നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍ സെപ്റ്റംബര്‍ 14-ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം. കോടതി

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍ സെപ്റ്റംബര്‍ 14-ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം. കോടതി. മന്ത്രി വി. ശിവന്‍കുട്ടി അടക്കം പ്രതികളായ നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍ സെപ്റ്റംബര്‍ 14-ന് ഹാജരാകണമെന്നും ഹാജരാകാനുള്ള അവസാനമുള്ള അവസരമാണ് ഇതെന്നും തിരുവനന്തപുരം സി.ജെ.എം. കോടതി മുന്നറിയിപ്പ് നല്‍കി.
മന്ത്രി വി. ശിവന്‍കുട്ടി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ. എന്നിവര്‍ അടക്കമുള്ള ആറുപേരാണ് കേസിലെ പ്രതികള്‍. നിയമസഭാ കയ്യാങ്കളി കേസ് നിലവില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്. കേസിന്റെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്റ്റംബര്‍ 14-ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
നിരവധി തവണ കുറ്റപത്രം വായിച്ചു കേള്‍ക്കാനായി പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പ്രതികള്‍ ഹാജരായിട്ടുണ്ടായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ 14-ന് പ്രതികള്‍ക്ക് ഹാജരാകാനുള്ള അവസാന അവസരമാണെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സര്‍ക്കാരും പ്രതികളും സുപ്രീം കോടതിയില്‍ പോയിരുന്നു. എന്നാല്‍ കേസില്‍ വിചാരണ നേരിടണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സി.ജെ.എം. കോടയിതിയില്‍ വിചാരണ നടപടികള്‍ തുടങ്ങിയത്. എന്നാല്‍ ഇതുവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികള്‍ ഹാജരായിട്ടുണ്ടായിരുന്നില്ല.
"
https://www.facebook.com/Malayalivartha