കോട്ടയം പുതുപ്പള്ളി റൂട്ടില്‍ മാങ്ങാനം മന്ദിരം ജംഗ്ഷനു സമീപം ബൈക്ക് അപകടം; പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം പുതുപ്പള്ളി റൂട്ടില്‍ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിയിച്ച് പനച്ചിക്കാട് ചോഴിയക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പില്‍ ജിബിന്‍ സെബാസ്റ്റ്യന്‍ (22)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.15 ഓടെ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം.
കോട്ടയത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറില്‍, പുതുപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ജിബിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തെ തുടര്‍ന്നു പുതുപ്പള്ളി കോട്ടയം റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha