പാര്‍ട്ടിയും പിണറായിയും കൈവിട്ടു; പിന്നില്‍ നിന്നു കുത്തിയതിന് മുസ്ലീങ്ങളും കയ്യൊഴിഞ്ഞു; ഒറ്റയ്ക്കായി കെ.ടി ജലീലില്‍; പിണറായിക്കും ക്വട്ടേഷന്‍; അലറി വിളിച്ച് മരുമകന്‍

കെ.റ്റി.ജലീലിനെ മുസ്ലീങ്ങള്‍ കൈയൊഴുന്നു. മാധ്യമം ദിനപത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിപ്പിക്കാന്‍ ജലീല്‍ ശ്രമിച്ചതാണ് അദ്ദേഹത്തിന് വിനയായത്. മാധ്യമം ദിനപത്രം നിരോധിക്കണമെന്ന ജലീലിന്റെ ആവശ്യം സി പി എമ്മിനെയും പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രിയുടെ മരുമകന്‍ റിയാസ് ജലീലിന്റെ പ്രവൃത്തിയെ അധികപ്രസംഗമായി വ്യാഖ്യാനിച്ചുവെന്നാണ് വിവരം. കോടിയേരി ജലീലിനെ തള്ളി. മലപ്പുറത്തെ മുസ്ലിം വോട്ടുകളുടെ പിന്‍ബലത്തില്‍ ജയിച്ചു വന്ന ജലീലിന്റെ രാഷ്ട്രീയ ജീവിതം ഇതോടെ അവസാനിക്കുകയാണ്. സ്വപ്ന സുരേഷിന്റെ ആരോപണം പുറത്തു വന്നയുടന്‍ തന്നെ ജലീലിനെതിരെകോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുസ്ലിം പ്രമുഖര്‍ യോഗം ചേര്‍ന്നിരുന്നു. ആദ്യം സ്വപ്നയുടെ ആരോപണം സത്യമാണോ എന്ന് പരിശോധിച്ചു.മുസ്ലീം സമുദായത്തിലെ പ്രമുഖരാണ് അന്വേഷണം നടത്തിയത്.ചിലര്‍ സ്വപ്നയില്‍ നിന്നും നേരിട്ട് തന്നെ വിവരങ്ങള്‍ ശേഖരിച്ചു. ജലീലിനെതിരെ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് സ്വപ്ന അറിയിച്ചു. ഇതോടെയാണ് മുസ്ലിം സമുദായം ജലീലിന് എതിരായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ താന്‍ ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന കെ ടി ജലീലിന്റെ വാദമാണ് സ്വപ്ന സുരേഷിനെ പ്രകോപിപ്പിച്ചത്. താന്‍ നല്‍കിയ സത്യവാങ്മൂലം ആവര്‍ത്തിച്ച് വായിച്ചാല്‍ കെ ടി ജലീലിന് ഇക്കാര്യം മനസിലാകും. അറബ് ഭരണാധികാരികളെയും രാഷ്ട്രങ്ങളെയും സുഖിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമം. ജലീല്‍ മാത്രമല്ല പ്രോട്ടോക്കോള്‍ ലംഘിച്ചതെന്നും സ്വപ്ന പറഞ്ഞു.
ഗള്‍ഫിലെ മലയാളികളുടെ മരണത്തെ കുറിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പേരില്‍ പത്രസ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താനായിരുന്നു ജലീലിന്റെ ശ്രമം. ജലീല്‍ എന്തും ചെയ്യാന്‍ കഴിയുന്നയാളായിരുന്നു. ഫിലോസഫിയില്‍ ഡോക്ടറേറ്റ് എടുത്ത ജലീലിന് എത്രത്തോളം ഇംഗ്ലീഷ് അറിയാമെന്ന് ഇന്നലെ മനസിലായി. താന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത് ഒന്നോ രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ച് വായിച്ച് അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ ജലീല്‍ ശ്രമിക്കണം. പ്രോട്ടോക്കോള്‍ ലംഘനം നടത്തിയത് കെടി ജലീല്‍ മാത്രമല്ല. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മന്ത്രിമാരായിരുന്ന കെടി ജലീലും കടകംപള്ളി സുരേന്ദ്രനും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ട്. കെടി ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലുമായി നിരവധി തവണ അടച്ചിട്ട മുറിയില്‍ സംസാരിച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
മന്ത്രിയെ പ്രോട്ടോക്കോള്‍ പഠിപ്പിക്കേണ്ട ചുമതല തനിക്കാണെന്ന് അറിഞ്ഞിരുന്നില്ല. പ്രോട്ടോകോള്‍ ലംഘനം എല്ലാവരും നടത്തിയതാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ തെളിവുകള്‍ ശേഖരിക്കുകയാണ്. തന്റെ ഫോണില്‍ ഉണ്ടായിരുന്ന വിവരം എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള ഏജന്‍സികള്‍ നശിപ്പിച്ചു. ഇവയില്‍ പലതും ശേഖരിക്കാനുള്ള ശ്രമത്തിലാണ്. കെ ടി ജലീല്‍ തന്നോട് ചാറ്റ് ചെയ്തത് സ്‌പേസ് പാര്‍ക്കിലെ ജീവനക്കാരിയായിരിക്കെയാണ്. അല്ലാതെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പിഎ ആയിരിക്കുമ്പോഴല്ല. കെ ടി ജലീല്‍ താനുമായുള്ള വ്യക്തിപരമായ ബന്ധം മുതലാക്കുകയായിരുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്ക് കെടി ജലീല്‍ ഉത്തരം നല്‍കേണ്ടി വരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
സ്വപ്നയുടെ ആരോപണം വന്നയുടനെ കെ.ടി.ജലീലിനെതിരെ ആദ്യം ചരടുവലിച്ചത് പി.കെ.കുഞ്ഞാലിക്കുട്ടിയാണ്. തന്നെ പണ്ട് തറപറ്റിച്ച ജലീലിനെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ കുറെ നാളുകളായി നോക്കി വച്ചിരിക്കുകയായിരുന്നു. തന്നെ മലപ്പുറം ജില്ലയില്‍ തറപറ്റിച്ചുകൊണ്ടാണ് ജലീലിന്റെ ആവിര്‍ഭാവം.അന്നു മുതല്‍ ഇന്നുവരെ ജലീല്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപിത ശത്രുവാണ്. മാധ്യമം ദിനപത്ര വിവാദം വന്നപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടി ചാടി വീണത് അതുകൊണ്ടാണ്. ഗള്‍ഫില്‍ മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന ജ ലീല്‍ യു.എ.ഇ. ഭരണാധികാരിക്ക് കത്തയച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന കാര്യത്തില്‍ സംശയമില്ല. 2020 ജൂണ്‍ 24നാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിത്രങ്ങള്‍ സഹിതം മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മാധ്യമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് താന്‍ കത്തയച്ചതായി ജലീല്‍ സമ്മതിക്കുകയും ചെയ്തു. ഇത് തന്ത്രപരമായ പിഴവായിരുന്നു.
മാധ്യമം പൂട്ടാന്‍ ശ്രമിച്ച ജലീല്‍ ഖുര്‍ ആന്റെ പേരില്‍ സ്വര്‍ണ്ണം കടത്തിയെന്നു തന്നെയാണ് ഇപ്പോള്‍ മുസ്ലീം പണ്ഡിതര്‍ വിശ്വസിക്കുന്നത്. വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റില്‍ നിന്നും ഖുര്‍ആന്‍ എന്തിന് നാട്ടിലെത്തിച്ചു എന്ന സംശയം മുസ്ലീം പണ്ഡിതന്‍മാര്‍ക്കുണ്ട്. ഒരു സുപ്രഭാതത്തില്‍ ജലീല്‍ എന്തിനാണ് ഖുര്‍ആന്‍ കൊണ്ടുവന്നതെന്നാണ് ചോദ്യം. ഇത് സര്‍ക്കാരിന് കീഴിലുള്ള സി ആപ്റ്റ് എന്ന സ്ഥാപനത്തില്‍ എന്തിന് എത്തിച്ചു എന്നും മതപണ്ഡിതന്‍മാര്‍ സംശയിക്കുന്നു. ചുരുക്കത്തില്‍ സ്വപ്ന ജലീലിനെ എത്തിച്ചിരിക്കന്നത് വലിയൊരു കുരുക്കിലാണ്.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് അയച്ച ഖുര്‍ ആന്‍ എടപ്പാളിലും ആലത്തൂരിലും ഉണ്ടെന്നാണ് 2021 ഓഗസ്റ്റ് 6 ന് ജലീല്‍ പറഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തപ്പോള്‍ അയച്ച സാധനവും കിട്ടിയ സാധനവും തമ്മില്‍ 20 കിലോയുടെ വ്യത്യാസമുണ്ടെന്ന് ജലീല്‍ മനസിലാക്കി . അങ്ങനെ 24 ഖുറാന്‍ ജീവനക്കാര്‍ എടുത്തെന്ന് ജലീല്‍ പറഞ്ഞു. ഇത് കാണാതായ 20 കിലോ എന്നത് മറച്ച് പിടിക്കാന്‍ വേണ്ടിയാണ്. ഖുര്‍ ആന്‍ എടുത്തെന്ന് പറയാന്‍ സി. ആപ്റ്റിലെ ജീവനക്കാരെ ജലീല്‍ നിര്‍ബന്ധിച്ചതായി ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപിച്ചിരുന്നു . സി ആപ്റ്റിലെ പല ജീവനക്കാരെയും ജലീലിനെ ചോദ്യം ചെയ്യുന്നതിന് തലേ ദിവസം സ്ഥലം മാറ്റി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ചിലര്‍ക്ക് നല്ല വാഗ്ദാനങ്ങള്‍ നല്‍കി. മന്ത്രിയുടെ വിശ്വസ്തനായ എംഡിയുടെ മുറിയിലാണ് ഖുറാന്‍ സൂക്ഷിച്ചിരുന്നത്. അതും സീല്‍ഡ് കവറില്‍. അതില്‍ നിന്ന് ഖുറാന്‍ എടുക്കുക എന്നത് അസംഭവ്യമാണ്. കാരണം എംഡിയുടെ മുറിയുടെ താക്കോല്‍ അദ്ദേഹത്തിന്റെ കൈയിലായിരുന്നു. സി. ആപ്റ്റിലെ ചില ജീവനക്കാരാണ് ബോക്‌സ് മന്ത്രിയുടെ മുറിയിലുണ്ടെന്ന കാര്യം ആദ്യം പുറത്തുവിട്ടത്.
മന്ത്രിയായിരിക്കെ വിവാദമുണ്ടായപ്പോള്‍ ജലീല്‍ മത നേതാക്കളെ ഫോണില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് ജലീലിനെ അവര്‍ സഹായിക്കാനെത്തിയത്. വിശുദ്ധ ഖുര്‍ ആനെ പരിചയാക്കി രക്ഷപ്പെടാനായിരുന്നു ജലീലിന്റെ ശ്രമം. ആ കെണിയില്‍ മതവിശ്വാസികള്‍ വീണു . കാന്തപുരം ജലീലിനെ ന്യായീകരിച്ചു. മതവിശ്വാസികളുടെ വികാരത്തെ പരിചയാക്കി രക്ഷപ്പെടാനായിരുന്നു ജലീലിന്റെ ശ്രമം. ഖുര്‍ ആനെ വിവാദത്തിലേക്ക് വലിച്ചിച്ചത് യഥാര്‍ത്ഥത്തില്‍ ജലീലാണ്. കെ റ്റി ജലീലിന് ഖുര്‍ ആനോടല്ല ആരോടും താത്പര്യമുണ്ടായിരുന്നില്ല.
മാധ്യമത്തിനെതിരെ മന്ത്രിയായിരുന്ന ജലീലിന്റെ നേതൃത്വത്തില്‍ മുന്നോട്ടു നീങ്ങിയ പിണറായി സര്‍ക്കാര്‍ മീഡിയ വണ്‍ ചാനലിനെതിരെയും നീക്കം നടത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ളതാണ് മാധ്യമവും മീഡിയാവണ്‍ ചാനലും. മീഡിയ വണ്ണിന്റെ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് കേരള സര്‍ക്കാരിന്റെ കൂടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു . തീവ്ര മുസ്ലീം നിലപാടുള്ള സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലിനെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നിലും ജലീലിന്റെ കരങ്ങളുണ്ടോ എന്ന് സംശയമുണ്ട്.
മീഡിയ വണ്ണിനെതിരെയും ചാനല്‍ ഡയറക്ടര്‍മാര്‍ക്കെതിരെയും പ്രതികൂല റിപ്പോര്‍ട്ടാണ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയത്. പ്രാദേശിക വാര്‍ത്ത ചാനലുകളുടെ ലൈസന്‍സ് പുതുക്കുന്ന നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാത്തത്. ഡയറക്ടര്‍മാരുടെ സാമ്പത്തിക ഇടപാടുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരീക്ഷിച്ചിരുന്നു. മീഡിയ വണ്ണിന് പിന്നില്‍ തീവ്രവാദി പണമുണ്ടെന്ന് ജലീല്‍ തന്നെ ആരോപിച്ചിരുന്നു എന്നാണറിവ്. ഇതിന്റെകൂടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നടപടി. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ചാനല്‍ പിന്തുണയ്ക്കുന്നുവെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വനിയമത്തിനെതിരെ വര്‍ഗീയ പ്രചരണം ചാനല്‍ നടത്തിയിരുന്നു. ഇതുകൂടാതെ ഡല്‍ഹില്‍ നിന്ന് തുടരെതുടരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയാവണ്ണിനെയും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞാണ് ഇരു ചാനലുകളും സംപ്രേക്ഷണം വീണ്ടും ആരംഭിച്ചത്. വീണ്ടും മീഡിയാവണ്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിവ് അടക്കമുള്ള പരാതി ഉയര്‍ന്നതോടെയാണ് ചാനല്‍ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. ഇതിന് കേരള സര്‍ക്കാരിന്റെ പിന്തുണയുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. എന്നാല്‍ കേരള സര്‍ക്കാരിന്റെ കാര്യം ചാനല്‍ മേധാവികള്‍ സൗകര്യപൂര്‍വം മുക്കി.
മാധ്യമം മുസ്ലീം സമുദായത്തിന്റെ വികാരമാണ്. ഗള്‍ഫില്‍ ഏറ്റവുമധികം വായിക്കുന്ന പത്രമാണ് മാധ്യമം. ഇതാണ് മാധ്യമത്തിനുള്ള ജനകീയ അടിത്തറ.മാധ്യമത്തെ എതിര്‍ക്കുക എന്നാല്‍ സമുദായത്തെ പിണക്കുക എന്നാണര്‍ത്ഥം. ഇതിന്റെ ദോഷം ജലീലിന് മാത്രമല്ല പിണറായിക്കും സംഭവിക്കും. അതാണ് സംഭവിക്കാന്‍ പോകുന്ന ദുരന്തം.
https://www.facebook.com/Malayalivartha