ഇസ്രയേല്‍ ആകാശത്ത് അസാധാരണ പ്രതിഭാസം ഭയന്ന് ജനം; പിന്നാലെ ട്വിസ്റ്റ് പണി പറ്റിച്ചസ് മസ്‌ക്; സംഭവിച്ചത് ഇതാണ്

ഇസ്രയേലില്‍ ആകാശത്തു കണ്ട ദുരൂഹ പ്രകാശവൃത്തമാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഒരേസമയം എട്ട് പ്രകാശദീപങ്ങള്‍ വൃത്താകൃതിയില്‍ അണിനിരന്നതുപോലെയുള്ള പ്രകാശവൃത്തം കിഴക്കുനിന്ന് പടിഞ്ഞാറു ദിശയിലേക്കു ചലിക്കുന്ന രീതിയിലാണ് ആ അസാധാരണ പ്രതിഭാസം ഉണ്ടായത് ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ശബ്ദമൊന്നും കേള്‍പ്പിക്കാതെയാണ് ഈ ചലനം ഉണ്ടായത്. ആദ്യം മിസൈലുകളാണെന്നും പിന്നീട് അന്യഗ്രഹ ജീവികളുടെ പേടകമാണന്നുമാണ് ആളുകള്‍ കരുതിയത്. ഇസ്രയേലിലെ വടക്കന്‍ ഭാഗത്ത് ഗോലാന്‍ കുന്നുകള്‍, നഹാരിയ എന്ന മേഖല എന്നിവിടങ്ങളിലായാണു പ്രകാശവൃത്തം കണ്ടെത്തിയത്.
പിന്നാലെ ഇസ്രയേലി അധികൃതര്‍ ഇതു സംബന്ധിച്ച കൃത്യമായ വിശദീകരണം പുറത്തുവിട്ടതോടെയാണ് ജനങ്ങള്‍ ആശ്വാസത്തിലായത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് കമ്പനിയുടെ ഉപഗ്രഹങ്ങളാണ് ഇവയെന്നാണ് ഇസ്രയേലി അധികൃതര്‍ പറയുന്നത്. 15 മുതല്‍ 30 സെക്കന്‍ഡുകള്‍ വരെയാണ് ദൃശ്യം ആകാശത്തു നിന്നതെന്ന് നഹാരിയ മേഖലയിലെ താമസക്കാരിലൊരാള്‍ പറഞ്ഞു. പൊലീസ് അധികൃതര്‍ ഇതു സംബന്ധിച്ച് പരാതികള്‍ ഒന്നും ലഭിച്ചില്ലെന്നാണു പറയുന്നത്. എന്നാല്‍ ഇസ്രയേലി സൈന്യം വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. ഇതേ പ്രകാശവലയം കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ലബനന്‍, ഗ്രീസ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ വിവിധയിടങ്ങളില്‍ ദൃശ്യമായതായും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ സ്‌പേസ് എക്‌സ്, സ്റ്റാര്‍ ലിങ്ക് കമ്പനി അധികൃതരും പ്രതികരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. കഴിഞ്ഞദിവസം ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ സ്‌പേസ് എക്‌സ് കമ്പനി ബഹിരാകാശത്തെത്തിച്ചിരുന്നു.
36 രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് സേവന ദാതാക്കളാണ് സ്റ്റാര്‍ലിങ്ക് കമ്പനി. ലോകമെമ്പാടും ഇന്റര്‍നെറ്റ് വിതരണത്തിനായി ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. 2019 മുതലാണ് കമ്പനി ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചുതുടങ്ങിയത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ (ലോ എര്‍ത് ഓര്‍ബിറ്റ്) ഏകദേശം 2600 ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്കിന്റേതായി സ്ഥിതി ചെയ്യുന്നുണ്ട്.
നാലുലക്ഷത്തിലധികം ഉപയോക്താക്കള്‍ക്കായി കമ്പനി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നു. 2002 ഫെബ്രുവരിയില്‍ യുക്രെയ്‌നിലും സ്റ്റാര്‍ലിങ്ക് തങ്ങളുടെ സേവനങ്ങള്‍ എത്തിച്ചിരുന്നു. റഷ്യയോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുക്രെയ്‌നിലെ സെലിന്‍സ്‌കി സര്‍ക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു ഈ നീക്കം.
https://www.facebook.com/Malayalivartha
























