എൻഫോഴ്‌സ്‌മെന്റിന്റെ പ്രഥമ വിവര റിപ്പോർട്ട് മുഴുവനായി പ്രതിക്ക് നൽകേണ്ട സാഹചര്യമില്ല ; തടവിലിട്ടാൽ പ്രതിക്ക് കോടതി വഴി രേഖ ആവശ്യപ്പെടാം; ജാമ്യത്തിനുള്ള കടുത്ത ഉപാധികളും നിലനിൽക്കും; അറസ്റ്റിനും പരിശോധനക്കും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ട്; കള്ളപ്പണ വെളിപ്പിക്കൽ കേസിൽ ഇ ഡി അധികാരങ്ങൾ ഉറപ്പിച്ച് സുപ്രീം കോടതി

എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന് അധികാരം നൽകി സുപ്രീം കോടതി. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇ ഡിയെ പിന്തുണച്ച് കൊണ്ട് സുപ്രീംകോടതി പരാമർശം നടത്തിയിരിക്കുന്നത്. ഇ ഡിയുടെ വിശാലമായ അധികാരങ്ങള്‍ ശരിവച്ചിരിക്കുകയാണ് സുപ്രീംകോടതി. എൻഫോഴ്‌സ്‌മെന്റിന്റെ പ്രഥമ വിവര റിപ്പോർട്ട് മുഴുവനായി പ്രതിക്ക് നൽകേണ്ട സാഹചര്യമില്ല എന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
തടവിലിട്ടാൽ പ്രതിക്ക് കോടതി വഴി രേഖ ആവശ്യപ്പെടാം. ജാമ്യത്തിനുള്ള കടുത്ത ഉപാധികളും നിലനിൽക്കുമെന്നാണ് സുപ്രീം കോടതി പറയുന്നത്. ഇതിലെ കാര്യങ്ങൾ ധരിപ്പിച്ചാൽ മതിയാകും. അറസ്റ്റിനും പരിശോധനക്കും സ്വത്ത് കണ്ടുകെട്ടാനും ഇഡിയ്ക്ക് അധികാരമുണ്ട്. ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥ ഭരണഘടനപരമെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണ വെളിപ്പിക്കൽ കേസിൽ ഇ ഡി അധികാരങ്ങൾ ഉറപ്പിച്ചിരിക്കുകയാണ് സുപ്രീം കോടതി.
അതേസമയം കള്ളപ്പണ വെളിപ്പിക്കൽ കേസിൽ കേരളത്തിലും ഇ ഡി നിർണ്ണായക നീക്കങ്ങൾ നടത്തുകയാണ്. കാരക്കോണം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളില്‍നിന്ന് തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha