വായിച്ചു കൊണ്ടിരുന്ന കസേരയുടെ അനക്കം തീവ്രത സ്കെയിലിൽ 2.0 രേഖപ്പെടുത്തിയതായി ശ്രീമതി ടീച്ചർ: സിപിഐഎം പാര്‍ട്ടി ഓഫീസ് സിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തിൽ ശ്രീമതി ടീച്ചറെ ട്രോളി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

സമൂഹ മാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ സിപിഐഎം പാര്‍ട്ടി ഓഫീസ് സിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തിൽ ശ്രീമതി ടീച്ചറെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ അടിച്ചു തകർത്തത്. ഡിവൈഎഫ്.ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...
വട്ടിയൂർക്കാവിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡി വൈ എഫ് ഐക്കാർ അടിച്ചു തകർത്തു. വായിച്ചു കൊണ്ടിരുന്ന കസേരയുടെ അനക്കം, തീവ്രത സ്കെയിലിൽ 2.0 രേഖപ്പെടുത്തിയതായി ശ്രീമതി ടീച്ചർ... എന്നായിരുന്നു അദ്ദേഹം കുറിച്ചത്. അതേ സമയം, സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha