സ്കൂളിലേയ്ക്ക് കൊണ്ടു പോകുന്ന വഴിക്ക് മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാണിക്കും; ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം കൊണ്ട് പോയി ഓട്ടോയുടെ കർട്ടൻ ഇട്ടിട്ട് പീഡിപ്പിക്കും; പിഞ്ചു കുഞ്ഞിനോട് ഒരു വർഷത്തോളമായി ഓട്ടോക്കാരന്റെ കാമ കേളി; ഒരു ദിവസം മൂന്നു വയസ്സുകാരി വീട്ടിലിരുന്ന് ചെയ്ത 'ആ കാര്യം' കണ്ട് ഞെട്ടിത്തരിച്ച് അമ്മ; അതോടെ പീഡനം വിവരം പുറത്തറിഞ്ഞു

സ്കൂളിലേയ്ക്ക് കൊണ്ടു പോകും വഴി , കൊല്ലാട് സ്വദേശിനിയായ മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാണിക്കും. ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം വച്ച് പീഡിപ്പിക്കും. ഒടുവിൽ ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. വടവാതൂർ ചെറുവള്ളിൽ സെബി (42 ) യെയാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ) ജഡ്ജി കെ.എൻ സുജിത്ത് ശിക്ഷിച്ചത്.
രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പോക്സോ വകുപ്പിലെ സെക്ഷൻ ആറ് പ്രകാരവും , ഇന്ത്യൻ ശിക്ഷാനിയമത്തിെലെ 506 ( 1 ) , 354 വകുപ്പ് പ്രകാരവുമാണ് ശിക്ഷ. 2017 ജൂൺ മുതൽ 2018 ഡിസംബർ വരെയുള്ള ഒരു വർഷത്തിനിടയിൽ ആയിരുന്നു പീഡനം. 2017 ലെ പ്രളയകാലത്ത് കൊല്ലാടുള്ള വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് കുട്ടിയും മാതാപിതാക്കളും വടവാതൂരിലേക്ക് താമസം മാറ്റിയിരുന്നു.
ഈ സമയം കൊല്ലാട്ടെ സ്കൂളിലേക്ക് കുട്ടിയെ എത്തിക്കുന്നതിനായി മാതാപിതാക്കൾ ഓട്ടോറിക്ഷ ക്രമീകരിച്ചിരുന്നു. ഈ ഓട്ടോയിലെ ഡ്രൈവർ ആയിരുന്നു സെബി. മറ്റു സ്കൂളിലെ കുട്ടികളെ ഇറക്കിയശേഷം ഏറ്റവും ഒടുവിൽ ആണ് സെബി പീഡനത്തിനിരയായ കുട്ടിയെ സ്കൂളിൽ എത്തിച്ചിരുന്നത്. ഇതിനിടയിലുള്ള ഇടവേളയിൽ ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം ഓട്ടോറിക്ഷ നിർത്തിയ ശേഷം പെൺകുട്ടിയെ അശ്ലീല വീഡിയോ കാട്ടുകയും, ഓട്ടോറിക്ഷയുടെ കർട്ടൻ ഇട്ടശേഷം പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഒരു വർഷത്തോളം നിരന്തരം സമാന രീതിയിലുള്ള പീഡനം തുടർന്നിരുന്നതായി പ്രോസിക്യൂഷൻ പറയുന്നു. പ്രളയ കാലത്തിനുശേഷം കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയതിനെ തുടർന്ന് ഈ ഓട്ടോറിക്ഷയിൽ ആയിരുന്നില്ല കുട്ടി പോയിരുന്നത്. ഒരു ദിവസം വീട്ടിൽ അമ്മയുടെ ഫോൺ ഉപയോഗിച്ച് സ്വന്തം നഗ്നചിത്രങ്ങൾ
കുട്ടി പകർത്തുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു. പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും നടത്തിയ കൗൺസിലിംഗിൽ ആണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടർന്ന്, പൊലീസ് ഓട്ടോഡ്രൈവരെ അറസ്റ്റ് ചെയ്തു കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം.എൻ പുഷ്ക്കരൻ കോടതിയിൽ ഹാജരായി.
https://www.facebook.com/Malayalivartha