നാട്ടുകാര്‍ തടഞ്ഞെങ്കിലും... അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു; നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല; ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു രക്ഷപെടാന്‍ നോക്കിയെങ്കിലും പിടികൂടി

കൊച്ചിയില്‍ നിന്നും സിനിമാ സീരിയല്‍ നടിയുടേയും കൂട്ടാളിയുടേയും സാഹസ പ്രകടനമാണ് പുറത്ത് വരുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങളാണ് ഇടിച്ചു തെറിപ്പിച്ചത്. ഇതിനെ തുടര്‍ന്നു സിനിമാ, സീരിയല്‍ നടിയും കൂട്ടാളിയും കസ്റ്റഡിയില്‍.
മുമ്പും ലഹരിമരുന്നു കേസില്‍ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല.
ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കുസാറ്റ് സിഗ്‌നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. അവിടെനിന്നു വാഹനം എടുത്തപ്പോള്‍ മുതല്‍ പല വാഹനങ്ങളില്‍ ഇടിച്ചെങ്കിലും നിര്‍ത്താതെ പോയി.
തുടര്‍ന്നാണ് പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വട്ടം വച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചത്. ഇതില്‍ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ടയര്‍ പൊട്ടി വാഹനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത്. ആളുകള്‍ ചുറ്റിലും കൂടിയതോടെ ആകെ ബഹളമായി.
ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാന്‍ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ നടിയെയും കണ്ടെത്തി. ഇവര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി.
മുമ്പും ഇവര്‍ പിടിയിലായിട്ടുണ്ട്. 2018ല്‍ എംഡിഎംഎ ലഹരി പദാര്‍ഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. അന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.
കൊച്ചി നഗരത്തിലെ പാഴ്‌സല്‍ സര്‍വീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകള്‍ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചാണു കടത്താന്‍ ശ്രമിച്ചത്. അന്നത്തെ എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയില്‍ അതേ മയക്കുമാരുന്നുമായി അന്ന് സീരിയല്‍ നടി അറസ്റ്റിലായിരിക്കുന്നത്.
പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്തു വന്നിരുന്നു. പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവുമുണ്ട്. 2016ല്‍ ദുബായില്‍വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി ബാബു.
"
https://www.facebook.com/Malayalivartha



























