മറക്കില്ല പിതാവേ... സിഎസ്‌ഐ സഭയുടെ കീഴിലുള്ള പുരാതനമായ പാളയം എല്‍എംഎസ് ചര്‍ച്ചിനെ കത്തീഡ്രലായി പ്രഖ്യാപിച്ച ബിഷപ്പ് റസാലത്തിന്റെ നടപടിയില്‍ വിശ്വാസികള്‍ കരഞ്ഞുപോയി; അന്നത്തെ സംഭവം നടന്ന് മാസങ്ങള്‍ കഴിയും മുമ്പേ ബിഷപ് ധര്‍മരാജ് റസാലത്തെ വളഞ്ഞ് ഇഡി

വിശ്വാസികള്‍ക്ക് മാത്രമല്ല അവിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് തിരുവനന്തപുരം പാളത്തെ എല്‍എംഎസ് ചര്‍ച്ച്. ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ ആദ്യ പള്ളികളിലൊന്നായ ഇത് ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇപ്പോള്‍ ഒരുകൂട്ടം വിശ്വാസികളെ പുറത്താക്കി ഗേറ്റ് കൊട്ടിയടച്ച് കിങ്കരന്‍മാരെ നിര്‍ത്തി നിര്‍ത്തി എംഎം ചര്‍ച്ച് എന്ന വലിയ ബോര്‍ഡാണ് വച്ചിരിക്കുന്നത്.
സി എസ് ഐ സഭയുടെ കീഴിലുള്ള പാളയം എല്‍എംഎസ് ചര്‍ച്ചിനെ കത്തീഡ്രലായി പ്രഖ്യാപിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിഷപ്പ് ധര്‍മരാജ് റസാലം ആണ് ഇടവകാംഗങ്ങളുടെ പ്രതിഷേധം അവഗണിച്ച് ചര്‍ച്ചിനെ കത്തീഡ്രലായി പ്രഖ്യാപിച്ചത്. ഏകപക്ഷീയമായി ബിഷപ്പ് പ്രഖ്യാപനം നടത്തിയതിനെതിരെയും ബിഷപ്പ് പള്ളിയില്‍ അനധികൃതമായി നിര്‍മ്മാണം നടത്തുന്നുവെന്ന് ആരോപിച്ചും ഒരു വിഭാഗം വിശ്വാസികള്‍ പള്ളിക്കു മുമ്പില്‍ പ്രതിഷേധിച്ചു. അന്ന് വിശ്വാസികള്‍ പറഞ്ഞത് ഇപ്പോള്‍ നടക്കുകയാണ്. റസാലത്തെ വട്ടം ചുറ്റിയിരിക്കുകയാണ് ഇഡി.
സഭാ സമ്മേളനത്തിനായി യുകെയിലേക്കു പോകാന്‍ വിമാനത്താവളത്തിലെത്തിയ സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ബിഷപ് ധര്‍മരാജ് റസാലത്തിന്റെ യാത്ര വിമാനത്താവള അധികൃതര്‍ ഇന്നലെ വിലക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു വിലക്ക്. ബിഷപ്പിനോട് ഇന്നു രാവിലെ കൊച്ചി ഇഡി ആസ്ഥാനത്ത് ഹാജരാകാനും നിര്‍ദേശിച്ചു.
ഇന്നലെ പുലര്‍ച്ചെ 4 മണിക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴി പോകുന്നതിനാണ് ബിഷപ്പും ഭാര്യ ഷേര്‍ലി റസാലവും എത്തിയത്. സഭയുടെ കീഴിലുളള കാരക്കോണം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളില്‍ നിന്നു തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ബിഷപ് രാജ്യം വിടുന്നതു തടഞ്ഞുകൊണ്ട് തിങ്കളാഴ്ച തന്നെ വിമാനത്താവളങ്ങളില്‍ ഇഡി നോട്ടിസ് നല്‍കിയിരുന്നു.
യാത്ര തടഞ്ഞ എമിഗ്രേഷന്‍ വിഭാഗം കൊച്ചിയിലുള്ള ഇഡി സംഘത്തെ ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ ബിഷപ്പിനോടു യാത്ര മാറ്റിവയ്ക്കണമെന്നും ഇന്ന് ഇഡി ആസ്ഥാനത്ത് എത്തണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് 4 മണിയോടെ ബിഷപ് സഭാ ആസ്ഥാനത്തേക്കു മടങ്ങി. പ്രൊട്ടസ്റ്റന്റ് സഭാ മേലധ്യക്ഷരുടെ സമ്മേളനത്തിനായി മുന്‍കൂര്‍ നിശ്ചയിച്ചതായിരുന്നു യുകെ യാത്ര.
കാരക്കോണം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് ബിഷപ് വിദേശയാത്രയ്ക്ക് ശ്രമിച്ചത്. ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഇഡി ബിഷപ്പിന് നിര്‍ദേശം നല്‍കി.
കേസുമായി ബന്ധപ്പെട്ട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്തും സഭാ സെക്രട്ടറിയുടെയും കോളേജ് ഡയറക്ടറുടെ വീട്ടിലുമായി ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. 13 മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയ്ക്കിടെ ബിഷപ് ധര്‍മരാജ് റസാലത്തിനെയും ഇഡി ചോദ്യം ചെയ്തതായാണ് വിവരം. രാത്രി വരെ നീണ്ടു നിന്ന പരിശോധനയ്ക്ക് ശേഷമാണ് ബിഷപ് ഇന്ന് രാവിലെ വിമാനത്താവളത്തില്‍ എത്തിയത്. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു ബിഷപ്പിന്റെ യാത്ര.
മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളില്‍നിന്ന് തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. അന്തരിച്ച മുന്‍ മന്ത്രി വി ജെ തങ്കപ്പന്റെ മകന്‍ വി ടി മോഹനന്റെ പരാതിയില്‍ വെള്ളറട പൊലീസാണ് തലവരിപ്പണം വാങ്ങിയെന്ന കേസ് ആദ്യം റജിസ്റ്റര്‍ ചെയ്തത്. ഇതിനെ തുടര്‍ന്നാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
പാളയം എല്‍എംഎസിലെ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഓഫീസ്, കാരക്കോണം മെഡിക്കല്‍ കോളേജ് ഓഫീസ്, ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യം ഗാന്ധിപുരത്തെ വീട്, സഭാ സെക്രട്ടറി പ്രവീണിന്റെ നെയ്യാറ്റിന്‍കരയിലെ വീട് എന്നിവിടങ്ങളിലായാണ് തിങ്കളാഴ്ച ഇഡി പരിശോധന നടത്തിയത്. കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി ബിഷപ്പ് അടക്കമുള്ളവര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് പരിശോധന നടത്താനുള്ള നീക്കത്തിലേക്ക് ഇഡി കടന്നതെന്നാണ് സൂചന.
അതേസമയം, ഇഡിയുടെ കേസിനും പരിശോധനയ്ക്കും പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തര്‍ക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനില്‍ക്കണമെന്ന ആവശ്യവുമായി വിമതപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ന വാദമാണ് ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്.
"
https://www.facebook.com/Malayalivartha