തന്നെ സമർദത്തിലാക്കാൻ സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണ്; ഹൈക്കോടതിയെ സമീപിച്ച് സ്വപ്ന

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ നിരവധി വെളിപ്പെടുത്തലുകൾ സ്വപ്‍ന നടത്തിയിരുന്നു . ഇതിനു പിന്നാലെ തന്നെ സമർദത്തിലാക്കാൻ സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമായി സ്വപ്നാ സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് . പോലീസിനെ തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന ആരോപണം നേരത്തെയും സ്വപ്ന ഉന്നയിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ ആരോപണവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സ്വപ്ന. ഹൈക്കോടതി ഈ വിഷയത്തിൽ എന്ത് തീരുമാനം എടുക്കും എന്നതാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം.
അതേസമയം ഇത് വരെ നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന വാദമായിരുന്നു സർക്കാർ കോടതിയിൽ അറിയിച്ചത് .വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ സ്വപ്നയ്ക്കെതിരെ ചുമത്തിയിരുന്നു. പോലീസ് ചാർജുചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിൽ ഇരുപക്ഷവും വാദങ്ങൾ ഉന്നയിച്ചിരുന്നു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.
എന്നാൽ ഗൂഢാലോചനയിൽ പങ്കാളിയായ ആളിന്റെ മൊഴി തന്നെ സ്വപ്നയ്ക്കെതിരേ തെളിവായുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി പറഞ്ഞിരുന്നു. സമാന്തര അന്വേഷണമല്ല ഇപ്പോൾ നടത്തുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 11 മണിക്കൂർ സ്വപ്നയെ ചോദ്യംചെയ്തു. അപ്പോഴൊന്നും കണ്ടെത്താനാകാത്ത കാര്യങ്ങളാണ് ഇപ്പോൾ തെളിവില്ലാതെ ആരോപിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി .
സ്ഥാപിതതാത്‌പര്യത്തോടെയാണിത്. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് കോടതിയിൽ രഹസ്യമൊഴി നൽകാനാകില്ല. അതിനെ കുറ്റസമ്മതമൊഴിയായേ കരുതാനാകൂ. ഗൂഢാലോചനക്കേസിൽ അന്തിമറിപ്പോർട്ട് ഉടൻ കോടതിയിൽ നൽകുമെന്നും ഡി.ജി.പി. പറഞ്ഞു സമാന്തര അന്വേഷണമാണ് പോലീസ് നടത്തുന്നതെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് പറഞ്ഞിരുന്നു . ഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത് തെളിവില്ലാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ എന്തായിരിക്കും സ്ഥിതിയെന്ന് വാദത്തിനിടെ കോടതി സർക്കാരിനോട് ചോദിക്കുന്ന സാഹചര്യം വരെ കഴിഞ്ഞ ദിവസം ഉണ്ടായി . ഇ.ഡി. നടത്തുന്ന അന്വേഷണവുമായി ഗൂഢാലോചനക്കേസിന് യാതൊരു ബന്ധവുമില്ലെന്നും അത് കഴിയും വരെ കാത്തിരിക്കാനാകില്ലെന്നും സർക്കാർ മറുപടികൊടുത്തു. വാദം പൂർത്തിയായതിനെത്തുടർന്ന് ഹർജി വിധിപറയാൻ മാറ്റിയിരിക്കുകയാണ്.
മുൻമന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസും മറ്റൊരു വ്യക്തിയുടെ പരാതിയിൽ പാലക്കാട് കസബ പോലീസുമാണ് സ്വപ്നയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ.
ഹർജിയിൽ കഴിഞ്ഞ ദിവസം കെ ടി. ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്ന സമർപ്പിച്ചിരുന്നു. ജലീൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ സത്യവാങ്മൂലത്തിലുണ്ട്.
https://www.facebook.com/Malayalivartha