പിണറായിയെയും കൂട്ടരെയും വിരട്ടി ഓടിച്ച് ഹൈക്കോടതി സ്വപ്‌നയുടെ രഹസ്യമൊഴി സുപ്രീം കോടതിയില്‍

സ്വപ്നയുടെ രഹസ്യ മൊഴിയിലെന്താണ് എന്നറിയാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന പിണറായിക്കിതാ ഹൈക്കോടതിയുടെ ഇരുട്ടടി. സുപ്രീം കോടതിയുടെ വക മുട്ടന്‍ പണി വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ തിരിച്ചടി. സ്വപ്‌നയുടെ രഹസ്യ മൊഴിക്കു വേണ്ടി ക്രൈംബ്രാഞ്ച് ഒരു നീക്കം നടത്തിയിരുന്നു. അത് കോടതിയില്‍ പാളിപ്പോവുകയാണുണ്ടായത്. വേണമെങ്കില്‍ തന്റെ പേരും രഹസ്യമൊഴിയിലുണ്ട് അതറിയാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയെ സമീപിപ്പാമായിരുന്നു. എന്നാല്‍ അതുകൊണ്ടുണ്ടാകുന്ന നാണക്കേട് ഭയന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പിണറായി നന്നായി ഉപയോഗിച്ച അവരുടെ വജ്രായുധത്തെ തന്നെ ഇറക്കി. സരിത എസ് നായരെ കൊണ്ട് കോടതിയോട് മൊഴിപ്പര്‍പ്പ് ആവശ്യപ്പെടുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ എന്നാല്‍. നല്ല കിടിലന്‍ ചോദ്യം തിരിച്ച് ചോദിച്ചിരിക്കുകയാണ് ഹൈക്കോടതി.
രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് എന്തവകാശമാണെന്നാണ് സോളാര്‍ കേസ് പ്രതി സരിത എസ്.നായരോട് ഹൈക്കോടതി ചോദിച്ചത്. ഇത് സര്‍ക്കാരിന് ആകെ നാണക്കേടായി. സരിതയെ മുഖ്യമന്ത്രിയാണെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകര്‍പ്പിനായി സരിത നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
രഹസ്യമൊഴിയില്‍ തന്നെക്കുറിച്ചു ചില പരാമര്‍ശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി പകര്‍പ്പിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയാണ് സരിത നേരത്തെ സമീപിച്ചത്. എന്നാല്‍ ഇതു തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു സരിത. ജൂണ്‍ 6,7 തീയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും എതിരെ സ്വപ്ന നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറിയിരുന്നു.
പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ നിര്‍ണായക നീക്കും ഉണ്ടായി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്‌ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് ഇഡി തീരുമാനിക്കുകയായിരുന്നു. സ്വപ്‌നയുടെ രഹസ്യ മൊഴിയാണ് നല്‍കുക. ജൂണ്‍ 6 നും 7 നുമാണ് സ്വപ്‌ന മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.
സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും എം ശിവശങ്കറുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് സ്വപ്‌ന രഹസ്യമൊഴി നല്‍കിയിരുന്നത്. ഇത് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് രഹസ്യമൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഈ വിവരങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു. സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്‍പ്പെടെയുള്ള പങ്ക് തെളിയിക്കുന്ന സ്വപ്‌ന സുരേഷിന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കാം എന്നാണ് ഇഡി പറഞ്ഞത്. ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളതുകൊണ്ട് ഇത് പരസ്യപ്പെടുത്തരുതെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ രഹസ്യമൊഴി മുദ്രവെച്ച കവറില്‍ മാത്രമേ സുപ്രീം കോടതിയില്‍ ഹാജരാക്കൂ.
കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഇഡി പറയുന്നത്. കേസിലെ പ്രതിയായ എം ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ നിര്‍ണായകസ്വാധീനമുള്ള വ്യക്തിയായി തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി സന്ദീപ് നായരെ ശിവശങ്കര്‍ സ്വാധീനിച്ചതായി ഇഡി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, പോലീസും, ജയില്‍ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങളുടെ വിശദശാംശങ്ങളും ഇഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. എന്തായാലും വളരെയധികം കോളിളക്കമുണ്ടാക്കിയ സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രഹസ്യമൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഇഡി നീക്കം മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാകും.
https://www.facebook.com/Malayalivartha