Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ഇന്ന് വൈകിട്ട് അഞ്ച് മണിവരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാൻ അവസരം, സിബിഎസ്ഇ 10-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ അപേക്ഷിക്കാന്‍ സമയം നീട്ടി നല്‍കി

25 JULY 2022 09:44 AM IST
മലയാളി വാര്‍ത്ത

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാൻ സാധിക്കും. സിബിഎസ്ഇ 10-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ തന്നെ അപേക്ഷിക്കാന്‍ സമയം നീട്ടി നല്‍കിയിരുന്നു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്.

അതോടൊപ്പം തന്നെ സ് വണ്‍ പ്രവേശനത്തിനുള്ള അവസാന തീയതി ഇപ്പോഴത്തെ സാഹചര്യത്തില്‍ നീട്ടാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സിലബസില്‍ പത്താം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയാണെന്നും, ഈ വര്‍ഷം അധ്യയന ദിവസങ്ങള്‍ കുറവായതിനാല്‍ തന്നെ പ്രവേശന നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. മുമ്പ് വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ തിങ്കളാഴ്ച അവസാനിക്കേണ്ടിയിരുന്ന പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ നീട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

കൂടാതെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മൂന്ന് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും പ്ലസ് വണ്‍ സീറ്റ് വര്‍ധന അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതേസമയം തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധനയും ഇതേ ജില്ലകളിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റും വര്‍ധിപ്പിച്ചിട്ടുണ്ട്.

കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലാണ് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ തന്നെ കഴിഞ്ഞ വര്‍ഷം താത്ക്കാലികമായി അനുവദിച്ച 79 ഉള്‍പ്പെടെ 81 ബാച്ചുകള്‍ ഈ വര്‍ഷവും തുടരാനും സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം രണ്ടാംഘട്ടം ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം തിങ്കളാഴ്‌ച പുനഃരാരംഭിക്കും....  (13 minutes ago)

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം.... ഭാര്യയ്ക്ക് ​ഗുരുതര പൊള്ളൽ  (19 minutes ago)

എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു...  (42 minutes ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി  (50 minutes ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് ഒറ്റയടിക്ക് 4360 രൂപയുടെ കുറവ്....  (58 minutes ago)

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും  (1 hour ago)

ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി...  (1 hour ago)

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ....  (1 hour ago)

ജീസാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (2 hours ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിക്കും  (3 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും...  (3 hours ago)

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (3 hours ago)

Malayali Vartha Recommends