പത്തിൽ പഠിക്കുന്ന സമയം മുതൽ പല സിനിമാ ലൊക്കേഷനുകളിലും സംവിധായകരോടും അവസരം ചോദിച്ചു; ആരും പരിഗണിച്ചില്ല; ഉള്ളിന്റെയുള്ളിൽ അടങ്ങാതെ സിനിമ നടനാകണമെന്ന മോഹം; അവസാന അടവുമായി യുവാവ്; ''സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്; പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട്’ എന്ന ഹോഡിങ് കണ്ടമ്പരന്ന് എറണാകുളം

കോട്ടയം പനച്ചിക്കാട് കുരിവിക്കാവ് വീട്ടിൽ ശരത്തിന് സിനിമയിൽ അഭിനയിക്കാൻ വല്ലാത്ത ആഗ്രഹം. ആ സ്വപ്നം ഉള്ളിന്റെയുള്ളിൽ ഒളിപ്പിച്ച് വയ്ക്കാൻ അദ്ദേഹം തയ്യാറല്ല. വ്യത്യസ്ഥമായ ഒരു അടവ് അദ്ദേഹം അവലംബിച്ചു. ''സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട്’ എന്ന ഹോഡിങ് അങ്ങ് സ്ഥാപിച്ചു. പുതിയകാവ് – തൃപ്പൂണിത്തുറ റോഡിലാണ് ഹോഡിങ് സ്ഥാപിച്ചത്.
അദ്ദേഹത്തിന്റെ ചിത്രവും ഫോൺ നമ്പറും വച്ചാണ് ഹോർഡിങ് സ്ഥാപിച്ചത്. സിനിമാപ്രവർത്തകരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരത്തിലൊരു വഴി തെരെഞ്ഞെടുത്തത്. പത്തിൽ പഠിക്കുന്ന സമയം മുതൽ പല സിനിമാ ലൊക്കേഷനുകളിലും സംവിധായകരോടും ശരത്ത് അവസരം ചോദിച്ചു. 10 വർഷമായി സിനിമയിൽ അവസരം ചോദിച്ചു നടക്കുകയാണ് .
എന്നാൽ അത് കിട്ടാതെ വന്നപ്പോൾ ശരത്ത് വ്യത്യസ്‌തമായ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ഡിഗ്രി കഴിഞ്ഞ സമയം അവസരം ചോദിക്കുന്നതിനു കുറവുണ്ടായില്ല. ഒട്ടേറെ ഓഡിഷനുകളിൽ പങ്കെടുക്കുകയും ചെയ്തു. പറ്റിയ വേഷം ഇല്ലാത്തതു കാരണമായിരിക്കാം തന്നെ പരിഗണിച്ചില്ലെന്നു ശരത്ത് വ്യക്തമാക്കി.
സിനിമാ പ്രവർത്തകർ ഏറെയുള്ള എറണാകുളം ജില്ലയിലാണ് ഹോഡിങ് സ്ഥാപിച്ചത്. ഇപ്പോൾ കോട്ടയത്ത് പ്രൈവറ്റ് ബസ് ഡ്രൈവറാണ് ശരത്ത്. 3 മാസം കൊണ്ടു കൂട്ടിവച്ച 25,000 രൂപയാണ് ഈ പരസ്യം സ്ഥാപിക്കാൻ ചെലവാക്കിയിരിക്കുന്നത്.
തിങ്കൾ ഉച്ചയോടെ ഹോഡിങ് സ്ഥാപിക്കുയായിരുന്നു. '‘ഒട്ടേറെ സിനിമ പ്രവർത്തകർ ഈ വഴി പോകുന്നതാണ്. ആരെങ്കിലും ഈ പരസ്യം കണ്ടു വിളിക്കുമായിരിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന് ഉള്ളത്. ജൂനിയർ ആർട്ടിസ്റ്റായി കുറച്ചു സിനിമകളിൽ വേഷമിട്ടെങ്കിലും പ്രാധാന്യമുള്ള വേഷം ഇതുവരെ ശരത്തിനെ തേടിയെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha