അച്ഛന്‍ പണിത വീടിനോടുള്ള ആത്മബന്ധം.... ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ അച്ഛന്‍ നിര്‍മ്മിച്ച വീട് പൊളിച്ചു നീക്കാതെ നിലനിര്‍ത്താന്‍ വഴി തേടി മകന്‍

അച്ഛന്‍ പണിത വീടിനോടുള്ള ആത്മബന്ധം.... ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ അച്ഛന്‍ നിര്‍മ്മിച്ച വീട് പൊളിച്ചു നീക്കാതെ നിലനിര്‍ത്താന്‍ വഴി തേടി മകന്‍.
25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ നിര്‍മിച്ച വീട് പൊളിച്ചു നീക്കാതെ നിലനിര്‍ത്താന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന പോംവഴി തേടിയപ്പോള്‍ ആ വീടു തന്നെ 'എടുത്തുവയ്ക്കാന്‍' കഴിയുമെന്നറിയുകയും ചെറിയചാണാശേരില്‍ സുമന്റെ വീട് ഇപ്പോള്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തിയാണ് നിര്‍ത്തിയിരിക്കുന്നത്
ദേശീയപാത 66 വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ വീടും ഉള്‍പ്പെട്ടു. സുമന്റെ അച്ഛനും എഴുത്തുകാരനുമായ പറവൂര്‍ ശിവന്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പു പണിത വീടാണിത്. കേസരി ബാലകൃഷ്ണപിള്ളയുടെ സന്തതസഹചാരിയായിരുന്ന പറവൂര്‍ ശിവന്‍ 2003ലാണു മരിച്ചത്. ഏറ്റെടുത്ത ഭൂമിയോടു ചേര്‍ന്നു ബാക്കിയുള്ള 13 സെന്റ് സ്ഥലത്തേക്കാണു 2000 ചതുരശ്രയടിയുള്ള ഇരുനില വീട് മാറ്റിവയ്ക്കുക.
ഡല്‍ഹി ആസ്ഥാനമായ ടിഡിആര്‍ബി എന്‍ജിനീയറിങ് വര്‍ക്‌സ് എന്ന കമ്പനിയാണ് പ്രവര്‍ത്തനം ഏറ്റെടുത്തത്. കെട്ടിടം ജാക്കി വച്ച് ഉയര്‍ത്തിയ ശേഷം അടിത്തറ പൂര്‍ണമായി പൊട്ടിച്ചു. നിലവിലെ വീടിന്റെ അടിത്തറയുടെ മാതൃകയില്‍ സമീപത്തു നിര്‍മിച്ച അടിത്തറയിലേക്കു കെട്ടിടം നീക്കിവച്ച് ഉറപ്പിക്കുകയാണു ചെയ്തത്.
ചെലവു 30 ലക്ഷം രൂപയോളം വരും. നിലവിലെ സ്ഥാനത്തു നിന്ന് ഏഴര മീറ്ററോളം വീടു നീങ്ങും. അടിത്തറ വളരെ ബലത്തിലാണു നിര്‍മിച്ചിട്ടുള്ളത്. 20 വര്‍ഷത്തെ ഗ്യാരണ്ടി സ്റ്റാംപ് പേപ്പറില്‍ ഒപ്പിട്ടു കമ്പനി വീട്ടുടമയ്ക്കു നല്‍കുന്നുണ്ട്. വയറിങ്, പ്ലമിങ്, താഴത്തെ നിലയിലെ ഫ്‌ലോറിങ് എന്നിവ വീണ്ടും ചെയ്യേണ്ടിവരും.
അച്ഛന്‍ പണിത വീടിനോട് അത്രയധികം ആത്മബന്ധം ഉള്ളതിനാലാണ് പുതിയ വീടു ഇവര്‍ നിര്‍മിക്കാത്തത്.
"
https://www.facebook.com/Malayalivartha