Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... വിചാരണയില്‍ നാടകീയ രംഗങ്ങള്‍, വിസ്താര വേളയില്‍ ശവശരീരത്തിന്റെ വിവിധ ആങ്കിള്‍ 38 ഫോട്ടോകളില്‍ ഒന്ന് കാണാനില്ല, പ്രതിഭാഗം അഭിഭാഷകര്‍ക്കാണ് ഉത്തരവാദിത്വമെന്ന് കോടതി,തുടര്‍ന്ന് ജഡ്ജിയുടെ ചേംബറില്‍ നിന്ന് തന്നെ ഫോട്ടോ ലഭിച്ചു, ഫോട്ടോകള്‍ തെളിവില്‍ സ്വീകരിച്ചു, വഞ്ചിയൂര്‍ സി.ഐയും പോത്തന്‍കോട് എസ് ഐയും മൊഴി നല്‍കി, സിഐ പ്രതികളെയും തൊണ്ടിമുതലും കോടതിയില്‍ തിരിച്ചറിഞ്ഞു

23 JULY 2022 09:23 AM IST
മലയാളി വാര്‍ത്ത

കോവളം ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ ലാത്വിയന്‍ യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസ് വിചാരണയില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.


വിസ്താര വേളയില്‍ യുവതിയുടെ ശവശരീരത്തിന്റെ ഇന്‍ക്വസ്റ്റിറ്റിന്റെയും സീന്‍ മഹസറിന്റെയും വിവിധ ആങ്കിളിലെടുത്ത 38 ഫോട്ടോകളില്‍ ഒന്ന് കാണാതായത് കോടതി ഹാളില്‍ പരിഭ്രാന്തി പരത്തി. ഫോട്ടോകള്‍ കൈയ്യിലെടുത്ത് പ്രതിഭാഗം ക്രോസ് വിസ്താരം ആരംഭിച്ചപ്പോഴാണ് ഫോട്ടോകളില്‍ 1 കുറവുള്ളത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകര്‍ക്കാണ് ഉത്തരവാദിത്വമെന്ന് കോടതി പറഞ്ഞതോടെ തങ്ങളെ വേണമെങ്കില്‍ ദേഹ പരിശോധന നടത്തിക്കാള്ളാന്‍ പ്രതിഭാഗം അഭിഭാഷകര്‍ ബോധിപ്പിച്ചു.




വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. തുടര്‍ന്ന് ജഡ്ജിയുടെ ചേംബറില്‍ നിന്ന് തന്നെ ഫോട്ടോ ലഭിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തിരശീല വീണത്. ഉച്ച തിരിഞ്ഞ് 2.30 ന് വിചാരണ തുടര്‍ന്ന കോടതി ഫോട്ടോകള്‍ പ്രോസിക്യൂഷന്‍ ഭാഗം 3 എ മുതല്‍ 31 വരെയും 31 മുതല്‍ 41 എ വരെയുള്ള തെളിവുകളായി സ്വീകരിച്ചു. പ്രോസിക്യൂഷന്‍ ഭാഗം 28-ാം സാക്ഷിയായി തിരുവല്ലം മുന്‍ എസ് ഐ ആര്‍.ശിവകുമാറിനെ വിസ്തരിക്കുമ്പോഴാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചത്.

ഇന്‍ക്വസ്റ്റ് , സീന്‍ മഹസര്‍ എന്നിവയുടെ വിവിധ ഫോട്ടോകള്‍ എടുത്ത് ഹാജരാക്കിയത് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഫോട്ടോഗ്രാഫര്‍ ബിനുകുമാറായിരുന്നു.



പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന വഞ്ചിയൂര്‍ സി.ഐ സുരേഷ്.വി.നായരും മൊഴി നല്‍കി. സിഐ പ്രതികളെയും തൊണ്ടിമുതലും കോടതിയില്‍ തിരിച്ചറിഞ്ഞു.


മരണ കാരണം മുങ്ങി മരണമല്ലെന്നും യുവതിയെ കഴുത്തു ഞെരുക്കി തരുണാസ്ഥിക്കും തൈറോയിഡ് അസ്ഥിക്കും പൊട്ടല്‍ സംഭവിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ശശികല സാക്ഷിമൊഴി നല്‍കിയിരുന്നു. വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ മുമ്പാകെയാണ് ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് മൊഴി നല്‍കിയത്.



പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് പ്രോസിക്യൂഷന്‍ ഭാഗം 26-ാം രേഖയാക്കി അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഫോറന്‍സിക് വിഭാഗം ഡോക്ടറായിരിക്കെയാണ് താനും ഫോറന്‍സിക് ഡോ.ശരിജയും ചേര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൃതദേഹത്തില്‍ ശുക്ലമോ പുരുഷ ബീജസങ്കലമോ കണ്ടെത്താത്തത് മൃതദേഹം 37 ദിവസം അഴുകി ദ്രവിച്ച് ചീഞ്ഞ് അസ്ഥിപഞ്ചരമായതിനാലാണ്.

കഴുത്തിലെ എല്ലുകള്‍ 3 ദിവസം മാസെറേഷന്‍ (കുതിര്‍ത്ത്) കലകള്‍ മാറ്റി പരിശോധിച്ചപ്പോള്‍ കഴുത്തില്‍ ബ്രൌണ്‍ കളര്‍ നിറവ്യത്യാസം കണ്ടത് കഴുത്തു ഞെരിച്ചതിന്റെ തെളിവാണെന്നും ഡോക്ടര്‍ മൊഴി നല്‍കി. പക്ഷിമൃഗാദികള്‍ കൊത്തിത്തിന്ന നിലയിലായിരുന്നു ശരീരത്തിലെ പല ഭാഗങ്ങളുമെന്നും അവര്‍ മൊഴി നല്‍കി.



ബോണ്‍മാരോ (മജ്ജ,എല്ലുകാമ്പ്) യില്‍ കാണപ്പെട്ടതും തോട്ടിലിമുള്ള വെളളം ഒന്നായതിന് കാരണം കഴുത്ത് ഞെക്കി പരിക്കേല്‍പ്പിച്ച ശേഷം മരണത്തിന് മുമ്പ് വെള്ളം കുടിച്ചാലോ കുടിപ്പിച്ചാലോ രക്തക്കുഴലുകള്‍ വഴി ഹൃദയത്തിലൂടെ എല്ലാ അയവങ്ങളിലും എത്തി ഒടുവില്‍ വെള്ളത്തിലെ ഡയാറ്റം ( സൂക്ഷ്മജീവ ജനുസ്) ബോണ്‍ മാരോയിലെത്തിയതിനാലെന്നും ഡോക്ടര്‍ മൊഴി നല്‍കി. തുടയെല്ലില്‍ കാണപ്പെട്ട പരിക്കുകള്‍ യുവതിയില്‍ ആ ഭാഗത്ത് ബലപ്രയോഗം നടത്തിയതിനാലാണ്. കഴുത്തിലെ എല്ലുകള്‍ 3 ദിവസം കുതിര്‍ത്ത് പരിശോധിച്ചപ്പോള്‍ കഴുത്തില്‍ ബ്രൌണ്‍ കളര്‍ നിറവ്യത്യാസം കണ്ടത് കഴുത്തുഞെരിച്ചതിന്റെ തെളിവാണെന്നും ഡോക്ടര്‍ മൊഴി നല്‍കി.



ലിഗയുടെ സഹോദരി ഇല്‍സ കണ്ണുകള്‍ ഈറനണിഞ്ഞാണ് വിചാരണ കേട്ടത്. വിദേശ വനിതയെ മയക്കു മരുന്ന് ചേര്‍ത്ത സിഗരറ്റ് നല്‍കി വൈകിട്ട് 4 നും 5 നുമിടക്ക് മാറി മാറി പീഡിപ്പിച്ച ശേഷം 5.30 ക്ക് സ്വബോധം വീണ്ടെടുത്ത യുവതി കൃത്യ സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ ഒന്നാം പ്രതി യുവതിയുടെ കഴുത്തില്‍ പുറകുവശത്തു നിന്നും കൈമുട്ടുമടക്കി ശക്തിയായി ഞെരിച്ചമര്‍ത്തി. തുടര്‍ന്ന് താഴെ വീണു ചലനമറ്റു കിടന്ന യുവതിയുടെ മുഖത്തും വായിലേക്കും സമീപത്തുള്ള ആറ്റില്‍ നിന്നും രണ്ടാം പ്രതി ഒരു കുപ്പിയില്‍ വെള്ളം ഒഴിച്ച് നോക്കിയും അതേ അവസ്ഥയില്‍ തുടര്‍ന്ന യുവതിയുടെ മരണം ഉറപ്പിക്കുന്നതിനും കണ്ടാല്‍ ആത്മഹത്യയെന്ന് തോന്നല്‍ ഉണ്ടാക്കി എളുപ്പത്തിലാരും ശ്രദ്ധിക്കാത്ത വിധത്തില്‍ ചാട്ടങ്ങ മരങ്ങള്‍ക്കിടയിലേക്ക് പ്രതികള്‍ ചേര്‍ന്ന് എടുത്തു കൊണ്ടുപോയി വളളിയില്‍ തറയില്‍ നിന്നും 2 മീറ്റര്‍ 48 സെ.മീ. ഉയരത്തില്‍ വള്ളി ഭാഗത്ത് കുരുക്കുണ്ടാക്കി പ്രതികള്‍ ഒരുമിച്ച് കാട്ടു വള്ളിയില്‍ കെട്ടി തൂക്കിയ ശേഷം യുവതിയുടെ ചെരിപ്പുകള്‍ ആറ്റിലേക്ക് വലിച്ചെറിഞ്ഞും അടിവസ്ത്രം സമീപത്തുള്ള ചതുപ്പില്‍ ചവുട്ടി താഴ്ത്തിയും മൃതദേഹം കണ്ടല്‍ക്കാട്ടില്‍ ഒളിപ്പിച്ച് ദിവസങ്ങളോളം പുറത്തറിയാതെ അഴുകി ജീര്‍ണ്ണിച്ച് കിടന്ന് ശരീരഭാഗങ്ങള്‍ വേര്‍പെട്ട് താഴേക്ക് വീണ് തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടവരുത്തിയും തെളിവുകള്‍ നശിപ്പിച്ചുവെന്ന കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നത്. പേലീസ് 2 നീന്തല്‍കാരെ ഇറക്കി പ്രതികളുടെ സാന്നിധ്യത്തില്‍ പരിശോധിച്ചെങ്കിലും തൊണ്ടി ചെരുപ്പുകള്‍ വീണ്ടെടുക്കാനായില്ല. അതേ സമയം പ്രതികളുടെ സാന്നിദ്ധ്യത്തില്‍ പ്രതികള്‍ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ അടിവസ്ത്രം പോലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയത് സഹോദരി കോടതിയില്‍ തിരിച്ചറിഞ്ഞു.





2018 മാര്‍ച്ച് 14 ന് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് 37ദിവസം പിന്നിട്ട് ഏപ്രില്‍ 20 ന് അഴുകി ജീര്‍ണിച്ച് ശരീരഭാഗങ്ങള്‍ വേര്‍പെട്ട് താഴെ വീണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ട നിലയിലാണ്.

2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് കുറ്റപത്ര പ്രകാരം പ്രോസിക്യൂഷന്‍ കേസ് ഇപ്രകാരമാണ്. ലാത്വിയന്‍ പൗരയായ യുവതി വിഷാദ രോഗത്തിന് ആയുര്‍വ്വേദ ചികിത്സക്കായി സഹോദരിയായ രണ്ടാം സാക്ഷിയോടൊപ്പം അയര്‍ലന്റില്‍ നിന്നും 2018 ഫെബ്രുവരി 3 ന് കേരളത്തിലെത്തി. ഫെബ്രുവരി 21 മുതല്‍ പോത്തന്‍കോട് അരുവിക്കരക്കോണം ധര്‍മ്മ ആയുര്‍വേദിക് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഹീലിംഗ് - ല്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് 14 രാവിലെ 7.15 മണിയോടെ ഓട്ടോറിക്ഷയില്‍ കയറി 8.15 ന് കോവളം ഗ്രോവ് ബീച്ചില്‍ ഒറ്റക്ക് വന്നിറങ്ങി.

 

 

വഴിയേ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഒറ്റക്ക് നടന്ന് പകല്‍ 9 മണിയോടെ കോവളം പനത്തുറ പണിതീരാത്ത ആഡിറ്റോറിയത്തിന് തെക്കുവശം എത്തിച്ചേര്‍ന്ന യുവതിയെ കണ്ട് രണ്ടാം പ്രതി പിന്തുടര്‍ന്ന് സ്ഥലവാസിയും സുഹൃത്തുമായ ഒന്നാം പ്രതി ബോട്ടുപയോഗിക്കുന്നതും ബോട്ട് സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തിയ സമയം പ്രതികള്‍ പരസ്പരം ആശയ വിനിമയം നടത്തി യുവതിയെ ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ ഗഞ്ചാവ് ഉപയോഗിക്കുന്ന ശീലമുള്ള പ്രതികള്‍ യുവതിയുടെ സിഗരറ്റ് ഉപയോറിക്കുന്ന സ്വഭാവം മനസിലാക്കി ഗഞ്ചാവ് ബീഡിയില്‍ ഗഞ്ചാവ് നിറച്ചതാണെന്ന് അറിയിക്കാതെ നല്ലതെന്ന് വിശ്വസിപ്പിച്ച് യുവതിക്ക് നല്‍കി ലഹരിക്ക് വിധേയയാക്കി.

തുടര്‍ന്ന് മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചു തരാമെന്ന് പറഞ്ഞ് വശീകരിച്ച് ആള്‍ പാര്‍പ്പില്ലാത്ത കോണ്‍ക്രീറ്റ് വീടിന്റെ സമീപത്ത്' എത്തിച്ച് അവിടെ വച്ചും ഗഞ്ചാവ് ബീഡി നല്‍കി ലഹരിക്ക് വിധേയയാക്കിയും വശീകരിച്ച് അവിടെ നിന്നും ശവശരീരം കാണപ്പെട്ട ആള്‍പ്പാര്‍പ്പില്ലാത്തതും പ്രതികള്‍ മാത്രം വ്യാപരിക്കുന്നതുമായ ചാട്ടങ്ങ മരങ്ങളും വള്ളിപ്പടര്‍പ്പുകളും ചതുപ്പുകളും ഉള്ള കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ശാഖകളായി പിരിഞ്ഞ് ചരിഞ്ഞു കിടക്കുന്ന ചീലാന്തി മരത്തിന്റെ ചുവട്ടില്‍ വച്ച് വീണ്ടും ഗഞ്ചാവ് നിറച്ച ബീഡി നല്‍കി കൂടുതല്‍ ലഹരിക്ക് വിധേയയാക്കിയും തന്നത്താന്‍ കരുതാന്‍ ശക്തിയില്ലാതിരുന്ന യുവതിയെ ധരിച്ചിരുന്ന ലെഗ്ഗിങ്‌സ് ,അടിവസ്ത്രം എന്നിവ ഊരിമാറ്റി അന്നേ ദിവസം വൈകുന്നേരം 4 നും 5 നും ഇടക്കുള്ള സമയം ലഹരിക്കടിമയാക്കപ്പെട്ട നിലയിലാക്കിയ യുവതിയുടെ സമ്മതമില്ലാതെ പ്രതികള്‍ മാറി മാറി ലൈംഗിക വേഴ്ചക്ക് വിധേയയാക്കി ബലാല്‍സംഗം ചെയ്ത് കാമ സംതൃപ്തി വരുത്തി.



തുടര്‍ന്ന് അന്നേ ദിവസം വൈകി 5.30 മണിയോടെ സ്വബോധം വീണ്ടെടുത്ത യുവതി തന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയിരിക്കുന്നത് കണ്ട് ക്ഷുഭിതയായി പെട്ടന്ന് ലെഗ്ലിങ്‌സ് ഇട്ട് സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ , യുവതി ജീവനോടെ സ്ഥലത്തു നിന്നും രക്ഷപ്പെട്ടാല്‍ സംഭവം പുറത്തറിയുമെന്ന് ഭയന്ന പ്രതികള്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലത്ത് നിന്നും പോകാന്‍ അനുവദിക്കാതെ അന്യായ തടസം ചെയ്തും ഒന്നാം പ്രതി യുവതിയുടെ കഴുത്തില്‍ പുറകുവശത്തു നിന്നും കൈമുട്ടുമടക്കി ശക്തിയായി ഞെരിച്ചമര്‍ത്തി. തുടര്‍ന്ന് താഴെ വീണു ചലനമറ്റു കിടന്ന യുവതിയുടെ മുഖത്തും വായിലേക്കും സമീപത്തുള്ള ആറ്റില്‍ നിന്നും രണ്ടാം പ്രതി ഒരു കുപ്പിയില്‍ വെള്ളം ഒഴിച്ച് നോക്കിയും അതേ അവസ്ഥയില്‍ തുടര്‍ന്ന യുവതിയുടെ മരണം ഉറപ്പിക്കുന്നതിനും കണ്ടാല്‍ ആത്മഹത്യയെന്ന് തോന്നല്‍ ഉണ്ടാക്കി എളുപ്പത്തിലാരും ശ്രദ്ധിക്കാത്ത വിധത്തില്‍ ചാട്ടങ്ങ മരങ്ങള്‍ക്കിടയിലേക്ക് പ്രതികള്‍ ചേര്‍ന്ന് എടുത്തു കൊണ്ടുപോയി വളളിയില്‍ തറയില്‍ നിന്നും 2 മീറ്റര്‍ 48 സെ.മീ. ഉയരത്തില്‍ വള്ളി ഭാഗത്ത് കുരുക്കുണ്ടാക്കി പ്രതികള്‍ ഒരുമിച്ച് കെട്ടി തൂക്കിയും മൃതദേഹം കണ്ടല്‍ക്കാട്ടില്‍ ഒളിപ്പിച്ച് ദിവസങ്ങളോളം പുറത്തറിയാതെ അഴുകി ജീര്‍ണ്ണിച്ച് കിടന്ന് ശരീരഭാഗങ്ങള്‍ വേര്‍പെട്ട് താഴേക്ക് വീണ് തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടവരുത്തിയും ചെരിപ്പുകള്‍ ആറ്റിലേക്ക് വലിച്ചെറിഞ്ഞും അടിവസ്ത്രം സമീപത്തുള്ള ചതുപ്പില്‍ ചവുട്ടി താഴ്ത്തിയും തെളിവുകള്‍ നശിപ്പിച്ചു.

 

മറ്റ് സ്ഥലവാസികളും സുഹൃത്തുക്കളും ഈ സ്ഥലത്തേക്ക് ചെല്ലാതിരിക്കാന്‍ മന:പ്പൂര്‍വ്വമായി ആളുകളെ തെറ്റിദ്ധരിപ്പിച്ച് കളവായ വസ്തുതകള്‍ പറഞ്ഞു. യുവതിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടും സംഭവം പുറത്തറിയാതിരിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രദേശവാസികളെ ധരിപ്പിച്ചു പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് അവരുടെ പൊതു ഉദ്ദേശ്യ കാര്യസാധ്യത്തിനായി പ്രവര്‍ത്തിച്ച് കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (23 minutes ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (33 minutes ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (1 hour ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (2 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (3 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (3 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (3 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (4 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (5 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (5 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (5 hours ago)

Malayali Vartha Recommends