാലത്ത് യുഎഇ ഭരണാധികാരികളുടെ ശ്രദ്ധക്കുറവ് മൂലം നിരവധി മലയാളികള്‍ ഗള്‍ഫില്‍ മരിച്ചെന്ന് മാധ്യമം ദിനപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത യുഎഇ ഭരണകൂടത്തിന് അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി മാധ്യമത്തിനു ഗള്‍ഫിലുണ്ടായിരുന്ന ആറ് എഡിഷനുകള്‍ നിരോധിക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം.
ഇതിനായി കോണ്‍സുലേറ്റ് ജനറല്‍ വഴി യുഎഇ ഭരണാധികാരിക്ക് കത്തു നല്‍കിയെന്നാണ് സ്വപ്‌ന വെളിപ്പെടുത്തുന്നത്. കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്ന ഒരു മന്ത്രി മറ്റൊരു രാഷ്ട്രത്തലവന് ഇത്തരത്തില്‍ കത്ത് നല്‍കുന്നത് വലിയ ചട്ടലംഘനമാണെന്നും കോണ്‍ലുല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ ജലീല്‍ നിരവധി തവണ ചര്‍ച്ച നടത്തിയെന്നും സ്വപ്‌നാ സുരേഷ് പറയുന്നു. ഖുറാന്‍ ഇറക്കുമതിയുടെ മറവില്‍ ഈന്തപ്പഴവും സ്വര്‍ണക്കടത്തും കടത്തിയ സംഭവത്തെക്കാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകലാണ് സ്വപ്‌ന തെളിവടക്കം പുറത്തുവിട്ടിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുള്ള അനധികൃത ഇടപാടുകള്‍ക്ക് സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും സഹായം ജലീല്‍ ഉറപ്പു നല്‍കിയെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞെന്നും സ്വപ്‌ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കെടി ജലീലിന്റെ കത്തിന്റെ പകര്‍പ്പും വാട്ടസ്ആപ്പ് ചാറ്റുകളും സ്വപ്ന ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയതോടെ ജലീലിന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. യുഎഇ ഭരണാധികാരിയുടെ ഗുഡ് ബുക്കില്‍ പേരു വരാന്‍ കെ.ടി.ജലീല്‍ ശ്രമിച്ചതായും പ്രത്യേക പരിഗണന ലഭിച്ചാല്‍ കൂടുതല്‍ ബിസിനസ് നടത്താന്‍ കഴിയുമെന്ന് കെ.ടി.ജലീല്‍ പറഞ്ഞതായും സ്വപ്‌നയുടെ മൊഴിയിലുണ്ട്. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിന് ഉറപ്പു നല്‍കിയെന്നും സ്വപ്ന വ്യക്തമാക്കുന്നു. ജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതായും സത്യവാങ്മൂലത്തിലുണ്ട്.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. ബിരിയാണി ചെമ്പിന്റെ പേരില്‍ പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര തന്നെ ആടിയുലയുന്നതിനിടയാലാണ് ജലീലിനെതിരെയുള്ള സ്വപ്‌നയുടെ പുതിയ നീക്കങ്ങള്‍. കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കേസ് അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ കേസ് കേരളത്തിനു പുറത്തേക്കു മാറ്റുന്നതിനോടു തനിക്കും യോജിപ്പാണെന്ന് സ്വപ്‌ന പറയുന്നു.
താന്‍ കോടതിയില്‍ 164 മൊഴി നല്‍കിയ ശേഷം തന്റെ െ്രെഡവര്‍, വക്കീല്‍ തനിക്ക് ജോലി തന്ന സ്ഥാപനത്തിന്റെ സെക്രട്ടറി എന്നിവര്‍ക്കെതിരെയൊക്കെ െ്രെകംബ്രാഞ്ച് കേസെടുത്തതായും അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു. കേരളത്തിലാണെങ്കില്‍ അന്വേഷണം തടസപ്പെടും. കേസ് വന്നപ്പോള്‍ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുണ്ട്. അസാധാരണമായാണ് അദ്ദേഹം പെരുമാറുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചു തിരിമറി നടത്തുകയാണ്. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ രഹസ്യമൊഴി ഇഡി സുപ്രീംകോടതിക്കു കൈമാറുന്നതോടെ പിണറായിയുടെ നില കൂടുതല്‍ പരുങ്ങലിലാകും.
https://www.facebook.com/Malayalivartha