പിണറായി ചെയ്തത് മുന്നണിയ്ക്ക് നിരക്കാത്തത് രാജി ഉടന്‍ ബോംബ് പൊട്ടിച്ച് കാനം

പിണറായിസം വലിയൊരു പ്ലസ് പോയിന്റായി കൊണ്ടു നടന്ന ഇടതു പക്ഷമുന്നണിയ്ക്ക്. ആ പ്രയോഗവും ട്രന്റും ഇപ്പോള്‍ അരോചകമായി തുടങ്ങിയിരിക്കുന്നു. ക്യാപ്റ്റന്‍ പിണറായി മോഡല്‍ എന്നിവ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഇടതു പക്ഷം വ്യാപകമായി ഉപയോഗപ്പെടുത്തിയ വാക്യങ്ങളാണ്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. പിണറായി നാണക്കേടിന്റെ മുഖമായി മാറി. വന്‍ വിവാദങ്ങളുണ്ടായിട്ടും ഇടിയാത്ത പിണറായി ബ്രാന്‍ഡ് സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ കൊണ്ട് മാത്രം ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് എന്നാണ് പാര്‍ട്ടിക്കാര്‍ വിശ്വസിക്കുന്നത്. മാത്രമല്ല അധികാരത്തിന്റെ ഗര്‍വും പിണറായിയുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്. 42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷത്തിന്റെ മുഖമല്ലെന്ന് ഇന്നലെ സിപിഎം സമ്മേളനത്തിലും വിമര്‍ശനമായി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുകയാണെന്നും സി പി ഐ മന്ത്രിമാരുടെ വകുപ്പുകള്‍ സി പി എം ഹൈജാക്ക് ചെയ്യുകയാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ മുന്നണികള്‍ക്കുള്ളിലെ വലിയ ചര്‍ച്ചയാണിപ്പോള്‍. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല ഇതാ പിണറായി സര്‍ക്കാരിനെതിരെ കാനം രാജേന്ദ്രന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്.
ഇന്നത്തെ സിപിഎമ്മിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലാണ് പിണറായി ബ്രാന്‍ഡിങ്ങിനെ കാനം വലിച്ചു കീറിയത്. എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനംകൊണ്ട് അധികാരത്തില്‍വന്ന സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് വിളിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യമാണ് കാനം ഉയര്‍ത്തുന്നത്. സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതുവരെ ഒരു എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും കാണാത്ത ഈ പ്രവണതയ്ക്ക് തിരുത്തല്‍ അത്യാവശ്യമാണ് എന്നാണ് യോഗത്തില്ഡ ഉയര്‍ന്ന ആവശ്യം. ഇത് പരോക്ഷമായി പിണറായിയുടെ രാജി ആവശ്യപ്പെട്ടതു പോലെയാണ്. എല്‍ഡിഎഫ് സര്‍ക്കാരില്‍ പിണറായിസം അവസാനിക്കണമെങ്കില്‍ പിണറായി രാജി വച്ചാലേ സാധിക്കുകയുള്ളൂ.. അങ്ങനെയാണെങ്കില്‍ സിപിഎമ്മിനെ സംബന്ധിച്ച് ഇതൊരു അഗ്‌നി പരീക്ഷയാണ്.
എല്‍.ഡി.എഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സി.പി.ഐയ്ക്ക് മാത്രമാണെന്ന രീതി ഇനി അവസാനിപ്പിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലേത് പോലെ ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രവര്‍ത്തന റിപ്പോട്ടിന്മേലുള്ള ചര്‍ച്ചയിലും ഉണ്ടായത്. പോലീസിനെ നിലയ്ക്കു നിര്‍ത്തണമെന്നുള്ളതായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന ആവശ്യം.
രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. പിണറായിസം അവസാനിപ്പിക്കണം എന്നതാണ് സമ്മേളനത്തിലെ പ്രധാന ആവശ്യം. എന്തായാലും ഇത് പ്രതിസന്ധിയിലാക്കിയത് സിപിഎം നേതൃത്വത്തെയാണ്. പിണറായി ഇനി രാജി വച്ചില്ലെങ്കില്‍ സര്‍ക്കാരില്‍ പിണറായിസമാണെന്ന് തുറന്ന് സമ്മതിക്കുന്നത് പോലെയാകും കാര്യങ്ങള്‍. അതല്ലെന്ന് തെളിയിക്കണമെങ്കില്‍ പിണറായിക്ക് പകരമായി മറ്റൊരു മുഖ്യമന്ത്രിയെ കൊണ്ടുവരണം. ഇനി നിലപാട് പറയേണ്ടത് സിപിഎം നേതൃത്വമാണ്. ഇത്രയും ഗൗവമുള്ളൊരു കാര്യം സിപിഐ തന്നെ പറയുമ്പോള്‍ സിപിഎമ്മിന് അത് മുഖവിലയ്ക്ക് എടുക്കേണ്ടി വരും.
മാത്രമല്ല മറ്റു സഖ്യ കക്ഷികളും പിണറായിസത്തിനെതിരെയുള്ള അവരുടെ നീരസം പ്രകടിപ്പിച്ചു കഴിഞ്ഞു. പിണറായിസം എന്ന രീതി സഖ്യ കക്ഷികള്‍ തള്ളിപ്പറയുമ്പോള്‍ പിണറായിയുടെ ഭാഗത്ത് വെറും മൗനം മാത്രമാണ്. അതുകൊണ്ടു തന്നെ ഈ രിതി പിണറായി തന്നെ ഉണ്ടാക്കിയെടുത്തതാണെന്നാണ് മുന്നണിയിലുള്ളവര്‍ വിശ്വസിക്കുന്നത്. പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത് എന്ന് സിപിഐ പറഞ്ഞത് പിണറായിയെ ലക്ഷ്യം വച്ചു തന്നെയാണ്. എന്തായാലും ഇടതു പക്ഷത്തിലെ ഈ പിണറായിസത്തിനു വേണ്ടിയുള്ള കൂട്ട അടി മുതലാക്കാന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്.
എല്‍.ഡി.എഫില്‍ അതൃപ്തരായ കക്ഷികള്‍ക്ക് മുന്നണിവിട്ട് വരേണ്ടി വരുമെന്നും അവരെ യു.ഡി.എഫ് സ്വാഗതം ചെയ്യുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകള്‍ക്ക് ഇന്ന് കേരളത്തില്‍ തീവ്രവലതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന മുന്നണിയില്‍ അധികകാലം നില്‍ക്കാനാകില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാരപങ്കാളിത്തം എന്ന ഏക അജണ്ടയില്‍ തൃപ്തരാകാത്ത കക്ഷികള്‍ കേരളത്തിലുണ്ടെന്നും അവര്‍ക്ക് മുന്നണിവിട്ട് പുറത്ത് വരേണ്ടിവരുമെന്നും കോഴിക്കോട് നടന്ന ചിന്തന്‍ശിബിരത്തില്‍ അദ്ദേഹം പറഞ്ഞു.
തുടര്‍ഭരണം കേരളത്തില്‍ സര്‍വനാശമാണുണ്ടാക്കിയതെന്നും സംസ്ഥാനത്തിനും ജനതയ്ക്കുമുണ്ടാക്കിയ ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും യു.ഡി.എഫും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തിയും യു.ഡി.എഫ്. വിപുലീകരിച്ചും കാലം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധരാണ്.
https://www.facebook.com/Malayalivartha