വിവാഹത്തിന് മുമ്പ് ബന്ധുവുമായി പ്രണയത്തിലായിരുന്നെന്ന് അറിഞ്ഞതോടെ ഭർത്താവ് മർദ്ദനം തുടർന്നു; ഇരുവരുമൊത്തുള്ള ചിത്രങ്ങൾ കണ്ടതോടെ കെട്ടിയിട്ട് പീഡനം: ഭാര്യയിലുള്ള സംശയം മൂത്തതോടെ സുഹൃത്തിനെ കൂട്ടിവന്ന് ബലാത്സംഗത്തിനിരയാക്കി: ബിയര്‍ കുപ്പി ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേല്‍പ്പിച്ചു! പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ദിവസങ്ങളോളം കെട്ടിയിട്ട് ക്രൂര പീഡനം തുടർന്നു:- കുന്നംകുളം ബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

കുന്നംകുളം ബലാത്സംഗക്കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ഭര്‍ത്താവിന് ഭാര്യയിലുള്ള സംശയമാണ് ക്രൂരമായ പീഡനത്തിന് കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം. ആരോഗ്യനില മോശമായതോടെ യുവതി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവായ പഴുന്നാന ചെമ്മന്തിട്ട സ്വദേശിയെയും ഇയാളുടെ ബന്ധുവിനെയുമാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആശുപത്രി അധികൃതരാണ് യുവതി പീഡനത്തിനിരയായ വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുന്നംകുളം പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികളായ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.
യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച പ്രതികള്‍, ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. ദിവസങ്ങളോളം യുവതിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ബന്ധുവായ രണ്ടാംപ്രതിയും പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. ബിയര്‍ കുപ്പി ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേല്‍പ്പിച്ചു. പീഡനദൃശ്യങ്ങള്‍ ആദ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍, ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി മുഴക്കിയാണ് പീഡനം തുടര്‍ന്നത്.
ഒരു വര്‍ഷമായി പീഡനം നടന്നിരുന്നതായി പോലീസ് പറയുന്നു. യുവതി ഭര്‍ത്താവിന്റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യം ഭര്‍ത്താവ് അറിഞ്ഞതോടെയാണ് പീഡനം തുടങ്ങുന്നത്. ആദ്യം ക്രൂരമായി മർദ്ദിച്ചിരുന്നെന്നും, യുവതിയും യുവാവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ കൈയില്‍ കിട്ടിയതോടെ പീഡനം തുടരുകയായിരുന്നുവെന്നും യുവതി പറയുന്നു.
ഇതിന് ശേഷം കൂട്ടുകാരനെയും കുട്ടിയെത്തിയായി പീഡനം. ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചിരുന്നതിനാൽ പുറത്ത് വിടുമെന്ന് ഭയന്ന് യുവതി ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആരോഗ്യനില മോശമായതോടെ യുവതി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ദീർഘനാളുകളായി യുവതിയെ ഭർത്താവ് മർദിച്ചിരുന്നതായി സൂചനയുണ്ട്. യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
പീഡന വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചതോടെ കുന്നംകുളം പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികളായ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു. വിവരമറിഞ്ഞ് പ്രതികൾ ഒളിവിൽ പോകാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ പിടികൂടുകയായിരുന്നു. കൂട്ട ബലാത്സംഗത്തിനും പീഡനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മറ്റുള്ള ആളുകളിലേക്ക് ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.
https://www.facebook.com/Malayalivartha