കടയിൽ മദ്യപിച്ചെത്തുന്നത് വിലക്കി; കലി കയറിയ മദ്യപാനി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിയെ പിടിക്കൂടിയത് ഇങ്ങനെ

കടയിൽ മദ്യപിച്ചെത്തുന്നത് വിലക്കി. കലി കയറിയ മദ്യപാനി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആ സംഘത്തിലെ ഒരാൾ ഇപ്പോൾ പൊലീസ് പിടിയിൽ. കലയ്ക്കോട് ഹെലൻ ഹൗസിൽ സുനിൽ കുമാറാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. കലയ്ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയിൽ പതിവായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയാണ് ഇയാളുടെ പതിവ്.
ഈ കാര്യത്തിൽ സുനിൽ കുമാറിനെയും സുഹൃത്തിനെയും കടയുടമ വിലക്കുകയും ചെയ്തിരുന്നു. ഈ ദേഷ്യത്തിൽ പ്രതികൾ യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു. കഴുത്തിന് പിടിച്ചു തള്ളുകയും ചെയ്തു. സുനിൽ കുമാറിന്റെ സുഹൃത്തായ രണ്ടാം പ്രതി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച യുവതിയുടെ കയ്യിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്. ഇതിനിടയിൽ സുനിൽകുമാർ പിടിയിലാകുകയായിരുന്നു . ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ എസ്ഐ നിതിൻ നളൻ, എഎസ്ഐ രമേശൻ, എസ്‌സിപിഒ റിലേഷ് ബാബു, സിപിഒ അജയൻ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി.
https://www.facebook.com/Malayalivartha



























