സത്യം തെളിഞ്ഞില്ലേ ഇനിയും കടിച്ചു തൂങ്ങി ഇരിക്കണോ? മകളെ രക്ഷിക്കാനുള്ള പിണറായി നാടകം പൊളിഞ്ഞു

ഒരു മുഖ്യമന്ത്രി എന്നതിലുപരി മകളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന പിതാവാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പിണറായി. സ്വര്‍ണക്കടത്തില്‍ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലോടെ പിണറായിയും കുടുംബവും സംശയ നിഴലിലാണ്. അതില്‍ സ്വപ്‌ന ഊന്നിപ്പറയുന്ന കാര്യം കമലയ്ക്ക് ഇതിലൊരു ബന്ധവുമില്ല. എല്ലാം അച്ഛനും മകളും കൂടിയുള്ള കളിയാണെന്നാണ്. ഇത്രയും ഗുരുതരമായ ആരോപണത്തില്‍ വട്ടം കറങ്ങി നില്‍ക്കുമ്പോളാണ് മാധ്യമങ്ങളെല്ലാം എകെജി സെന്റര്‍ ആക്രമണക്കേസിലേയ്ക്ക് തിരിയുന്നത്. പിന്നാലെ പിണറായി മൗന വൃദത്തിലുമായി. എങ്ങനെയും സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ മുഖ്യ ചര്‍ച്ചാ വിഷയമാകാതിരിക്കാനുള്ള നീക്കങ്ങളും തുടങ്ങി. എകെജി സെന്റര്‍ ആക്രമണക്കേസില്‍ നിരന്തരം സിപിഎമ്മിന്റെ ഭാഗത്തുനിന്ന് വിശദീകരണം വരാന്‍ തുടങ്ങി. കോണ്‍ഗ്രസിനെ സംശയ നിഴലില്‍ കൊണ്ടു വരുന്നു. പിന്നീട് അവരാണ് ഇത് ചെയ്തത് എന്ന് നിയമസഭയില്‍ ഊന്നി പറയുന്നു.
എന്നാല്‍ ഈ സമയം പോലീസ് എകെജി സെന്റര്‍ ആക്രമണക്കേസ് പൂര്‍ണമായും നിര്‍ത്തി വച്ച അവസ്ഥയിലായിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രം അന്വേഷണം നടക്കുകയാണ്. സിസിടിവിയ്ക്ക് ക്ലാരിറ്റി ഇല്ല. ഒന്നും മനസ്സിലാകുന്നില്ല എന്ന രീതിയില്‍ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു. എന്നാല്‍ എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിക്കും സഹായിക്കും ഉള്ള സി പി എം ബന്ധത്തിന്റെ പേരിലാണ് അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചെന്നാണ് മുഖ്യധാരാ മാധ്യമങ്ങളടക്കം ഇപ്പോള്‍ ഉറപ്പിച്ച് പറയുന്നത്. നേരത്തേ ജനം ടിവി ഈ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളൊന്നും അത് ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളും തെളിവുകളും പുറത്തു വരുന്നതോടുകൂടിയാണ്. അവരും സത്യം വിളിച്ചു പറയാനുള്ള ധൈര്യം കാട്ടിയിരിക്കുന്നത്. സെന്ററിന് മുന്നിലൂടെ നിരവധി തവണ പോയ തട്ടുകടക്കാരന്‍ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങള്‍ ഉയര്‍ന്നിട്ടും ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിര്‍ത്തിയെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. അന്വേഷണം ബോധപൂര്‍വ്വം വഴി തിരിച്ചവിട്ട ശേഷം ക്രൈം ബ്രാഞ്ചിനു കൈമാറി എന്നാണ് ഉയരുന്ന വിവരം.
എകെജി സെന്റര്‍ ആക്രമണം നടന്നു രണ്ടാം ദിവസം തന്നെ പോലീസിന് വ്യക്തമായ സൂചനകള്‍ കിട്ടിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം . ജൂണ്‍ മൂപ്പതിന് രാത്രി 11.23 നും 11.24 നും ഇടയിലായിരുന്നു എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററില്‍ നിന്നും പുറത്തു വിട്ട സിസിടിവി ദൃശ്യത്തിന് പുറമേ വ്യക്തമായ സിസിടിവി ദൃശ്യം കൂടി ഉണ്ടായിരുന്നു. അതില്‍ നിന്നും സംശയ മുന എത്തിയത് തട്ടുകടക്കാരനിലേക്കാണ്.
സംഭവം നടന്ന രാത്രി 10 50 നും 11. 30 നും ഇടയില്‍ ഏഴ് തവണയാണ് ഇയാള്‍ എകെജി സെന്ററിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സ്‌കൂട്ടറോടിച്ചത്. തട്ടുകടയിലേക്ക് വെള്ളമെടുക്കാനാണ് പോയതെന്നാണ് ഇയാള്‍ പോലീസിനോട് വിശദീകരിച്ചത് എന്നാല്‍ ഈ സ്‌കൂട്ടറില്‍ വെള്ളത്തിന്റെ ക്യാന്‍ ഉണ്ടായിരുന്നത് ഒരു തവണ മാത്രമാണെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. മാത്രമല്ല സ്‌ഫോടനം നടന്നതിന് പിന്നാലെ ഇയാള്‍ എകെജി സെന്ററിന് മുന്നിലൂടെ കടന്നു പോയെങ്കിലും പൊലീസും ആള്‍ക്കൂട്ടവും ഉണ്ടായിട്ടും തിരിഞ്ഞു നോക്കുന്നില്ല. .
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇയാള്‍ സ്‌ഫോടക വസ്തു മറ്റൊരാള്‍ക്ക് എത്തിച്ച് നല്‍കി അയാള്‍ എറിയുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിയത്. പക്ഷെ തട്ടുകടക്കാരന്റ പ്രാദേശിക സിപിഎം ബന്ധം തിരിച്ചറിഞ്ഞതോടെ ആ വഴിക്കുള്ള അന്വേഷണം നിര്‍ത്താന്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചു എന്നാണ് വിവരം. തട്ടുകടക്കാരന്റെ ഫോണ്‍ രേഖ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനക്ക് വിടാതെ ഒളിപ്പിച്ചു.
തട്ടുകടക്കാരനിലേക്കും സുഹൃത്തിലേക്കും പോകാതെ ഡിയോ സ്‌കൂട്ടറിന്റെയും പടക്കക്കാരുടെയും പിന്നാലെ പോയി അന്വേഷണം വഴി മാറി ഇഴഞ്ഞു നീങ്ങി. ഇതിനെല്ലാം ഇടയില്‍ എകെജി സെന്ററിന് കാവലുണ്ടായുന്ന ഏഴ് പോലീസുകാരില്‍ അഞ്ച് പേരും സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സന്‍മരയ്ക്കാര്‍ ഹാളിന് മുകളില്‍ കിടന്നുറങ്ങുകയായിരുന്നെന്നും വിവരമുണ്ട്.
പ്രതി എന്ന് സംശയിക്കുന്ന ആളുകളുടെ അടുത്ത് വരെ എത്തിയിട്ടും പൊലീസ് വിട്ടു കളഞ്ഞു. കൈയകലത്ത് നിര്‍ണായക തെളിവുകളുണ്ടായിട്ടും മൊഴിയെടുക്കാനും തെളിവുകള്‍ ശേഖരിക്കാനും പൊലീസിന് തടസ്സമെന്താണ്? ഭരിക്കുന്ന പാര്ട്ടിയുടെ സംസ്ഥാന കാര്യാലയത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ ഇരുട്ടത്ത് തുടരുന്നത് ആരുടെ താല്‍പര്യപ്രകാരമാണ്? എകെജി സെന്റര്‍ ആക്രമണ കേസില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങളാണ്. എന്തായാലും സത്യം ഏറെ കുറേ തെളിഞ്ഞു വരുന്ന സ്ഥിതിയ്ക്ക്. അധികാരം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ച പിണറായി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ഇനിയും കടിച്ചു തൂങ്ങി ഇരിക്കാനാണ് പിണറായിയുടെ ഉദ്ദേശമെങ്കില്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ അതിനുള്ള മറുപടി നല്‍കും. പിന്നെ സിപിഎമ്മിലെ പിണറായിസം അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള പറ്റിയ അവസരമാണിതെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha