നാടിനെ നടുക്കിയ നെടുമങ്ങാട് ഏണിക്കര ആറാംകല്ല് ഇരട്ടക്കൊലപാതകക്കേസില്‍ 10 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്

നാടിനെ നടുക്കിയ നെടുമങ്ങാട് ഏണിക്കര ആറാംകല്ല് ഇരട്ടക്കൊലപാതകക്കേസില്‍ 10 പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താന്‍ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
സെപ്റ്റംബര്‍ 19 ന് പ്രതികള്‍ ഹാജരാകാനും ജഡ്ജി എ. ഇജാസ് ഉത്തരവിട്ടു. രണ്ടാം പ്രതി പ്രശാന്ത് കൊല്ലപ്പെട്ട അനിക്ക് വാങ്ങി നല്‍കിയ സെക്കന്റ് ഹാന്റ് യമഹ ബൈക്കിന് പറഞ്ഞ മൈലേജില്ലെന്ന തര്‍ക്കത്തില്‍ മൂന്നാം പ്രതി സാബുവിനെ കൊല്ലപ്പെട്ട ശ്യാം ചന്ദ്രന്‍ ഗൂര്‍ക്കക്കത്തി കൊണ്ട് രാത്രി 7.30 ന് വെട്ടിയ വിരോധത്തില്‍ സുഹൃത്തുക്കളായ പ്രവീണ്‍ , ശ്യാം എന്നിവരെ ആറാം കല്ല് വെയിറ്റിംഗ് ഷെഡിന് സമീപം രാത്രി 10.45 ന് വിളിച്ചു വരുത്തി 12 കൗമാരക്കാര്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിയും കുത്തിയും കല്ലെറിഞ്ഞും കരിങ്കല്ല് കൊലപ്പെടുത്തിയ കേസിലാണ് കോടതിയുത്തരവ്.
പേരൂര്‍ക്കട വില്ലേജില്‍ നെട്ടയം ശ്രീനഗര്‍ നിഷാ ഭവനില്‍ സാജന്‍ എന്ന പ്രിന്‍സ് (30) , നെട്ടയം ശ്രീനഗര്‍ തുണ്ടുവിള വീട്ടില്‍ പ്രശാന്ത് (35) , കരകുളം വേറ്റിക്കോണം ത്രീ ബ്രദേഴ്‌സ് ഭവനില്‍ സാബു ലോറന്‍സ് എന്ന സാബു (34) , കരകുളം വാറുവിളാകത്ത് വീട്ടില്‍ ലാലു എന്ന പുകക്കുഴല്‍ ലാലു (37) , നെട്ടയം മുക്കോല തെക്കേവിള വീട്ടില്‍ രതീഷ് എന്ന മൊട്ട രതീഷ് (32) (മരണപ്പെട്ടു) , വഴയില വിഷ്ണു വിഹാറില്‍ വിഷ്ണു എന്ന മണിച്ചന്‍ (34) (മരണപ്പെട്ടു) , കരകുളം മുടുമ്പില്‍ പുത്തന്‍ വീട്ടില്‍ ജയേഷ് എന്ന ഡാന്‍സര്‍ രതീഷ് (34) , നെട്ടയം വേറ്റിക്കോണം മണ്ണിങ്ങ വിള വീട്ടില്‍ മനു (31) , നെട്ടയം വിപിന്‍ ഭവനില്‍ വിജിത്ത് എന്ന രാജീവ് (30) , നെട്ടയം തുണ്ടു വിള വീട്ടില്‍ ശ്രീകാന്ത് (32) , ചെക്കാല മുഗള്‍ അംബികാ ഭവനില്‍ ഷാജി എന്ന പി.കെ.ഷാജി (40) , ചെക്കാല മുഗള്‍ ത്രീ ബ്രദേഴ്‌സ് ഭവനില്‍ സച്ചു ലോറന്‍സ് എന്ന സച്ചു (33) എന്നിവരാണ് ഇരട്ടക്കൊലക്കേസിലെ 1 മുതല്‍ 12 വരെയുള്ള പ്രതികള്‍. 12 പ്രതികളില്‍ 2 പ്രതികള്‍ മരണപ്പെട്ടു. സംഭവ സമയം പ്രതികളും കൊല്ലപ്പെട്ട രണ്ടു പേരും 24 വയസ്സുള്ള കൗമാരക്കാരായിരുന്നു. പ്രതികളില്‍ മൂന്നാം പ്രതി സാബുവും പന്ത്രണ്ടാം പ്രതി സച്ചുവും സഹോദരങ്ങളാണ്.
2011 ഒക്ടോബര്‍ 5 നാണ് നാടിനെ നടുക്കിയ മൃഗീയവും പൈശാചികവുമായ അരും കൊലപാതകങ്ങള്‍ നടന്നത്. കൊല്ലപ്പെട്ട അനി (23) എന്ന പ്രവീണിന് രണ്ടാം പ്രതി പ്രശാന്ത് മറ്റൊരാളില്‍ നിന്ന് വാങ്ങിക്കൊടുത്ത കെ.എല്‍ ഛ7 ഡബ്ല്യു 4646 എന്ന നമ്പര്‍ യമഹ മോട്ടോര്‍ സൈക്കിളിന് വാങ്ങിയ സമയം പറഞ്ഞ മൈലേജില്ലാത്തതിനാലും റിപ്പയര്‍ ആയതിനാലും പ്രവീണ്‍ പ്രശാന്തിനെ ഫോണില്‍ വിളിച്ച് പരസ്പരം വാക്കു തര്‍ക്കവും അസഭ്യ വിളിയും ഉണ്ടായതിലും തുടര്‍ന്ന് രാത്രി 7.30 ക്ക് വേറ്റിക്കോണം കുരിശ്ശടിക്ക് സമീപം വച്ച് പ്രവീണും കൂട്ടുകാരനുമായ ശ്യാം ചന്ദ്രന്‍ (23) എന്ന കൊക്കോട് ശ്യം മൂന്നാം പ്രതി സാബു , ആറാം പ്രതി വിഷ്ണു , ഏഴാം പ്രതി ഡാന്‍സര്‍ രതീഷ് എന്നിവരുമായി ഇക്കാര്യത്തെപ്പറ്റി സംസാരിച്ച് വാക്കു തര്‍ക്കമുണ്ടായി ശ്യാം മൂന്നാം പ്രതി സാബുവിനെ ഗൂര്‍ഖാ കത്തി കൊണ്ട് മുതുകില്‍ വെട്ടി മുറിപ്പെടുത്തിയതിലും വച്ചുള്ള മുന്‍ വിരോധത്താല്‍ രാത്രി 10.45 ന് ഇരുവരെയും ആറാംകല്ല് വെയിറ്റിംഗ് ഷെഡിന് അടുത്ത് വിളിച്ചു വരുത്തി 12 പ്രതികള്‍ സംഘം ചേര്‍ന്ന് കൊടുവാളുകള്‍ , വെട്ടുകത്തികള്‍ , കത്തി , പിച്ചാത്തി , സ്റ്റീല്‍ പൈപ്പ് , ക്രാഷ് ഗാര്‍ഡ് , പട്ടിയല്‍ , കരിങ്കല്ല് എന്നീ മാരകായുധങ്ങളാല്‍ ശ്യാമിനെയും പ്രവീണിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവമറിഞ്ഞെത്തിയ വലിയമല കിലോ 42 ജീപ്പിലെ ഡ്യൂട്ടി പോലീസാണ് നെടുമങ്ങാട് പോലീസിനെ അറിയിച്ചത്. കെമിക്കല്‍ പരിശോധന റിപ്പോര്‍ട്ടില്‍ പ്രവീണിന്റെ രക്തത്തില്‍ ഈതൈല്‍ ആല്‍ക്കഹോള്‍ 30 മില്ലിഗ്രാം , മൂത്രത്തില്‍ 71 മില്ലിഗ്രാം , ശ്യാമിന്റെ രക്തത്തില്‍ 37 മില്ലി ഗ്രാം , മൂത്രത്തില്‍ 21 മില്ലിഗ്രാം അളവുകള്‍ ഉള്ളതായും അസി. കെമിക്കല്‍ എക്‌സാമിനര്‍ കെ.മുരളീധരന്‍ നായര്‍ കണ്ടെത്തിയിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും പ്രതികള്‍ കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടും കൊല്ലപ്പെട്ട ശ്യാം കൃത്യ ദിവസം കൃത്യത്തിന് മുമ്പ് വേറ്റിക്കോണത്ത് വച്ച് സാബുവിനെ വെട്ടിയ മുറിവിന്റെ പഴക്കവും സ്വഭാവവും പരിശോധിച്ച് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് പോലീസ് സര്‍ജന്‍മാരായ ഡോ. രമ , ഡോ. ഷേക്ക് ഷക്കീര്‍ ഹുസൈന്‍ നല്‍കിയ മൊഴികളും സര്‍ട്ടിഫിക്കറ്റും കോടതി മുമ്പാകെയുണ്ട്. കൊല്ലപ്പെട്ടവരും പ്രതികളും തമ്മില്‍ നടത്തിയ കാള്‍ ഡീറ്റെയില്‍സ് മൊബൈല്‍ കമ്പനി നോഡല്‍ ഓഫീസര്‍മാര്‍ ഹാജരാക്കിയിട്ടുണ്ട്.
വെയിറ്റിംഗ് ഷെഡില്‍ നിന്ന് 2 മീറ്റര്‍ മാറിയാണ് പ്രവീണിന്റെ മൃതശരീരം കാണപ്പെട്ടതെന്നും 11.5 മീറ്റര്‍ മാറിയാണ് ശ്യാമിന്റെ മൃതശരീരം കാണപ്പെട്ടതെന്നും കാണിച്ച് നെടുമങ്ങാട് പോലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് (ശവശരീര പരിശോധന) റിപ്പോര്‍ട്ട് അനുസരിച്ച് കൃത്യ സ്ഥലം സന്ദര്‍ശിച്ച് കരകുളം വില്ലേജ് ഓഫീസര്‍ വി.ഗോപകുമാര്‍ തയ്യാറാക്കിയ കൃത്യ സ്ഥല സീന്‍ സ്‌കെച്ചും പ്ലാനും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൃത്യസമയം കൃത്യ സ്ഥലത്തുണ്ടായിരുന്ന കെ എസ് ഇ ബി ഇലക്ട്രിക് ലൈറ്റ് പോസ്റ്റുകളിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന ക്ഷമമായിരുന്നെന്നും സ്ഥലത്ത് തല്‍സമയം വൈദ്യുതി തടസം ഉണ്ടായതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നുമുള്ള സര്‍ട്ടിഫിക്കറ്റ് കെ എസ് ഇ ബി പേരൂര്‍ക്കട സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീകുമാര്‍ ഹാജരാക്കിയിട്ടുണ്ട്.
പോലീസ് കുറ്റപത്രം ഇപ്രകാരമാണ്. ഫോണില്‍ വിളിച്ചു വരുത്തിയ പ്രകാരം രാത്രി 10.45 ന് വെയിറ്റിംഗ് ഷെഡ്ഡിന് അടുത്ത് ശ്യാമും പ്രവീണും ശ്യാമിന്റെ വക പള്‍സര്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന് ബൈക്കില്‍ നിന്നിറങ്ങിയ ശ്യാമിനോട് പന്ത്രണ്ടാം പ്രതി സച്ചു 'നീയെന്തിനാടാ എന്റെ ചേട്ടനെ വെട്ടിയത് ' എന്ന് ചോദിച്ച സമയം '' വെട്ടിയാല്‍ നീ എന്ത് ചെയ്യുമെടാ ' എന്ന് ശ്യാം തിരിച്ചു ചോദിച്ചും പരസ്പരം അസഭ്യ വിളി ഉണ്ടായി. തല്‍സമയം ശ്യാം കൈവശം ഇരുന്ന ഗൂര്‍ഖാ കത്തിയെടുത്ത് സച്ചുവിന് നേരെ വീശിയ സമയം സച്ചു പുറകോട്ട് മറിഞ്ഞു വീണത് കണ്ട് മറ്റു പ്രതികള്‍ അക്രമാസക്തരായി ആക്രോശിച്ച് പാഞ്ഞടുത്തു വന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ ഇരുന്ന പ്രവീണിനെ സാബു വെട്ടു കത്തി കൊണ്ട് തലയില്‍ വലതുവശം ചെവിയടക്കം വെട്ടി മാരകമായി മുറിപ്പെടുത്തി. ബൈക്കുമായി പ്രവീണിനെ തറയില്‍ തള്ളിയിട്ടു. ശ്രീകാന്ത് ക്രാഷ് ഗാര്‍ഡു കൊണ്ട് പ്രവീണിന്റെ തലയില്‍ ഓങ്ങിയടിച്ച് തലയില്‍ മാരകമായി മുറിവേല്‍പ്പിച്ചു. ഡാന്‍സര്‍ രതീഷ് സ്റ്റീല്‍ പൈപ്പുകൊണ്ട് മുതുകില്‍ അടിച്ച് ചതവു സംഭവിപ്പിച്ചു
ഗൂര്‍ഖാ കത്തി വീശി പുറകോട്ട് നടന്ന ശ്യാമിനെ പ്രിന്‍സ് തറയില്‍ കിടന്ന ഒരു കല്ലെടുത്ത് തലയ്‌ക്കെറിഞ്ഞു. ഏറ് കൊണ്ട് കറങ്ങിയ ശ്യാമിനെ ഡാന്‍സര്‍ രതീഷ് സ്റ്റീല്‍ പൈപ്പു കൊണ്ട് മുതുകില്‍ അടിച്ചും ഈ പൈപ്പ് രതീഷില്‍ നിന്നു പ്രിന്‍സ് വാങ്ങി ശ്യാമിന്റെ മുതുകില്‍ അടിച്ചും ലാലു കൊടുവാള്‍ കൊണ്ട് ശ്യാമിന്റെ കഴുത്തിന് മുന്‍വശത്ത് 3 വെട്ടി മാരകമായി മുറിപ്പെടുത്തി. റോഡില്‍ വീണ ശ്യാമിന്റെ നെഞ്ചിലും ശരീരത്തിന്റെ പല ഭാഗത്തും പ്രശാന്തും വിഷ്ണുവും വെട്ടുകത്തികള്‍ കൊണ്ട് തുരുതുരാ വെട്ടി മുറിപ്പെടുത്തി. സച്ചു കൊടുവാള്‍ കൊണ്ട് ശ്യാമിന്റെ ഇരുകാലുകളിലും 2 വെട്ടി മുറിപ്പെടുത്തി.
മൊട്ട രതീഷ് സ്റ്റീല്‍ കത്തി കൊണ്ട് ശ്യാമിന്റെ നെഞ്ചിലും ശരീരത്തിലും പല പ്രാവശ്യം കുത്തിയും മനു പട്ടിയല്‍ കൊണ്ടടിച്ചും എല്ലാ പ്രതികളും ചേര്‍ന്ന് ശ്യാമിനെയും പ്രവീണിനെയും വെട്ടിയും കുത്തിയും അടിച്ചും ചവിട്ടിയും വിജിത്ത് പിച്ചാത്തി കൊണ്ട് ശരീരത്തില്‍ പല ഭാഗത്തും അറുത്ത് പോറല്‍ മുറിവേല്‍പ്പിച്ചും പ്രിന്‍സ് കരിങ്കല്‍ കഷണം എടുത്ത് റോഡില്‍ കിടന്ന ശ്യാമിന്റെ നെറ്റിയിലും തലയിലുമായി തൂക്കിയിട്ട് തലയോട്ടി പൊട്ടിച്ചും പ്രതികള്‍ ഇരുവരെയും കൊലപ്പെടുത്തി പ്രതികളുടെ പൊതു ഉദ്ദേശ കാര്യ സാദ്ധ്യത കൈവരുത്തി.
സാബു കൃത്യത്തിനുപയോഗിച്ച വെട്ടുകത്തി ഷാജി വാങ്ങി കഴുകി ഒളിപ്പിച്ച് വച്ചും ലാലു കൃത്യസമയം ധരിച്ചിരുന്ന ടീ ഷര്‍ട്ടും ലുങ്കിയും കത്തിച്ചു തെളിവുകള്‍ നശിപ്പിച്ച് പ്രതികള്‍ കൃത്യത്തിന് പരസ്പരം ഭാഗഭാക്കുകളായി നിന്ന് പ്രവര്‍ത്തിച്ച് കുറ്റം ചെയ്തുവെന്നാണ് കേസ്.
സംഭവത്തിന് 4 ദൃക്‌സാക്ഷികള്‍ ഉണ്ട്. പ്രിന്‍സ് 2011 ല്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വധശ്രമക്കേസ് പ്രതിയും വിഷ്ണു 2009 ലെ വട്ടപ്പാറ ഭവന ഭേദന കേസ് പ്രതിയും ഡാന്‍സര്‍ രതീഷ് 2011 ലെ പീഢനക്കേസ് പ്രതിയുമാണ്.
"
https://www.facebook.com/Malayalivartha